ബിഗ് ബോസ് അവസാന എപ്പിസോഡ് ഈ ദിവസം! വിജയികളെ തീരുമാനിച്ചോ? സംശയങ്ങള്‍ക്കുള്ള മറുപടി ഇങ്ങനെ!

ബിഗ് ബോസ് സീസണ്‍ 2 അവസാനിപ്പിക്കുകയാണെന്നുള്ള വിവരങ്ങളായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. അപ്രതീക്ഷിതമായി പരിപാടി നിര്‍ത്തേണ്ടി വന്നതില്‍ അണിയറപ്രവര്‍ത്തകരും നിരാശയിലാണ്. കോവിഡ് 1 പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണ് ബിഗ് ബോസും നിര്‍ത്തിവെക്കുന്നത്.

അണിയറപ്രവര്‍ത്തകരുടേയും മത്സരാര്‍ത്ഥികളുടേയും സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ തീരുമാനമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇവര്‍ ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

വിവരങ്ങള്‍

വിവരങ്ങള്‍

ജനുവരി 5നായിരുന്നു ബിഗ് ബോസ് സീസണ്‍ 2 ആരംഭിച്ചത്. ഇത്തവണയും അവതാരകനായി എത്തിയത് മോഹന്‍ലാലായിരുന്നു. 17 മത്സരാര്‍ത്ഥികളുമായി ആരംഭിച്ച പരിപാടിയില്‍ നിരവധി പേരാണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയത്. ഗ്രാന്‍റ് ഫിനാലെയെന്ന ലക്ഷ്യവുമായി മുന്നേറുന്നതിനിടയിലാണ് പരിപാടി നിര്‍ത്തുകയാണെന്നുള്ള വിവരങ്ങള്‍ പുറത്തുവന്നത്.

അവസാനിപ്പിക്കുന്നു

അവസാനിപ്പിക്കുന്നു

സുജോ മാത്യു, പാഷാണം ഷാജി, ഫുക്രു, ആര്‍ ജെ രഘു, അലക്‌സാന്‍ഡ്ര, എലീന പടിക്കല്‍, ആര്യ, അഭിരാമി-അമൃത, ദയ അശ്വതി ഇവരാണ് മത്സരത്തില്‍ അവശേഷിക്കുന്നത്. 11ാമത്തെ ആഴ്ചയിലേക്ക് എത്തിയതിന് പിന്നാലെയായാണ് പരിപാടി അവസാനിപ്പിക്കുകയാണെന്നുള്ള വിവരങ്ങളും പുറത്തുവന്നത്. ബിഗ് ബോസിന്‍രെ അവസാന എപ്പിസോഡ് വെള്ളിയാഴ്ചയാണ് സംപ്രേഷണം ചെയ്യുന്നതെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

പുറത്തെത്തി

പുറത്തെത്തി

മിക്ക മത്സരാര്‍ത്ഥികളും ഇതിനകം തന്നെ ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്തേക്ക് പോയെന്നുമാണ് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയിട്ടുള്ളത്. എലീന, ആര്യ, ഫുക്രു, ഷാജി ഇവര്‍ എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തേക്ക് വരുന്ന ചിത്രങ്ങളും ഇതിനിടയില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഇതുവരെയെത്തിയവരെയെല്ലാം വിജയികളായി പ്രഖ്യാപിക്കുമോയെന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും.

രജിത് കുമാര്‍ പുറത്തായത്

രജിത് കുമാര്‍ പുറത്തായത്

ഫുക്രു, ആര്യ, രഘു, ഷാജി ഇവര്‍ക്കായിരുന്നു വിജയസാധ്യത കല്‍പ്പിച്ചിരുന്നത്. ബിഗ് ബോസിലെ ശക്തരായ മത്സരാര്‍ത്ഥികളിലൊരാളായ രജിത് കുമാര്‍ പുറത്തായത് കഴിഞ്ഞയാഴ്ചയായിരുന്നു. ടാസ്‌ക്കിനിടയില്‍ രേഷ്മയുടെ കണ്ണിലേക്ക് മുളക് തേച്ചതിന് പിന്നാലെയായി ബിഗ് ബോസ് അദ്ദേഹത്തെ വീട്ടില്‍ നിന്നും മാറ്റുകയായിരുന്നു. രജിത് കുമാര്‍ ഇനി തിരിച്ചുവരുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നായിരുന്നു രേഷ്മ പറഞ്ഞത്. ഇതിന് പിന്നാലെയായാണ് അദ്ദേഹം പുറത്തേക്ക് പോയത്.

രജിത് പറഞ്ഞത്

രജിത് പറഞ്ഞത്

ഈ തീരുമാനത്തിന് വിയോജിപ്പുകള്‍ അറിയിച്ച് ആരാധകരെത്തിയിരുന്നു. അതൊരു ഗെയിം ഷോയാണ്. ടാസ്‌ക്കായിരുന്നു തനിക്ക് ലഭിച്ചത്. അത് ആ തരത്തില്‍ കൈകാര്യം ചെയ്യാമായിരുന്നുവെന്നാണ് രജിത് കുമാര്‍ പറഞ്ഞത്. രേഷ്മയോടും മാതാപിതാക്കളോടും അദ്ദേഹം ക്ഷമ ചോദിച്ചിരുന്നു.

തിരികെ വേണ്ട

തിരികെ വേണ്ട

അദ്ദേഹത്തിന്റെ ക്ഷമാപണം സ്വീകരിച്ച രേഷ്മ ബിഗ് ബോസിലേക്ക് അദ്ദേഹം തിരിച്ചുവരുന്നതിനെ പിന്തുണച്ചിരുന്നില്ല. രജിത് കുമാര്‍ പോയതിന് പിന്നാലെയായാണ് പരിപാടിയില്‍ നിന്നും രേഷ്മയും പുറത്തായത്. അടുത്തതായി ആരായിരിക്കും പുറത്തെത്തുന്നതെന്നറിയാനായി കാത്തിരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി പരിപാടി നിര്‍ത്തുന്നുവെന്നറിയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X