ബിഗ് ബോസിലെ അവസാന സെല്‍ഫി! ഷാജി എടുത്ത ചിത്രത്തില്‍ സന്തോഷത്തോടെ മത്സരാര്‍ഥികള്‍
മറ്റ് ഭാഷകളിലെല്ലാം ജനപ്രീതി നേടി സംപ്രേക്ഷണം ചെയ്തിരുന്ന ബിഗ് ബോസ് അവസാനമാണ് കേരളത്തിലേക്ക് എത്തുന്നത്. ആദ്യ സീസണ്‍ തുടക്കത്തില്‍ വലിയ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും അവസാനമായപ്പോഴെക്കും വലിയ വിജയമായി. ഇതാണ് രണ്ടാമതും ബിഗ് ബോസ് വരണമെന്ന ആഗ്രഹം എല്ലാവരും പ്രകടിപ്പിച്ചതിന് പിന്നില്‍. പല മുന്‍വിധികളോടുമാണ് പ്രേക്ഷകര്‍ ഷോ കണ്ട് തുടങ്ങിയത്.
എന്നാല്‍ ഒട്ടും രാശി ഇല്ലാത്ത അവസ്ഥയായി പോയി. കണ്ണിന് അസുഖവും അല്ലാത്ത അസുഖങ്ങളുമായി മത്സരാര്‍ഥികള്‍ക്ക് പുറത്ത് പോവേണ്ടി വന്നു. ഒടുവില്‍ ലോകം മുഴുവന്‍ വ്യാപിച്ച കൊറോണ വൈറസ് കാരണം ഷോ ഒന്നടങ്കം നിര്‍ത്തിയിരിക്കുകയാണ്. അണിയറ പ്രവര്‍ത്തകരുടെയും മത്സരാര്‍ഥികളുടെയുമെല്ലാം സുരക്ഷ മുന്‍നിര്‍ത്തിയാണ് ഷോ അവസാനിപ്പിക്കുന്നതെന്ന് ബിഗ് ബോസ് നിര്‍മാതാക്കളായ എന്‍ഡമോള്‍ ഷൈന്‍ ഇന്ത്യ അറിയിച്ചിരിക്കുകയാണ്.

അവതാരകനായ മോഹന്‍ലാല്‍ നേരിട്ട് വീടിനുള്ളില്‍ എത്തിയാണ് മത്സരാര്‍ഥികളെ കണ്ട് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഒടുവില്‍ എല്ലാവരും വീടിന് പുറത്തേക്ക് പോയി. എയര്‍പോര്‍ട്ടിലെത്തിയ ആര്യ, ഫുക്രു, എലീന പടിക്കല്‍ എന്നിവരുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം വന്നിരുന്നു. ബാക്കിയുള്ളവരെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നുമില്ലായിരുന്നു. എന്നാലിപ്പോള്‍ വീടിനുള്ളില്‍ നിന്നുമുള്ള എല്ലാവരുടെയും ഫോട്ടോ വൈറലാവുകയാണ്.
സാധാരണ മത്സരാര്‍ഥികള്‍ പുറത്താവുമ്പോള്‍ ഒരു ഫോണ്‍ കൊടുത്ത് എല്ലാവരും ഒന്നിച്ച് ഫോട്ടോ എടുക്കുന്ന പതിവുണ്ട്. ഇപ്പോള്‍ അവശേഷിക്കുന്നവര്‍ എല്ലാം ഒന്നിച്ച് പോവാന്‍ ഇറങ്ങിയപ്പോഴും പതിവ് തെറ്റിച്ചില്ല. പാഷാണം ഷാജി ആയിരുന്നു എല്ലാവരെയും ചേര്‍ത്ത് നിര്‍ത്തി ഒരു സെല്‍ഫി എടുത്തിരിക്കുന്നത്. അമൃത-അഭിരാമി ടീം ഒന്നിച്ച് നിന്ന് സന്തോഷത്തോടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ്.

പുറത്തിറങ്ങിയതിന് ശേഷം ദയ അശ്വതി മാത്രമായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് വന്നത്. ദയയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണങ്ങളായിരുന്നു സമൂഹ മാധ്യമങ്ങളിലൂടെ വന്നിരുന്നത്. ഇതിനെതിരെ പ്രതികരിച്ചെങ്കിലും സൈബര്‍ അക്രമണങ്ങള്‍ നിരന്തരം വരുന്നുണ്ടായിരുന്നു. എന്നാല്‍ ബാക്കി താരങ്ങളൊന്നും തന്നെ ഇതുവരെ ബിഗ് ബോസിനെ കുറിച്ചോ മറ്റോ പ്രതികരിച്ചിട്ടില്ല.
വരും ദിവസങ്ങളില്‍ ഷോ യെ കുറിച്ചുള്ള വിശദീകരണവുമായി താരങ്ങളെത്തുമെന്ന് തന്നെയാണ് കരുതുന്നത്. അതേ സമയം രജിത് കുമാറിനെ പുറത്താക്കിയതിനെതിരെ വ്യാപകമായ പ്രതിഷേധം സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. അദ്ദേഹമാണ് വിന്നറെന്നാണ് ആരാധകര്‍ പറയുന്നത്.


Click it and Unblock the Notifications