മഞ്ജുവിന് പിറന്നാൾ സർപ്രൈസ് നൽകി സുഹൃത്തുക്കൾ, ആശംസയുമായി ഡിആര്‍കെ

മലയാളം ബിഗ് ബോസ് രണ്ടാം സീസണിലെ ശക്തയായ മത്സരാർഥികളിൽ ഒരാളായിരുന്നു മഞ്ജു പത്രോസ്. 49ാം ദിവസമാണ് മഞ്ജു ഷോയിൽ നിന്ന് യാത്ര പറഞ്ഞ് പോയത്. പ്രേക്ഷകരേയും മത്സരാർഥികളേയും എന്തിന് മോഹൻലാലിനെവരേയും ഞെട്ടിച്ചു കൊണ്ടായിരുന്നു താരത്തിന്റെ യാത്ര പറച്ചിൽ. മഞ്ജു ഡോക്ടർ രജിത് കുമാർ തർക്കം ബിഗ് ബോസ് ഹൗസിനും പുറത്തും വലിയ ചർച്ച വിഷയമായിരുന്നു. അകത്തുള്ള പ്രശ്നം പറഞ്ഞ് പരിഹരിച്ചിട്ടാണ് മഞ്ജു പുറത്തേയ്ക്ക് പോയത്.

manju pathrose

വ്യക്തി പരമായി രജിത്തിനോട് ഒരു പ്രശ്നവും ഇല്ലെന്നും അദ്ദേഹത്തിന്റെ ചില രീതികളോടാണ് തനിയ്ക്ക് എതിർപ്പെന്നും മഞ്ജു പുറത്തു പോയതിനു ശേഷവും നൽകിയ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു . തന്നെ ബാധിക്കുന്ന കാര്യമല്ലെങ്കിൽ പോലും ചിലത് കണ്ടില്ല എന്ന് നടിക്കാൻ കഴിയാത്തത് കൊണ്ടാണ് പ്രതികരിച്ചു പോകുന്നതെന്നും താരം പറഞ്ഞു.

ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തു വന്നതിനു പിന്നാലെ പിറന്നാൾ ഗംഭീരമായി ആഘോഷിക്കുകയാണ് മഞ്ജു. ഉറ്റ സുഹൃത്തായ സിമിയും മറ്റ് സുഹൃത്തുക്കളും ചേർന്ന് മഞ്ജുവിന് പിറന്നാൾ സർപ്രൈസ് നൽകിയിരിക്കുന്നത്. നിറയെ ചുവന്ന ബലൂണുകള്‍ കൊണ്ട് വേദി അലങ്കരിച്ചിരുന്നു. മഞ്ജു തന്നെയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ചിത്രത്തിന് താഴെ വന്ന ചില കന്റുകൾ ചർച്ച വിഷയമായിട്ടുണ്ട്. ജന്മദിനാശംസകള്‍ മഞ്ജു. ദൈവം അനുഗ്രഹിക്കട്ടെ.. ഇത് ഡിആര്‍കെ പറയാന്‍ പറഞ്ഞതാണ്. അകത്തായതുകൊണ്ടാണ്. എന്ന തരത്തിലുള്ള കമന്റുകൾ എത്തിയിരുന്നു.

Recommended Video

Bigg Boss Malayalam Seaon 2 Episode 54 Review | FilmiBeat Malayalam

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X