രജിത് കുമാറിനോടുള്ള വിദ്വേഷത്തിന്റെ യഥാർഥ കാരണം ഇതാണ്; ഒടുവിൽ അത് വെളിപ്പെടുത്തി ജസ്ല
ശത്രുക്കൾ പലരും മിത്രങ്ങളാകുന്ന കാഴ്ച ബിഗ് ബോസ് ഹൗസിലുണ്ടായിട്ടുണ്ട്. എന്നാൽ ഷോയുടെ പകുതി ദിവസം കഴിഞ്ഞിട്ടും അടുക്കാത്ത രണ്ട് പേരാണ് ഡോക്ടർ രജിത്തും കുമാറും ജസ്ല മാടശ്ശേരിയും. ബിഗ് ബോസ് ഹൗസിൽ എത്തിയ ദിനം മുതൽ ഇരുവരും തമ്മിൽ പലവിധത്തിലുള്ള അഭിപ്രായഭിന്നതകൾ ഉടലെടുക്കാറുണ്ട്. ദിവസങ്ങൾ കഴിയുന്തോറും ഇരുവരും തമ്മിലുള്ള ശത്രുത വർധിച്ചു വരുകയാണ്. പലപ്പോഴും ഇരുവരും തമ്മിൽ ഏറ്റുമുട്ടുന്നത് എന്തിനാണെന്ന് പോലും പ്രേക്ഷകർക്ക് മനസ്സിലാകാറില്ല. ഡോക്ടറിനോട് വെറുപ്പാണെന്ന് ജസ്ല പല അവസരത്തിലും വീട്ടിലെ അംഗങ്ങളോട് പറഞ്ഞിട്ടുണ്ട്. അതുപോലെ ജസ്ലയോട് ആത്മബന്ധം പുലർത്താൻ കഴിയില്ലെന്ന് ഡോക്ടറും വ്യക്തമാക്കിയിട്ടുണ്ട്.
Recommended Video
തരം കിട്ടുമ്പോഴെല്ലാം ജസ്ലയെ ഒളിഞ്ഞും തെളിഞ്ഞും വാക്കുകൾ കൊണ്ട് ഉപദ്രവിക്കാൻ ഡോക്ടർ ശ്രമിക്കാറുണ്ട്. ഇതിന് കൃത്യമായ മറുപടി ജസ്ലയും നൽകാറുണ്ട്. ഇപ്പോഴിത ഡോക്ടറിനോടുള്ള വിരോധത്തെ കുറിച്ച് ജസ്ല വെളിപ്പെടുത്തുകയാണ്. സാൻഡ്രയോടാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്.

മലപ്പുറത്തെ സാധാരണ മുസ്ലീം കുടുംബത്തിൽ ജനിച്ച പെൺകുട്ടി എങ്ങനെ യുക്തിവാദിയും മതം വിട്ടവളുമായി... ജീവിതത്തിൽ നേരിടേണ്ടി വന്ന കടമ്പളകളെ കുറിച്ച് ജസ്ല വെളിപ്പടുത്തുകയാണ്. ജീവിതത്തിൽ താൻ ഏറ്റവും കൂടുതൽ സ്നേഹിച്ചിരുന്നത് ഉമ്മൂമ്മയെ ആയിരുന്നു. അവരുടെ മയ്യത്ത് കാണാൻ അനുവദിച്ചിരുന്നില്ല. കാരണം അന്ന് ഫ്ലാഷ് മോബില്‍ പങ്കെടുത്ത് വിവാദം നേരിടുന്ന സമയമായിരുന്നു. മതത്തെ വിമർശിക്കുന്ന, മതത്തിലെ തെറ്റുകളെ ചൂണ്ടിക്കാണിക്കുന്ന ജസ്‍ല മയ്യത്തു കണ്ടാൽ ഉമ്മൂമ്മക്ക് ബർക്കത്ത് കിട്ടില്ലെന്ന് അമ്മാവൻമാർ ഉൾപ്പെടെയുള്ളവർ നിലപാടെടുത്തിരുന്നു.

