സുജോ നടത്തുന്നത് ഫേക്ക് ഗെയിം! സഞ്ജന ഷോക്കിലാണ്! പവന്‍ തന്‍റെ ഭാഗ്യമെന്നും ലാവണ്യ!
ബിഗ് ബോസ് മലയാളത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയവര്‍ മാത്രമല്ല അത്ര പരിചിതമല്ലാത്തവരും ഇത്തവണ മത്സരിക്കാനെത്തിയിരുന്നു. മത്സരം തുടങ്ങിയതോടെയാണ് എല്ലാവരേയും കുറിച്ച് പ്രേക്ഷകര്‍ മനസ്സിലാക്കിയത്. വ്യക്തി ജീവിതത്തിലെ പല കാര്യങ്ങളെക്കുറിച്ചും താരങ്ങള്‍ തുറന്നുപറഞ്ഞിരുന്നു. മോഡലിംഗ് രംഗത്തുനിന്നും സുജോ മാത്യുവും പവന്‍ ജിനോ തോമസുമാണ് ഇത്തവണ മത്സരിക്കാനെത്തിയത്. അടുത്തിടെയായിരുന്നു പവന്‍ മത്സരത്തിലേക്ക് എത്തിയത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയായിരുന്നു പവന്‍ എത്തിയത്. പവനെ കണ്ടപ്പോള്‍ ആദ്യം അരികിലെത്തി കെട്ടിപ്പിടിച്ചത് സുജോയായിരുന്നു. മസിലളിയന്‍മാര്‍ തമ്മിലാവുമോ ഇനി പോരെന്നായിരുന്നു എല്ലാവരും ചോദിച്ചത്. പ്രോട്ടീന്‍ പൗഡറിന് വേണ്ടിയായിരിക്കും ഇവര്‍ വഴക്കിടുന്നതെന്നായിരുന്നു മത്സരാര്‍ത്ഥികള്‍ കളിയാക്കിയത്.
പവനും താനും കസിന്‍സാണെന്ന് സുജോ പറഞ്ഞിരുന്നു. ടാസ്‌ക്കിനിടയില്‍ അലക്‌സാന്‍ഡ്ര പവനെ പ്രകോപിപ്പിച്ചതിന് പിന്നാലെയായാണ് നിര്‍ണ്ണായകമായ ചില വെളിപ്പെടുത്തലുകള്‍ പുറത്തുവന്നത്. സുജോയ്ക്ക് കാമുകിയുണ്ടെന്നും അവളാണ് മഞ്ഞ ജാക്കറ്റ് തന്നതെന്നും പവന്‍ പറഞ്ഞിരുന്നു. അലക്‌സാന്‍ഡ്രയും സുജോയും തമ്മില്‍ പ്രണയമാണോയെന്നും പവന്‍ ചോദിച്ചിരുന്നു. പവന്റെ ഭാര്യയായ ലാവണ്യയെക്കുറിച്ചും അലക്‌സാന്‍ഡ്ര പറഞ്ഞിരുന്നു. ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പവന്‍റെ ഭാര്യ ലാവണ്യ. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അവര്‍ കാര്യങ്ങള്‍ വിശദീകരിച്ചത്.

കോള്‍ സെന്റര്‍ ടാസ്‌ക്ക്
ലക്ഷ്വറി ടാസ്‌കിനിടയില്‍ ഇത്തവണ വ്യത്യസ്തമായൊരു ഗെയിമായിരുന്നു ബിഗ് ബോസ് പ്ലാന്‍ ചെയ്തത്. കോള്‍ സെന്റര്‍ എന്നായിരുന്നു ടാസ്‌ക്കിന്റെ പേര്. രണ്ട് ടീമാക്കി തിരിച്ചായിരുന്നു മത്സരം. ഒരുടീം കോള്‍ സെന്ററിലും മറുവിഭാഗം പുറത്തുനിന്ന് കോള്‍ വിളിക്കുന്നവരുമായാണ് ഗെയിം നടത്തിയത്. ബിഗ് ബോസിലേക്ക് എത്തിയതിന് ശേഷമുള്ള കാര്യങ്ങളെക്കുറിച്ച് മാത്രമേ സംസാരിക്കാവൂയെന്നും ബിഗ് ബോസ് നിര്‍ദേശിച്ചിരുന്നു. ആദ്യം ഫോണ്‍ കട്ട് ചെയ്യുന്നത് ആരാണോ, അപ്പോള്‍ എതിര്‍ടീമിന് ഒരു പോയിന്റ് ലഭിക്കും ഇതായിരുന്നു ബിഗ് ബോസിന്റെ ടാസ്‌ക്ക്.

പവനും അലക്‌സാന്‍ഡ്രയും
പവനെ വിളിച്ചത് അലക്‌സാന്‍ഡ്രയായിരുന്നു. ബിഗ് ബോസിലേക്കെത്തിയതിന് ശേഷം തന്റെ ജീവിതകഥ പവന്‍ തുറന്നുപറഞ്ഞിരുന്നു. അതേക്കുറിച്ചായിരുന്നു സാന്‍ഡ്രയുടെ ചോദ്യങ്ങള്‍. പവനെ പ്രകോപിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു താരം. എന്നാല്‍ സമചിത്തതയോടെ മറുപടി നല്‍കുകയായിരുന്നു താരം. വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചായിരുന്നു സാന്‍ഡ്രയുടെ ചോദ്യങ്ങള്‍. ഭാര്യയുടെ ചെലവില്‍ ജീവിക്കുന്ന നീയൊരു ആണാണോയെന്നായിരുന്നു താരം ചോദിച്ചത്.

