വളഞ്ഞിട്ടുള്ള ആക്രമണമായിരുന്നു! എന്റെ അപ്പന് വിളിച്ചാല്‍ രജിത്തിന്റെ കിറിക്കിട്ട് കുത്തുമെന്ന് മഞ്ജു

ചിലര്‍ ബുദ്ധി പൂര്‍വ്വമായി കളിച്ച് ചിലരും മത്സരം പോലും മനസിലാകാതെ മറ്റ് ചിലരും. ബിഗ് ബോസിലെ ഓരോ എപ്പിസോഡുകളിലുമായി കണ്ട് വരുന്നത് രസകരമായ സംഭവങ്ങളാണ്. കഴിഞ്ഞ ദിവസം നല്‍കിയ വീക്ക്‌ലി ടാസ്‌കില്‍ ഫുക്രു അടക്കമുള്ളവര്‍ ഗംഭീര പ്രകടനമായിരുന്നു കാഴ്ച വെച്ചത്. ആരും ചിന്തിക്കാത്ത വിധമുള്ള പ്രകടനമായിരുന്നു നടന്നത്.

എന്നാല്‍ ഡോ. രജിത് കുമാറിനെ ടാര്‍ഗറ്റ് ചെയ്തുള്ള മത്സരവും അരങ്ങേറി. കുറ്റപ്പെടുത്തലുകള്‍ക്കിടെ രജിത്തിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ജസ്‌ലയെ പിടിച്ച് വെന്ന ആരോപണത്തിന് പിന്നാലെ മഞ്ജുവിനോടും രജിത്ത് കയര്‍ത്ത് സംസാരിച്ചിരുന്നു.

Recommended Video

Bigg Boss Malayalam | Fukru kicks Rajith | Episode 45 Review | Filmibeat Malayalam
 വീക്ക്‌ലി ടാസ്‌ക്

വീക്ക്‌ലി ടാസ്‌കിനിടെ രജിത്തിനെതിരെ വലിയ ആരോപണങ്ങളുമായി മത്സരാര്‍ഥികള്‍ എല്ലാവരും രംഗത്ത് എത്തിയിരുന്നു. ടാസ്‌ക് തുടങ്ങുന്നതിന് മുന്‍പ് രജിത് ജസ്‌ലയെ കേറി പിടിച്ചു എന്ന ആരോപണം വലിയ രീതിയില്‍ ചര്‍ച്ചയായി. എല്ലാവരും രജിത്തിനെതിരെ ആരോപണം ഉന്നയിച്ചപ്പോള്‍ വീണ മാത്രമായിരുന്നു സപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇതേ പ്രശ്‌നം മഞ്ജുവായിട്ടും ഉണ്ടായി. ജസ്‌ലയെ പിറകില്‍ നിന്ന് പിടിച്ച് നിര്‍ത്താന്‍ ശ്രമിച്ചത് തെറ്റായി പോയെന്നാണ് മഞ്ജു പറഞ്ഞത്.

 വീക്ക്‌ലി ടാസ്‌ക്

മറ്റുള്ളവര്‍ ചെയ്ത തെറ്റൊന്നും കാണാതെ എന്റെ തെറ്റ് മാത്രം കാണുകയാണ് മഞ്ജു ചെയ്യുന്നതെന്നും മഞ്ജുവില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്നുമായിരുന്നു രജിത്തിന്റെ മറുപടി. ഞാന്‍ വരുന്നതിന് മുന്‍പ് പാഷണം ഷാജി അവിടെ കിടക്കുന്നുണ്ടായിരുന്നു. എന്ത് കൊണ്ട് ഷാജിയെ നിങ്ങള്‍ പിടിച്ച് മാറ്റിയില്ല? സൂരജ് ഇപ്പോഴും അവിടെ ഇരിക്കുന്നു. എന്ത കൊണ്ട് മാറ്റിയില്ല? ഫുക്രു ഇവിടെ ഇരിക്കുന്നുണ്ടായിരുന്നു.

വീക്ക്‌ലി ടാസ്‌ക്

ടാസ്‌കിന്റെ ബസറിന് മുന്‍പ് അതേ ടീമംഗമായ മഞ്ജു പത്രോസ് എന്ത് കൊണ്ട് ഫുക്രുവിനെ മാറ്റിയില്ല? അന്യായം തുടങ്ങിയത് നിങ്ങളുടെ ഗ്രൂപ്പ് ആണ്. ഈ ചെയ്യുന്നതിലൊന്നും മഞ്ജു പത്രോസിന് തെറ്റ് കണ്ടെത്താനേ പറ്റുന്നില്ല അല്ലേ. മഞ്ജുവിന്റെ കണ്ണ് മൊത്തം ഈ ഡ്രസ് പോലെ മഞ്ഞ ആയി പോയി. ഗെയിം തുടങ്ങുന്നതിന് മുന്‍പ് നിങ്ങള്‍ എല്ലാം പൂട്ടികെട്ടി കവര്‍ ചെയ്ത് വച്ചു. പിന്നെ എങ്ങനെയാ ഞങ്ങള്‍ കയറുക എന്നും രജിത് മഞ്ജുവിനോട് ചോദിക്കുന്നു.

