ബിഗ് ബോസ് ഹൗസില്‍ നിന്നും മഞ്ജു പത്രോസ് പുറത്തേക്ക്! നന്ദി പറഞ്ഞ് താരം മോഹന്‍ലാലിന് അരികില്‍!
ബിഗ് ബോസില്‍ നിന്നും ഒരാള്‍ കൂടി പുറത്തായി. കഴിഞ്ഞ ദിവസത്തെ എലിമിനേഷനിലൂടെയായിരുന്നു മഞ്ജു പത്രോസ് പുറത്തുവന്നത്. ഇത്തവണത്തെ എലിമിനേഷനില്‍ ഒരാള്‍ പുറത്തായേക്കുമെന്ന് മോഹന്‍ലാല്‍ നേരത്തെ പറഞ്ഞിരുന്നു. ആരായിരിക്കും പുറത്തേക്ക് പോവുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ഫുക്രു, ആര്യ, വീണ നായര്‍, രജിത് കുമാര്‍, ജസ്ല എന്നിവരായിരുന്നു നോമിനേഷന്‍ ലിസ്റ്റിലുണ്ടായിരുന്നത്. ഇവരിലാരാവും പുറത്തേക്കെത്തുന്നതെന്ന ആകാംക്ഷയ്ക്ക് വിരാമമിട്ടത് മോഹന്‍ലാലായിരുന്നു. പതിവ് തെറ്റിക്കാതെ വാരാന്ത്യത്തിലെ എലിമിനേഷനിലേക്ക് കടക്കുകയായിരുന്നു അദ്ദേഹം.
രസകരമായ ഒരു ഗെയിമിന് പിന്നാലെയായാണ് അദ്ദേഹം ആരാണ് പുറത്തേക്ക് പോവുന്നതെന്ന് വ്യക്തമാക്കിയത്. എലിമിനേഷന്‍ നോമിനേഷനിലുള്ളവരോട് എഴുന്നേറ്റ് നില്‍ക്കാനായി ആവശ്യപ്പെടുകയായിരുന്നു മോഹന്‍ലാല്‍. ഇതിന് ശേഷമായി മത്സരത്തെക്കുറിച്ച് ഒന്നുകൂടി വ്യക്തത വരുത്തുകയായിരുന്നു അദ്ദേഹം. 100 റണ്‍സ് ലക്ഷ്യത്തിനിടയില്‍ ചിലര്‍ 99 ല്‍ ഔട്ടായി പോവും, അതിനര്‍ത്ഥം അവര്‍ കളിച്ചില്ലെന്നല്ല. അവര്‍ നന്നായിട്ട് കളിച്ചു. എന്നാല്‍ ഒരു റണ്‍സ് കൂടി എടുക്കുന്നതിന് മുന്‍പ് ഔട്ടായിപ്പോയി. 94ാം ദിനത്തില്‍ ഒരാള്‍ക്ക് വേണമെങ്കില്‍ പുറത്തേക്ക് പോവാം. അല്ലെങ്കില്‍ രണ്ടുപേര്‍ക്ക്. അതിനുള്ള സമയമാണ് ഇതെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

മഞ്ജു എന്റടുത്തേക്ക് വന്നേക്കൂ
ബിഗ് ബോസില്‍ തുടരുന്നതിനിടയില്‍ പുറത്തേക്ക് പോവണമെന്ന് ചിലര്‍ പറഞ്ഞിട്ടുണ്ടാവാം. മനസ്സുകൊണ്ട് അതാഗ്രഹിച്ചവരുമുണ്ടാവാം. ചിലപ്പോള്‍ പുറത്ത് പോവണമെന്ന ആഗ്രഹം കൊണ്ടായിരിക്കില്ല അങ്ങനെ പറഞ്ഞത്. രണ്ടാഴ്ച മതി എന്നൊക്കെ ചിലര്‍ പറയും. എന്നാല്‍ കാര്യത്തോട് അടുക്കുമ്പോള്‍ തനിക്ക് ഇവിടെ നില്‍ക്കണമെന്നും മത്സരത്തില്‍ തുടരണമെന്ന് ആഗ്രഹിക്കുന്നവരുമുണ്ടാവാം. എന്തായാലും ഒരാളെ പുറത്തേക്ക് വിളിച്ചേ മതിയാവൂ എന്ന് പറഞ്ഞായിരുന്നു മോഹന്‍ലാല്‍ പുറത്തേക്ക് പോവുന്നയാളെ പ്രഖ്യാപിച്ചത്.

