ഇതേ സ്നേഹം ഇവിടെയുള്ളവരോട് കാണിച്ചാല്‍; മഞ്ജുവിന്റെ വാക്കുകൾക്ക് മുന്നിൽ നിശബ്ദനായി ഡോക്ടർ

ബിഗ് ബോസ് ഹൗസിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന പേരുകളാണ് ഡോക്ടർ രജിത്ത് കുമാറിന്റേയും മഞ്ജു പത്രോസിന്റേയും. ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ രൂക്ഷമാകാറുണ്ട്. ഇവരും തമ്മിലെ പരസ്പര വാഗ്വാദത്തിനും ഒട്ടും കുറവില്ല. മോഹൻലാൽ എത്തുന്ന വാരാന്ത്യം എപ്പിസോഡിൽ പോലും ഇവരും തമ്മിലുള്ള പ്രശ്നങ്ങൾ വലിയ ചർച്ച വിഷയമാകുന്നത് കാണാം. ഇവർ രണ്ടാളും സൃഷ്ടിക്കുന്ന പ്രശ്നങ്ങളെ കൂടാതെ ബിഗ് ബോസ് ടാസ്ക്ക് രൂപത്തിൽ പണികളും കൊടുക്കുന്നുണ്ട്.

വ്യക്തിപരമായ കാര്യങ്ങൾ ചർച്ച ചെയ്യാനുള്ള ടാസ്ക്കുകളും ഗെയിമുകളുമാണ് പലപ്പോഴും ബിഗ് ബോസ് നൽകാറ്. വാരാന്ത്യത്തിന് ശേഷം കഴിഞ്ഞ ദിവസവും അത്തരത്തിലുളള ഒരു ടാസ്ക്ക് ഇദ്ദേഹം അംഗങ്ങൾക്ക് നൽകുകയായിരുന്നു. ഇതിനു മുൻപ് മത്സരാർഥികൾക്ക് നൽകിയിട്ടുള്ള ടാസ്ക്കുകളിൽ നിന്നും ഒരൽപ്പം വ്യത്യസ്തമായിരുന്നു കഴിഞ്ഞ ദിവസത്തേത്. എങ്ങനെ കൂടുതല്‍ മെച്ചപ്പെട്ട വ്യക്തിയാകാമെന്ന് ഓരോ മത്സരാര്‍ഥിയോടും മറ്റംഗങ്ങള്‍ ഈ വിഷയത്തിൽ സംസാരിക്കണം. പൊതുവേ ബിഗ് ബോസ് ഹൗസിൽ ഏറ്റവും കൂടുതൽ തർക്കം ഉടലെടുക്കുന്നത് പെരുമാറ്റത്തിന്റെ പേരിലാണ്. ഇതിന്റെ പേരിലാണ് മഞ്ജുവും രജിത്തും പലപ്പോഴും ഏറ്റുമുട്ടുന്നതും.

ഇപ്പോഴിത രജിത്തുമായി പ്രശ്നങ്ങളുണ്ടാകുന്നതിന്റെ കാരണം ആദ്യമായി വെളിപ്പെടുത്തിയിരിക്കുകയാണ് മഞ്ജു. വിഷയം അവതരിപ്പിച്ച മഞ്ജുവിന്റെ ശൈലിയാണ് ഏറ്റവും ശ്രദ്ധേയമായത്. മറ്റുള്ളവർക്ക് ചോദ്യം ഉന്നയിക്കാൻ അധികം അവസരം കെടുക്കാത്ത രജിത്ത് കുമാർ മഞ്ജു സംസാരിക്കുമ്പോൾ നിശബ്ദനായി നിന്ന് കേൾക്കുകയായിരുന്നു.

Recommended Video

Bigg Boss Malayalam Season 2: Rajith Kumar's Teddy Love | FilmiBeat Malayalam
നിങ്ങളാരാണെന്ന്   അറിയില്ല

