ആര്യയും രജിത്തും സൂരജും അകത്ത്; മഞ്ജുവും പ്രദീപും? ബിഗ് ബോസിൽ ഉദ്വേഗ ഭരിതമായ നിമിഷം

അപ്രതീക്ഷിത സംഭവങ്ങളാണ് ബിഗ് ബോസ് സീസൺ 2 ൽ നടക്കുന്നത്. അത്തരത്തിലുളള ടാസ്ക്കുകളും ഗെയിമുകളുമാണ് മത്സരാർഥികൾക്കായി ക്രമീകരിച്ചിരിക്കുന്നത്. ഇപ്പോഴിത ബിഗ് ബോസ് ഷോ ഏഴാം ആഴ്ചയിലേയ്ക്ക് കടക്കുകയാണ്. പുതിയ ആഴ്ച ആരംഭിക്കുമ്പോൾ പ്രേക്ഷകരും മത്സരാർഥികളും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഈ ആഴ്ച ബിഗ് ബോസ് ഹൗസിൽ നിന്ന് ആര് പുറത്തു പോകും എന്നത് അറിയാനാണ്. മത്സരാർഥികളുടെ കണ്ണിന് ബാധിച്ച അസുഖത്തെ തുടർന്ന് കഴിഞ്ഞ ആഴ്ച എലിമിനേഷൻ വേണ്ടെന്ന് വയ്ക്കുകയായിരുന്നു. എന്നാൽ വീണ്ടും ഒരു വാര്യാന്തം എപ്പിസോഡ് വന്നെത്തിയിരിക്കുകയാണ്.

ആര്യ, വീണ, രജിത്ത്, മഞ്ജു, പ്രദീപ്, സൂരജ് ,ദയ എന്നിവരാണ് ഇത്തവണ എലിമിനേഷനിൽ ഉൾപ്പെട്ടിരിക്കുന്നത്. വീണ സുരക്ഷിതയാണെന്ന് ശനിയാഴ്ചത്തെ എപ്പിസോഡിൽ മോഹൻലാൽ അറിയിച്ചിരുന്നു, വീണ സേഫ് സോണിലാണെന്നും വീണ വീട്ടില്‍ വേണമെന്നാണ് പ്രേക്ഷകര്‍ പറയുന്നതെന്ന് ലാല്‍ അറിയിച്ചു. സന്തോഷമായെന്ന് വീണയും മറുപടി നൽകി.

manju-pradeeb

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ബിഗ് ബോസിന്റെ പുതിയ പ്രെമോയാണ്. എലിമിനേഷന്റെ ഭാഗമായി രജിത്ത്, മഞ്ജു, പ്രദീപ്, സൂരജ് എന്നിവരോട് മുന്നിലുള്ള പെട്ടി തുറക്കാൻ ആവശ്യപ്പെടുകയായിരുന്നു. പെട്ടി തുറന്നപ്പോൾ സൂരജും ഡോക്ടർ രജിത് കുമാറും സെയ്ഫ് സോണിലെത്തി. മഞ്ജുവിന്റേയും പ്രദീപിന്റേയും പെട്ടികളിൽ ഡെയ്ഞ്ചറസ് സോൺ എന്നാണ് എഴുതിയിരുന്നത്. എന്നാൽ തയ്യാറാക്കിയ പെട്ടികളിൽ ആര്യയുടെ പേര് ഇല്ലായിരുന്നു. ജയിൽ പോകാനുളള വേഷം ധരിച്ച് നിൽക്കുന്ന ആര്യയെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. ഇതിന്റെ അർഥം ആര്യ ഇത്തവണ രക്ഷപ്പെട്ടുവെന്നാണ്.

Recommended Video

Bigg boss malayalam season 2 episode 43 review | FIlmiBeat Malayalam

എന്നാൽ പിന്നീടുള്ള ദൃശ്യങ്ങൾ പ്രേക്ഷകർക്കിടയിൽ ആകാംക്ഷ ജനിപ്പിക്കുന്ന തരത്തിലുള്ളതാണ്. മഞ്ജുവിനെയും പ്രദീപിനെയും ഒരു റൂമിലിരുത്തി രണ്ട് സ്ത്രീകള്‍ എത്തി കൂട്ടിക്കൊണ്ട് പോകുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. ഇവരില്‍ ആരാണ് പുറത്തു പോകുന്നതെന്ന് കാത്തിരുന്നു തന്നെ കാണേണ്ടി വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X