രജിത്തിനെ പ്രണയത്തില്‍ തളച്ചിടാന്‍ ജസ്ലയും സംഘവും! ഹൃദയത്തിന്‍റെ ഭാഷയില്‍ ദയയുടെ പ്രേമലേഖനം!

പ്രേക്ഷകര്‍ വിടാതെ കാണുന്ന പരിപാടികളിലൊന്നായി മാറിയിരിക്കുകയാണ് ബിഗ് ബോസ്. അടുത്തിടെയായിരുന്നു പരിപാടിയുടെ രണ്ടാമത്തെ സീസണ്‍ തുടങ്ങിയത്. മോഹന്‍ലാല്‍ തന്നെയാണ് ഇത്തവണയും അവതാരകനായി എത്തിയത്. താരങ്ങള്‍ മാത്രമല്ല സോഷ്യല്‍ മീഡിയയില്‍ സജീവമായവരും ടിക് ടോക്കിലൂടെ ശ്രദ്ധേയരായി മാറിയവരുമൊക്കെയാണ് ഇത്തവണ മത്സരിക്കാനായി എത്തിയത്. നാല് പേരാണ് ഇതിനകം പരിപാടിയില്‍ നിന്നും പുറത്തേക്ക് പോയത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ രണ്ട് പേര്‍ എത്തിയിരുന്നു. ബിഗ് ബോസിലെ ശക്തരായ മത്സരാര്‍ത്ഥികളിലൊരാളായി മാറിയിരിക്കുകയാണ് രജിത്ത് കുമാര്‍. ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് അദ്ദേഹം.

പുതിയ വാരത്തിലെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടത് രജിത്ത് കുമാറായിരുന്നു. ആ മത്സരത്തില്‍ രജിത്ത് തന്നെ ജയിക്കുമെന്ന് തോന്നിയിരുന്നതായി മറ്റുള്ളവര്‍ പറഞ്ഞിരുന്നു. ഒപ്പമുള്ളവരില്‍ പലര്‍ക്കും വിയോജിപ്പുകളായിരുന്നുവെങ്കിലും പുറമെ നിന്നും മികച്ച പിന്തുണയാണ് രജിത്തിന് ലഭിക്കുന്നത്. നിങ്ങള്‍ ഈ പരിപാടിയുടെ മുത്താണെന്ന് മോഹന്‍ലാല്‍ പറഞ്ഞതോടെയാണ് അദ്ദേഹത്തിന്റെ പിന്തുണയെക്കുറിച്ച് മറ്റുള്ളവര്‍ക്ക് ബോധ്യമായത്. അതാത് ദിവസത്തെ കാര്യങ്ങളെക്കുറിച്ചും തന്റെ ഗെയിം പ്ലാനിനെക്കുറിച്ചുമൊക്കെ അദ്ദേഹം സ്വയം സംസാരിക്കാറുണ്ട്. വെറുക്കപ്പെട്ടവനായെത്തി ജനപ്രിയനായി മാറുകയാണ് അദ്ദേഹം. അതിനിടയിലാണ് അദ്ദേഹത്തെ പറ്റിക്കാനായി മറ്റുള്ളവരും ഇറങ്ങിയത്.

Recommended Video

Bigg Boss Malayalam Season 2 Day 26 Review | FilmiBeat Malayalam

Rajith Kumar

രഘു, വീണ, ഫുക്രു, അലക്‌സാന്‍ഡ്ര, എലീന, ജസ്ല തുടങ്ങിയവരായിരുന്നു അദ്ദേഹത്തിനായി പ്രണയലേഖനം എഴുതിയത്. രജിത്ത് ദയയ്ക്ക് വേണ്ടി എഴുതുന്ന തരത്തിലും ദയ രജിത്തിന് വേണ്ടി എഴുതുന്ന തരത്തിലുമായിരുന്നു പ്രണയവാക്യങ്ങള്‍. ടിഷ്യൂ പേപ്പറില്‍ പ്രണയവാചകങ്ങള്‍ എഴുതി ഇരുവരുടേയും കട്ടിലില്‍ വെക്കുകയായിരുന്നു മറ്റുള്ളവര്‍. മറ്റുള്ളവര്‍ ഉറങ്ങുന്നതിനിടയിലായിരുന്നു ഇവര്‍ നിശബ്ദമായി ഈ പണി ചെയ്തത്. ഇതിനിടയില്‍ രജിത്ത് എഴുന്നേറ്റപ്പോള്‍ തങ്ങള്‍ പൂജ്യം വെട്ടിക്കളിക്കുകയായിരുന്നുവെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു മറ്റുള്ളവര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X