മോഹൻലാൽ എത്തിയ ദിവസത്തെ ഡോക്ടറുടെ ഒരു പരാമർശം ഉയർത്തി കൊണ്ടായിരുന്നു മഞ്ജു ആരംഭിച്ചത്. 'കഴിഞ്ഞ ദിവസം ലാലേട്ടനോട് രജിത്തേട്ടന്‍ പറയുന്നത് കേട്ടു, എന്റെ വീഡിയോസ് കണ്ടിട്ട്, ഞാനൊരു സ്ത്രീവിരുദ്ധനാണെന്ന് കരുതിയാണ് മഞ്ജു മുൻധാരണയോടെ എന്നോട് സംസാരിക്കുന്നത്. എന്നാൽ ഈ നിമിഷം വരെ സത്യമായിട്ടും എനിക്ക് നിങ്ങള്‍ ആരാണെന്ന് മനസിലായിട്ടില്ല. ഞാന്‍ നിങ്ങളുടെ ഒരൊറ്റ വീഡിയോയും കണ്ടിട്ടില്ല. ഇവിടെ വന്നപ്പോള്‍ വലിയ താടിയൊക്കെ ഉണ്ടായിരുന്ന ഒരാളാണെന്ന് മറ്റുള്ളവര്‍ പറഞ്ഞപ്പോള്‍ ഞാനും തലയാട്ടി എന്നത് ശരിയാണ്. കാരണം ഇത്രയും പ്രസിദ്ധനായ ഒരു വ്യക്തിയെ അറിയില്ലെന്ന് പറയുന്നത് എന്റെ കുറവായിട്ട് തേന്നി.നിങ്ങള്‍ ആരാണെന്ന് ഇനി ഇവിടെനിന്ന് ചെന്നിട്ട് വേണം എനിക്ക് കണ്ട് മനസിലാക്കാന്‍. ശരിക്കും രജിത്തേട്ടനാണ് മുൻധാരണയോടെ പെരുമാറിയിട്ടുണ്ടാവുക.

 അഡ്ജസ്റ്റ്  ചെയ്യാൻ  നോക്കി

പലപ്പോഴു നിങ്ങളുമായി അഡ്ജസ്റ്റ് ചെയ്യാൻ ഞാൻ നോക്കിയിരുന്നു. ഒരു പ്രശ്‌നമുണ്ടാവുമ്പോള്‍, എന്റെയുള്ളില്‍ ഒരു പൊട്ടിത്തെറിതന്നെ ആരംഭിക്കുമ്പോള്‍ ഞാന്‍ അവിടുന്ന് നിന്ന് മാറിപ്പോയിട്ടുണ്ട്. അടുക്കളിൽ ഡ്യൂട്ടിയുണ്ടായിരുന്ന സമയത്ത് നടന്ന ഒരു സംഭവം തന്നെ വല്ലാതെ അസ്വസ്ഥയാക്കി നിങ്ങൾ എന്നെ ഒന്നും പറഞ്ഞിട്ടില്ലെങ്കിലും ഒരാള വല്ലാതെ ഇൻസൾട്ട് ചെയ്യുന്നത് കണ്ടപ്പോൾ എനിയ്ക്ക് സഹിക്കാൻ പറ്റിയിരുന്നില്ല. അപ്പോഴാണ് എന്റെ വായിൽ തോന്നിയതൊക്കെ വിളിച്ച് പറഞ്ഞത്. അത് എന്താണെന്ന് രജിത്തേട്ടനും വ്യക്തമായി അറിയാമെന്നും മഞ്ജു പറഞ്ഞു.

  ഇനി അങ്ങനെ  പറയരുത്

രജിത്തേട്ടന്റെ മുഖത്ത് നോക്കി നിങ്ങൾ ഉപ്പു മാങ്ങ പോലെയാണ് ഇരിക്കുന്നതെന്ന് പറയാനുളള മനസ്സ് എനിയ്ക്ക് ഇല്ല. അത് എന്ത് ഗെയിമിന്റെ ഭാഗമാണെങ്കിലും ഏറെ വിഷമിപ്പിക്കുന്നതാണ്. . രജിത്തേട്ടനെപ്പോലെ മുതിര്‍ന്ന ഒരാള്‍ക്ക് ചേര്‍ന്ന സ്വഭാവമായിട്ട് എനിക്കത് തോന്നിയില്ല. ദൈവത്തെയോർത്ത് അപ്പോ ഒരാളെ കണ്ടാൽ ബാക്കിയുള്ളവരെയെല്ലാം മറന്ന് അതിലേയ്ക്ക് ചാടി പോകുന്ന സ്വഭാവം പലപ്പോഴും തനിയ്ക്ക് ഫീൽ ചെയ്തിട്ടുണ്ട്.- മഞ്ജു പറഞ്ഞു.

 ക്യാമറയോടുള്ള  സ്നേഹം

രജിത്തേട്ടൻ ക്യാമറയോട് കാണിക്കുന്ന സ്നേഹവും പരിഗണനയും ഇവിടെയുള്ള മറ്റുളളവരോട് കാണിച്ചിരുന്നുവെങ്കിൽ എന്നുളള പ്രതീക്ഷയും മഞ്ജു പങ്കുവെച്ചിരുന്നു ഒരു സംഭവം നടക്കുമ്പോൾ വളരെ സൗമ്യനായി ക്യാമറയ്ക്ക് മുന്നിൽ ഞാൻ ഇതാണ് ഉദ്ദേശിച്ചതെന്ന് പറയുന്നതിനു പകരം അതെ സൗമ്യതയോടെ ഞങ്ങളോട് സംസാരിച്ചിരുന്നു വെങ്കിൽ കൂടുതൽ സന്തോഷമായേനെ എന്നും മഞ്ജു പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X