മഞ്ജുവിന്റെ പ്രതികരണം
പതിവില്‍ നിന്നും വ്യത്യസ്തമായി വികാരപ്രകടനങ്ങളൊന്നുമില്ലാത്ത യാത്ര പറച്ചിലായിരുന്നു മഞ്ജുവിന്റേത്. താങ്ക് യൂ ലാലേട്ടാ എന്നായിരുന്നു താരത്തിന്റെ ആദ്യ പ്രതികരണം. ബിഗ് ഹൗസിലുള്ളവരുമായെല്ലാം വളരെ അടുത്ത സൗഹൃദമുണ്ട് മഞ്ജുവിന്. മഞ്ജുവാണ് പുറത്തേക്ക് പോവുന്നതെന്ന് കേട്ടപ്പോള്‍ കൂടുതല്‍ പേരും സങ്കടത്തിലായിരുന്നു. വ്യക്തിപരമായി എല്ലാവരോടും യാത്ര ചോദിച്ചായിരുന്നു മഞ്ജു മോഹന്‍ലാലിന് അരികില്‍ എത്തിയത്.

പുറത്തേക്ക് പോണമെന്ന് പറഞ്ഞിട്ടുണ്ടാവാം
ബിഗ് ബോസില്‍ തുടരുന്നതിനിടയില്‍ പുറത്തേക്ക് പോവണമെന്ന് ചിലര്‍ പറഞ്ഞിട്ടുണ്ടാവാം. മനസ്സുകൊണ്ട് അതാഗ്രഹിച്ചവരുമുണ്ടാവാം. ചിലപ്പോള്‍ പുറത്ത് പോവണമെന്ന ആഗ്രഹം കൊണ്ടായിരിക്കില്ല അങ്ങനെ പറഞ്ഞത്. രണ്ടാഴ്ച മതി എന്നൊക്കെ ചിലര്‍ പറയും. എന്നാല്‍ കാര്യത്തോട് അടുക്കുമ്പോള്‍ തനിക്ക് ഇവിടെ നില്‍ക്കണമെന്നും മത്സരത്തില്‍ തുടരണമെന്ന് ആഗ്രഹിക്കുന്നവരുമുണ്ടാവാം. എന്തായാലും ഒരാളെ പുറത്തേക്ക് വിളിച്ചേ മതിയാവൂ എന്ന് പറഞ്ഞായിരുന്നു മോഹന്‍ലാല്‍ പുറത്തേക്ക് പോവുന്നയാളെ പ്രഖ്യാപിച്ചത്.

സെല്‍ഫിയെടുത്തതിന് പിന്നാലെ
ബിഗ് ബോസിലെ അനുഭവങ്ങള്‍ മാത്രമല്ല കൂട്ടിനായി എല്ലാവര്‍ക്കുമൊപ്പമുള്ള ഒരു സെല്‍ഫിയെടുക്കാനും ബിഗ് ബോസ് നിര്‍ദേശിക്കാറുണ്ട്. എലിമിനേഷനിലൂടെ പുറത്തേക്ക് പോവുന്നവര്‍ക്കാണ് ആ അവസരം ലഭിക്കാറുള്ളത്. അത്തരത്തിലൊരു അവസരമായിരുന്നു മഞ്ജുവിന് ലഭിച്ചത്. നിറഞ്ഞ ചിരിയോടെയായിരുന്നു മഞ്ജു സെല്‍ഫിക്ക് പോസ് ചെയ്തത്. ചിരിച്ച മുഖത്തോടെയായിരുന്നു താരം ബിഗ് ബോസില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയതും.


Click it and Unblock the Notifications