ഒരേയൊരു തെറ്റ് സംഭവിച്ചു! അത് തിരുത്തി! രജിത് ആര്‍മി വേട്ടയാടുന്നുവെന്ന് മഞ്ജു! സംഭാഷണം പുറത്ത്!

സിനിമയിലും ഹാസ്യപരമ്പരയിലുമൊക്കെയായി സജീവമായ മഞ്ജു പത്രോസും ബിഗ് ബോസില്‍ പങ്കെടുത്തിരുന്നു. അടുത്തിടെയായിരുന്നു താരം ബിഗ് ബോസില്‍ നിന്നും പുറത്തായത്. ആര്യ, വീണ, ഷാജി തുടങ്ങിയവരുമായി അടുത്ത സൗഹൃദത്തിലായിരുന്നു താരം. അഭിനയം മാത്രമല്ല പാട്ടും തനിക്ക് വഴങ്ങുമെന്നും താരം തെളിയിച്ചിരുന്നു. ഇടയ്ക്കിടയ്ക്ക് പാട്ടുപാടിയും മഞ്ജു എത്താറുണ്ട്. മത്സരം മുറുകുന്നതിനിടയില്‍ കാലിടറി പുറത്തേക്ക് വരികയായിരുന്നു താരം. പുറത്തേക്ക് പോവുന്നത് താനായിരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് മഞ്ജു പറഞ്ഞിരുന്നു.

Recommended Video

Bigg Boss Malayalam: ദയയെ തേച്ച് എലീന | FilmiBeat Malayalam

ബിഗ് ബോസില്‍ നിന്നും പുറത്തായവരെല്ലാം കോമഡി സ്റ്റാര്‍സ് വേദിയിലേക്ക് ഒരുമിച്ചെത്തിയിരുന്നു. പുറമെ നിന്ന് കാണുമ്പോള്‍ ബിഗ് ബോസിലെ ജീവിതം രസകരമായി തോന്നുമെങ്കിലും അങ്ങനെയല്ല കാര്യങ്ങളെന്നായിരുന്നു മഞ്ജു പറഞ്ഞത്. മഞ്ജുവിന്റെ കുടുംബത്തിന് നേരിടേണ്ടി വന്ന സൈബര്‍ ആക്രമണങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. രജിത് ആര്‍മിയില്‍ തനിക്ക് ഭീഷണിയുണ്ടെന്നും അവര്‍ തന്നെ വിടാതെ പിന്തുടരുകയാണെന്നും പറയുന്ന മഞ്ജുവിന്റെ ഓഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

മഞ്ജുവിന്റെ ശബ്ദം

മഞ്ജുവിന്റെ ശബ്ദം

ബിഗ് ബോസില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് മഞ്ജു പത്രോസിനെതിരെ കടുത്ത വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നുവന്നത്. മഞ്ജുവിനെതിരെ മാത്രമല്ല കുടുംബത്തിനെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ബിഗ് ബോസ് അനുഭവം പങ്കുവെച്ച് താരം എത്തിയിരുന്നു. ഗെയിമില്‍ നടന്ന കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനായി തന്റെ ഫോണ്‍ നമ്പറും താരം ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയായാണ് രജിത് കുമാറിന്റെ ആരാധകരിലൊരാള്‍ താരത്തെ വിളിച്ചത്.

ഗെയിമിന്റെ ഭാഗം

ഗെയിമിന്റെ ഭാഗം

നിങ്ങള്‍ക്കെന്താണ് പ്രശ്‌നമെന്നും ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയതിന് ശേഷവും എന്തിനാണ് രജിത് സാറിനെ കുറ്റപ്പെടുത്തുന്നതെന്നുമായിരുന്നു ഒരാളുടെ ചോദ്യം. താന്‍ കുറ്റപ്പെടുത്തിയോ എന്നായിരുന്നു മഞ്ജു തിരിച്ച് ചോദിച്ചത്. മാന്യമായ രീതിയില്‍ സംസാരിച്ചാല്‍ നിങ്ങള്‍ക്ക് അറിയേണ്ടത് അറിയാമെന്നായിരുന്നു താരത്തിന്റെ മറുപടി. നിങ്ങളുടെ മാന്യതയൊക്കെ ഞങ്ങള്‍ കണ്ടതാണെന്നായിരുന്നു വിളിച്ചയാളിന്റെ മറുപടി.