താനും സഹോദരനും ഒന്നിച്ചാണ് ബാംഗ്ലൂരിൽ താമസിച്ചിരുന്നത്. ഉമ്മtമ്മ മരിച്ചപ്പോൾ അവനെ മാത്രം അറിയിക്കുകയായിരുന്നു. വീട്ടിൽ പോകേണ്ട കാര്യമുണ്ടെന്ന് പറഞ്ഞ് ബാംഗ്ലൂരിൽ നിന്ന് ഇവൻ പോകുകയായിരുന്നു. എന്നാൽ പിന്നീടാണ് കാര്യം തന്നെ അറിയിക്കുന്നത്. അതിനു മുൻപും ഉമ്മൂമ്മ അസുഖമായി ആശുപതിയിൽ കിടന്നപ്പോഴും അമ്മാവന്മാരും മതവിശ്വാസികളും ഉമ്മൂമ്മയെ കാണാൻ അനുവദിച്ചിരുന്നില്ല.ഉമ്മൂമ്മയെ കാണാനുള്ള ആഗ്രഹം കൊണ്ട് അവൾ പർദ്ദയണിഞ്ഞു വന്നിട്ടും സമ്മതിച്ചില്ല. ഒരു ഫ്ലാഷ് മോബ് കളിച്ചതുകൊണ്ട് കുടുംബ ബന്ധങ്ങളിൽ പോലും വിള്ളലുകൾ ഉണ്ടായെന്ന് കരഞ്ഞുകൊണ്ട് തന്നെ അലസാന്‍ഡ്രയോടു പറയുന്നുണ്ടായിരുന്നു.

15ാം വയസ്സിലായിരുന്നു ചേച്ചിയുടെ വിവാഹം. പത്താം ക്ലാസ് പരീക്ഷ എഴുതിയിട്ട് നിൽക്കുന്ന സമയമായിരുന്നു. മതവും വിശ്വാസവും വീട്ടുകാരും പറയുന്ന എല്ലാം അനുസരിച്ചു ജീവിക്കുന്ന വിശ്വാസിയായ മുസ്‌ലിം ആണ്. എന്നാൽ ചേച്ചിയുടെ ആദ്യത്തെ കുട്ടി ഓട്ടിസ്റ്റിക് ആയിരുന്നു. അതുകൊണ്ടാണ് ജസ്ലയ്ക്ക് രജിത് കുമാർ ഓട്ടിസ്റ്റിക്ക് ആയ കുഞ്ഞുങ്ങളെക്കുറിച്ചും അവരുടെ അമ്മമാരെക്കുറിച്ചും രജിത് കുമാർ സംസാരിക്കുമ്പോൾ ദേഷ്യം വരുന്നത്. താൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല സ്ത്രീയാണ് തന്റെ ചേച്ചി. എന്നിട്ടും ഓട്ടിസ്റ്റിക്കായ കുഞ്ഞുണ്ടായി.

ഡോക്ടറെ കുറിച്ച് ജസ്ല പറഞ്ഞ കാര്യങ്ങളിൽ പൂർണ്ണ പിന്തുണ നൽകുകയായിരുന്നു സാൻഡ്ര. ചിലത് അംഗീകരിക്കാൻ പറ്റില്ലെന്ന് സാൻഡ്രയും തുറന്ന് സമ്മതിച്ചു. ഡോക്ടറിനെ ബാൻ ചെയ്തതിനെ കുറിച്ചും ഇവർ ചർച്ച ചെയ്തു. ആദ്യമൊക്കെ ഡോക്ടറിനെതിരെ സാൻഡ്രയും ശബ്ദം ഉയർത്തുമായിരുന്നു. എന്നാൽ വീട് വിട്ട് പുറത്തു പോയി മടങ്ങി എത്തിയതിനു ശേഷം രജിത്തുമായി അടുത്ത സൗഹൃദത്തിലാണ് സാൻഡ്ര.


Click it and Unblock the Notifications