ബിഗ് ബോസിലെ അവസാന ട്വിസ്റ്റ്! അതിഥികളാരുമില്ലാതെ സീസണ്‍ 2! മോഹന്‍ലാല്‍ വന്നത് ഇക്കാര്യത്തിന്!

ബിഗ് ബോസ് സീസണ്‍ 2 അവസാനിക്കുകയാണ്. വെള്ളിയാഴ്ചയാണ് അവസാനത്തെ എപ്പിസോഡ് കാണിക്കുന്നതെന്നുള്ള വിവരങ്ങള്‍ ഇതിനകം തന്നെ പുറത്തുവന്നിരുന്നു. 75ാം ദിനത്തിലേക്ക് എത്തിയതിന് പിന്നാലെയായാണ് വീട്ടിനകത്തേക്ക് മോഹന്‍ലാല്‍ എത്തിയത്. അവതാരകനായ ലാലേട്ടന്റെ വരവിന് ഗംഭീര സ്വീകരണമാണ് മത്സരാര്‍ത്ഥികള്‍ നല്‍കിയത്. ഏത് രഹസ്യവുമായാണ് അദ്ദേഹം എത്തിയതെന്ന് പ്രേക്ഷകര്‍ക്ക് അറിയാമെങ്കിലും മത്സരാര്‍ത്ഥികള്‍ക്ക് അത് സസ്‌പെന്‍സായിരുന്നു. കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ബിഗ് ബോസ് അവസാനിപ്പിക്കുകയാണെന്നുള്ള വിവരങ്ങള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

നിര്‍മ്മാതാക്കളായ എന്‍ഡമോള്‍ ഷൈന്‍ ഇന്ത്യയായിരുന്നു ഇതേക്കുറിച്ച് അറിയിച്ചത്. അണിയറപ്രവര്‍ത്തകരുടേയും മത്സരാര്‍ത്ഥികളുടേയും സുരക്ഷ കണക്കിലെടുത്താണ് ഈ തീരുമാനമെടുത്തത്. ക്ലൈമാക്‌സിലേക്ക് കടക്കുന്നതിനിടയില്‍ പരിപാടി അവസാനിക്കുകയാണെന്നറിഞ്ഞതിന്റെ നടുക്കത്തിലായിരുന്നു പ്രേക്ഷകര്‍. രജിത് ആരാധകര്‍ ഇക്കാര്യത്തെക്കുറിച്ചറിഞ്ഞതും അതീവ സന്തോഷത്തിലായിരുന്നു. അദ്ദേഹത്തെ പുറത്താക്കിയതിന് പിന്നാലെയായാണ് ഇത്തരത്തിലുള്ള തീരുമാനം വന്നത്. തങ്ങളുടെ പരാതിയും ബഹിഷ്‌ക്കരണ ഭീഷണിയുമാണ് ഈ തീരുമാനത്തിന് പുറകിലെന്നാണ് ഇവരുടെ വിശ്വാസം. ബിഗ് ബോസ് ഹൗസിലേക്കുള്ള മോഹന്‍ലാലിന്റെ വരവിന് പ്രത്യേകതകളേറെയായിരുന്നു.

 മോഹന്‍ലാല്‍ എത്തി

മോഹന്‍ലാല്‍ എത്തി

വാരാന്ത്യങ്ങളിലാണ് മത്സരാര്‍ത്ഥികള്‍ക്ക് മുന്നിലേക്ക് മോഹന്‍ലാല്‍ എത്താറുള്ളത്. ദിനേശാ എന്ന് വിളിച്ചാണ് താരം അകത്തുള്ളവരെ കാണുന്നത്. പ്ലാസ്മ ടിവിയിലാണ് മോഹന്‍ലാലിനെ മത്സരാര്‍ത്ഥികള്‍ കാണാറുള്ളത്. ആ ആഴ്ച സംഭവിച്ച കാര്യങ്ങളെക്കുറിച്ചും ബിഗ് ബോസ് വീട്ടിലെ മറ്റ് വിശേഷങ്ങളെക്കുറിച്ചുമെല്ലാം അദ്ദേഹം ചോദിക്കാറുണ്ട്. തങ്ങളുടെ പരാതികളും വിഷമങ്ങളുമൊക്കെ മത്സരാര്‍ത്ഥികള്‍ മോഹന്‍ലാലിനോട് പറയാറുണ്ട്. ദയയാണ് ഇത്തവണ തന്റെ വിഷമം അറിയിക്കാനായി നില്‍ക്കുന്നത്. മറ്റുള്ളവരുടെ പരിഹാസത്തിലുള്ള വിഷമത്തെക്കുറിച്ച് താരം പറഞ്ഞപ്പോള്‍ ലാലേട്ടനോട് പറഞ്ഞൂടേയെന്നായിരുന്നു മറ്റുള്ളവര്‍ ചോദിച്ചത്.