 ദേഷ്യമില്ല

ദേഷ്യമില്ല

ബിഗ് ബോസില്‍ നിന്നും ഇറങ്ങിയതിന് ശേഷം മരജിത് സാറിനെക്കുറിച്ച് താന്‍ മോശം പറയുന്നതിന്റെയോ നെഗറ്റീവ് പറയുന്നതിന്റെയോ എന്തെങ്കിലുമൊരു വീഡിയോ എവിടെയെങ്കിലും നീ കണ്ടിട്ടുണ്ടോയെന്നായിരുന്നു മഞ്ജു ചോദിച്ചത്. താന്‍ കണ്ടിട്ടില്ലെന്നും സുഹൃത്തുക്കള്‍ ഇതേക്കുറിച്ച് പറഞ്ഞിരുന്നുവെന്നുമായിരുന്നു വിളിച്ചയാള്‍ പറഞ്ഞത്. സുഹൃത്തുക്കളുടെ കാര്യമല്ല നിങ്ങളുടെ കാര്യമാണ് അറിയേണ്ടതെന്ന മറുപടിയായിരുന്നു മഞ്ജു നല്‍കിയത്.

രജിത്തിന്‍റെ പേര് പറഞ്ഞത്

രജിത്തിന്‍റെ പേര് പറഞ്ഞത്

ബിഗ് ബോസില്‍ നിന്നും ഇറങ്ങുന്നയാഴ്ച രജിത്തിന്റെ പേര് പറഞ്ഞതിനെക്കുറിച്ചായിരുന്നു പിന്നീടുള്ള ചര്‍ച്ച. രജിത്താണ് ഔട്ടാവുന്നത് നിങ്ങളല്ലെന്നായിരുന്നു നിങ്ങള്‍ അന്ന് പറഞ്ഞത്. എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നായിരുന്നു ചോദ്യം. അത് ബിഗ് ബോസിന്റെ ഒരു ടാസ്‌ക്കായിരുന്നു. 10 ചോദ്യം എഴുതിയിട്ടതിന് ശേഷം അതില്‍ നിന്നും ഒരോരുത്തരേയും തിരഞ്ഞെടുക്കാനുമായിരുന്നു പറഞ്ഞത്. ഒടുവില്‍ 2 ചോദ്യങ്ങളായിരുന്നു അവശേഷിച്ചിരുന്നത്.

സ്വന്തം പേര് പറയാനാവില്ല

സ്വന്തം പേര് പറയാനാവില്ല

പ്രേക്ഷകരുടെ ഇടയില്‍ ഇതുവരെയായി ഒരു സ്വാധീനവും ചെലുത്താത്ത ആള്‍, ഈയാഴ്ച പുറത്തേക്ക് പോവുന്നയാള്‍ ഈ ചോദ്യങ്ങളായിരുന്നു ബാക്കിയുണ്ടായിരുന്നത്. ഇതില്‍ ആദ്യത്തെ ചോദ്യത്തിന് രജിത്തേട്ടന്റെ പേര് ഒരിക്കലും പറയാനാവില്ല. രണ്ടാമത്തെ ചോദ്യത്തിന് മഞ്ജു പത്രോസ് എന്ന എന്റെ പേരാണ് മറുപടിയായി പറഞ്ഞത്. എന്നാല്‍ സ്വന്തം പേര് പറയാനാവില്ലെന്ന് ബിഗ് ബോസ് നിര്‍ദേശിക്കുകയായിരുന്നു. ഇതേക്കുറിച്ച് ആരോടും ചോദിക്കാവുന്നതാണ്.
ബിഗ് ബോസില്‍ നിന്നും കുറച്ച് പേരൊക്കെ പുറത്തേക്ക് എത്തിയിട്ടുണ്ട്.