സുജോയും പവനും നേര്‍ക്കുനേര്‍
മത്സരം കഴിഞ്ഞതിന് പിന്നാലെയായാണ് ഇതേക്കുറിച്ച് പവന്‍ സാന്‍ഡ്രയോട് ചോദിച്ചത്. നീ എന്ത് കാണിക്കാനാടി ഇങ്ങോട്ടേക്ക് വന്നതെന്നായിരുന്നു താരത്തിന്റെ ചോദ്യം. ഇവരുടെ വഴക്കിനിടയിലേക്ക് സുജോയും എത്തിയിരുന്നു. കൈയ്യാങ്കളിയിലേക്ക് എത്തുമായിരുന്ന വഴക്ക് തീര്‍ക്കാന്‍ മറ്റുള്ളവരും എത്തുകയായിരുന്നു. തന്റെ ഭാര്യയെക്കുറിച്ച് സാന്‍ഡ്ര പറഞ്ഞത് സഹിക്കാനാവില്ലെന്നായിരുന്നു പവന്‍ പറഞ്ഞത്. അവള്‍ ഇത് കണ്ട് സങ്കടപ്പെടുന്നുണ്ടായിരിക്കില്ലേയെന്നും താരം ചോദിച്ചിരുന്നു.

ലാവണ്യ പറയുന്നത്
ടാസ്‌കിനിടയില്‍ തന്നെ വലിച്ചിഴയ്‌ക്കേണ്ട കാര്യമില്ലായിരുന്നുവെന്നാണ് ലാവണ്യ പറയുന്നത്. അവളുടെ വാക്കുകള്‍ വേദനിപ്പിക്കുന്നതായിരുന്നു. പവനെ മോശമാക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യാനായിരുന്നു അവള്‍ ശ്രമിച്ചത്. അവന്‍ അങ്ങനെ പുറത്തേക്ക് പോവുമെന്നാണ് സാന്‍ഡ്ര കരുതുന്നതെന്നും ലാവണ്യ പറയുന്നു. താന്‍ വിവാഹിതനാണെന്നും പ്രണയവിവാഹമായിരുന്നുവെന്നും ഭാര്യയുടെ പിന്തുണയെക്കുറിച്ചുമൊക്കെ പവന്‍ തുറന്നുപറഞ്ഞിരുന്നു.

ഭാഗ്യവതിയാണ്
പവനെപ്പോലൊരു ജീവിതപങ്കാളിയെ ലഭിച്ചതില്‍ ഭാഗ്യവതിയാണ് താനെന്നും ലാവണ്യ പറയുന്നു. സ്വന്തം പാഷന്‍ നേടയെടുക്കുന്നതിനായി കഠിനാധ്വാനം നടത്തിയിട്ടുള്ള വ്യക്തിയാണ് പവന്‍. തനിക്കായി എപ്പോഴും നിലകൊള്ളാറുണ്ട് അദ്ദേഹം. ബിഗ് ബോസിലേക്ക് എത്തിയിട്ട് അധികമായില്ലെങ്കിലും പവനും നല്ല പിന്തുണയാണ് ലഭിക്കുന്നത്. ഇക്കാര്യത്തില്‍ തനിക്കും സന്തോഷമുണ്ടെന്നും ലാവണ്യ പറയുന്നു.

സുജോയുടെ നീക്കം
ശുദ്ധനായ വ്യകതിയാണ് പവന്‍. ഹൃദയം കൊണ്ട് സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് താനെന്ന് താരം തന്നെ പറഞ്ഞിരുന്നു. പവനെക്കുറിച്ച് സാന്‍ഡ്ര പറഞ്ഞ കാര്യങ്ങളേക്കാള്‍ തന്നെ അതിശയിപ്പിച്ചത് സുജോയുടെ നീക്കങ്ങളാണ്. ഫേക്ക് ഗെയിമാണ് അദ്ദേഹം നടത്തുന്നത്. കഴിഞ്ഞ ദിവസം കൂടി സുജോയുടെ ഗേള്‍ ഫ്രണ്ടുമായി താന്‍ സംസാരിച്ചതേയുള്ളൂ. സുജോയുടെ വാക്കുകള്‍ അവളെ വല്ലാതെ തളര്‍ത്തിയിട്ടുണ്ട്.
Recommended Video

സഞ്ജന തന്നതാണ്
സുജോയുടെ മഞ്ഞ ജാക്കറ്റ് സഞ്ജന നല്‍കിയതാണ്. പിറന്നാള്‍ ദിനത്തില്‍ പവനായിരുന്നു ജാക്കറ്റ് സുജോയ്ക്ക് നല്‍കിയത്. ആ ജാക്കറ്റ് തന്നെയാണ് സഞ്ജന ഏല്‍പ്പിച്ചത്. അത് പവന്റെ കൈയ്യില്‍ കൊടുത്തത് താനാണെന്നും ലാവണ്യ പറയുന്നു. സഞ്ജന വെറും സുഹൃത്താണ് എന്ന് പറയാന്‍ സുജോയ്ക്ക് എങ്ങനെ കഴിഞ്ഞുവെന്ന് മനസ്സിലാവുന്നില്ല. താന്‍ ഇത് കേട്ട് ഷോക്കിലായിരിക്കുകയാണ്.


Click it and Unblock the Notifications