തൂവാനത്തുമ്പികളിലെ ഡയലോഗ്

തൂവാനത്തുമ്പികളിലെ ഡയലോഗ്

അപ്രതീക്ഷിതമായാണ് മോഹന്‍ലാല്‍ ബിഗ് ബോസ് വീട്ടിനകത്തേക്ക് എത്തിയത്. കേരളീയ സ്‌റ്റൈലിലുള്ള വേഷവുമണിഞ്ഞെത്തിയ അദ്ദേഹത്തെ കണ്ട് എല്ലാവരും ഞെട്ടിയിരുന്നു. ജയിലിലുള്ളവരെ ജാമ്യത്തിലെടുക്കാനായാണ് താന്‍ വന്നതെന്നായിരുന്നു തുടക്കത്തില്‍ അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തെ എല്ലാവരും അകത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ബെഡ്‌റൂമിലേക്കെത്തിയതിന് ശേഷമാണ് അദ്ദേഹം ജയകൃഷ്ണന്‍ സ്‌റ്റൈലില്‍ നമുക്കൊരു നാരങ്ങ വെള്ളം കാച്ചിയാലോ എന്ന് ചോദിച്ചത്.

അതിഥികളെത്തും മുന്‍പേ

അതിഥികളെത്തും മുന്‍പേ

കമല്‍ഹാസനുള്‍പ്പടെ നിരവധി അതിഥികളായിരുന്നു കഴിഞ്ഞ തവണ ബിഗ് ബോസ് ഹൗസിലേക്ക് എത്തിയത്. കമല്‍ഹാസന്റെ കഥാപാത്രങ്ങളെ വേദിയില്‍ പുനരാവിഷ്‌ക്കരിക്കാനുള്ള അവസരമായിരുന്നു മത്സരാര്‍ത്ഥികള്‍ക്ക് ലഭിച്ചത്. ഇടയ്ക്ക് മുകേഷും ബിഗ് ബോസ് വീട്ടിലേക്ക് എത്തിയിരുന്നു. അപ്രതീക്ഷിത ട്വിസ്റ്റുമായി ഇത്തവണ ധര്‍മ്മജന്‍ മാത്രമാണ് ബിഗ് ഹൗസിലേക്ക് എത്തിയത്. 75 ദിനം പിന്നിടുന്നതിനിടയിലാണ് പരിപാടി അവസാനിപ്പിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.

അവസാന ട്വിസ്റ്റ്

അവസാന ട്വിസ്റ്റ്

ബിഗ് ബോസ് സീസണ്‍ 2ലെ അവസാനത്തെ ട്വിസ്റ്റാണോ മോഹന്‍ലാലിന്റെ വരവെന്നുള്ള ചോദ്യങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. വെള്ളിയാഴ്ച വരാനുള്ള കാരണത്തെക്കുറിച്ച് അദ്ദേഹം പ്രേക്ഷകരോട് വിശദീകരിച്ചിരുന്നു. എന്നാല്‍ മത്സരാര്‍ത്ഥികള്‍ അദ്ദേഹത്തിന്‍രെ വരവിന് ശേഷമായാണ് ഇതേക്കുറിച്ച് അറിഞ്ഞത്. ബിഗ് ബോസ് വീട്ടില്‍ നിന്നും മത്സരാര്‍ത്ഥികളെല്ലാം നാട്ടിലേക്ക് എത്തിയിരിക്കുകയാണ് ഇപ്പോള്‍. അവസാന എപ്പിസോഡിന് പിന്നാലെയായി താരങ്ങളുടെ പ്രതികരണങ്ങളും പുറത്തുവരും. ഇതിനായി കാത്തിരിക്കുകയാണ് എല്ലാവരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X