 പുല്‍ക്കൊടിക്ക് വരെ അറിയാം

പുല്‍ക്കൊടിക്ക് വരെ അറിയാം

അവരോടെല്ലാവരോടും ഇതേക്കുറിച്ച് ചോദിക്കണം. സ്വന്തം പേര് പറയാനാവില്ലെന്ന് അറിഞ്ഞതോടൊണ് അദ്ദേഹത്തിന്റെ പേര് പരഞ്ഞത്. ഈ സംഭവം കഴിഞ്ഞതിന് പിന്നാലെയായി അദ്ദേഹത്തോടും ഇതേക്കുറിച്ച് പറഞ്ഞിരുന്നു. അദ്ദേഹം പോവില്ലെന്ന് അവിടെയുള്ള പുല്‍ക്കൊടിക്ക് വരെ അറിയാം. ഈ ഭാഗമൊന്നും നിങ്ങള്‍ കണ്ടിട്ടില്ല. അതുകൊണ്ട് നിങ്ങളെ ഞാന്‍ കുറ്റപ്പെടുത്തുന്നില്ല.
അവിടെ നടന്നത് ഗെയിമാണ്.

ഒരു മണിക്കൂറിലെ കാര്യങ്ങള്‍

ഒരു മണിക്കൂറിലെ കാര്യങ്ങള്‍

അതിനിടയില്‍ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ ദേഷ്യം തോന്നും. അതൊക്കെ അവിടെ വെച്ച് തീര്‍ക്കുകയും ചെയ്യും. 24 മണിക്കൂറില്‍ ഒരു മണിക്കൂറിലെ കാര്യങ്ങളാണ് നിങ്ങള്‍ കാണുന്നത്. മറ്റുള്ളവരിമായി സംസാരിക്കുന്നതോ ചീത്ത പറയുന്നതോ ആയ കാര്യങ്ങള്‍ നിങ്ങളെ കാണിക്കാത്തതില്‍ താന്‍ ഉത്തരവാദിയല്ല. രജിത് സാറിനെ കള്ളനെന്ന് വിളിച്ചോണ്ടാണ് സുരേഷേട്ടനെ താന്‍ നോമിനേറ്റ് ചെയ്തത്. സുരേഷേട്ടനും താനുമായി പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല.

ഇങ്ങനെയേ വിളിച്ചിട്ടുള്ളൂ

ഇങ്ങനെയേ വിളിച്ചിട്ടുള്ളൂ

വളരെ സാധാരണക്കാരിയായ ഒരാളാണ്. നിങ്ങളാണ് താന്‍ സെലിബ്രിറ്റിയാണെന്ന് പറയുന്നത്. രജിത് സാറുമായി വഴക്കിടുമ്പോള്‍ എടോ, പോടോ, താന്‍ ഇതില്‍ക്കൂടുതല്‍ ഒരു മോശം വാക്കും താന്‍ അയാളെ വിളിച്ചിട്ടില്ലെന്നും മഞ്ജു പറയുന്നു. മറ്റേതെങ്കിലും വാക്ക് താന്‍ വിളിച്ചതായി നിങ്ങള്‍ കേട്ടിട്ടുണ്ടോയെന്നും മഞ്ജു ചോദിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തെയോ മറ്റാരെയെങ്കിലുമോ താന്‍ ഈ ഗെയിമിലേക്ക് വിളിച്ച് കൊണ്ടുവന്നിട്ടുണ്ടോയെന്നും താരം ചോദിക്കുന്നുണ്ട്.

ഒരേയൊരു തെറ്റ്

ഒരേയൊരു തെറ്റ്

കുഷ്ഠരോഗിയുടെ മനസ്സാണ് ഇദ്ദേഹത്തിന് എന്ന് പറഞ്ഞ ഒരേയൊരു തെറ്റ് മാത്രമേ തനിക്ക് സംഭവിച്ചിട്ടുള്ളൂ. അതിന് അദ്ദേഹത്തോട് ക്ഷമയും ചോദിച്ചിരുന്നു. ലാലേട്ടന്റെ മുന്നില്‍ വെച്ചും അല്ലാതെയുമൊക്കെയായി ക്ഷമ ചോദിച്ചിട്ടുണ്ട്. ഇതില്‍ക്കൂടുതല്‍ താനെന്താണ് ചെയ്യേണ്ടത്. ഫാന്‍സുകാരുടെ മുന്നില്‍ മാപ്പ് പറയണോ, അതോ താന്‍ തൂങ്ങിച്ചാവണോയെന്നും മഞ്ജു ചോദിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X