വീക്ക്‌ലി ടാസ്‌ക്

എന്നാല്‍ ഷാജി ഞങ്ങളുടെയൊന്നും ദേഹത്തേക്ക് വന്ന് കയറിയില്ലെന്നും സൂരജ് അങ്ങ് മാറി ഇരിക്കുകയാണ് ചെയ്തതെന്നും അയാള്‍ ആര്യയുടെയോ വീണയുടെയോ ദേഹത്തേക്ക് കയറിയില്ലെന്നും മഞ്ജു പറയുന്നു. അവരാരും ഞങ്ങളുടെ ദേഹത്ത് തൊട്ടിട്ടില്ല. അത് കൊണ്ടാണ് എതിര്‍ത്ത് പറയാതെ ഇരുന്നത്. താങ്കള്‍ പിറകിലൂടെ വന്ന് ജസ്‌ലയെ കെട്ടിപിടിച്ചത് കൊണ്ടാണ് താങ്കളെ എതിര്‍ത്തത്. ഇപ്പോള്‍ ക്ലീയര്‍ ആയി കാണുമല്ലോ സഹോദരന്‍ രജിത്തിന് എന്നും മഞ്ജു പറയുന്നു. അത് നിങ്ങള്‍ ബോധപൂര്‍വ്വം ചെയ്തതല്ല എന്നും എനിക്ക് അറിയാമെന്നും മഞ്ജു സൂചിപ്പിച്ചു. എന്നാല്‍ നിങ്ങള്‍ എപ്പോഴും എന്നില്‍ കുറ്റം മാത്രമേ കാണുകയുള്ളുവെന്നും ഞാനാണ് നിങ്ങളുടെ ടാര്‍ഗറ്റ് എന്നും രജിത്ത് പറയുന്നു.

 വീക്ക്‌ലി ടാസ്‌ക്

ഫുക്രുവും രജിത്തും തമ്മിലും യുദ്ധം നടന്നിരുന്നു. രജിത്തുമായി അടിയുണ്ടാക്കി ലക്ഷ്വറി ടാസ്‌ക് കളിയില്‍ നിന്ന് ഇറങ്ങി പോയത് ഫുക്രുവിന്റെ ഗെയിം സ്‌ട്രേറ്റര്‍ജിയാണെന്ന് പലരും അറിഞ്ഞിരുന്നില്ല. ആദ്യം ഫുക്രുവിനെ വിമര്‍ശിച്ച് തുടങ്ങിയ മഞ്ജു ഒരു ഘട്ടത്തില്‍ രജിത്തിനെതിരെ തിരിഞ്ഞു. ഫുക്രുവിനെ രജിത് പ്രകോപിപ്പിച്ചതാണ് പ്രശ്‌നമുണ്ടാക്കിയതെന്ന് മഞ്ജു ആരോപിച്ചു. ഇത് ചേട്ടന്‍ അവനോടുള്ള വാശിയ്ക്ക് ചെയ്തതാണെന്നായിരുന്നു മഞ്ജുവിന്റെ വാക്കുകള്‍. പിന്നീടുള്ള സംഭാഷണത്തില്‍ മഞ്ജുവിനെ പ്രകോപിക്കാന്‍ വേണ്ടിയായിരുന്നു രജിത്തിന്റെ ശ്രമം.

  വീക്ക്‌ലി ടാസ്‌ക്

പക്ഷെ രജിത്തിനെ സഹോദരന്‍ എന്നായിരുന്നു മഞ്ജു വിശേഷിപ്പിച്ചത്. സഹോദരന്‍ രജിത്തേ എന്ന് വിളിച്ച് കൊണ്ടായിരുന്നു മഞ്ജു പറഞ്ഞ ഓരോ കാര്യങ്ങളും പറഞ്ഞ് തുടങ്ങിയത്. ഇടയില്‍ മഞ്ജുവിനെ മഞ്ജു പത്രോസേ, പത്രോസേ എന്ന് രജിത് ആവര്‍ത്തിച്ച് വിളിച്ചിരുന്നു. ഇത് മഞ്ജുവിന് ഇഷ്ടപ്പെട്ടില്ല. എന്റെ അപ്പന് വിളിച്ചാല്‍ ഞാന്‍ കിറിക്കിട്ട് കുത്തും എന്നായിരുന്നു മഞ്ജുവിന്റെ പ്രതികരണം. എന്റെ ടീമിലുള്ള ഫുക്രു ചെയ്തതും സഹോദരന്‍ രജിത് ചെയ്തതും തെറ്റാണെന്നും മഞ്ജു വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X