രജിത്തും ഷാജിയുമല്ല... ബിഗ് ബോസിലെ അന്തിമ വിജയി ഇവരാകും, മഞ്ജുവിന്റെ പ്രവചനം

ബിഗ് ബേസ് സീസൺ 2 ലെ ശക്തയായ മത്സരാർഥിയായിരുന്നു മഞ്ജു പത്രോസ്. അവസാന അഞ്ചിൽ ഉണ്ടാകുമെന്ന് ഉറപ്പിച്ച മഞ്ജു 49ാം ദിവസമായിരുന്നു ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തു പോയത്. മറ്റുള്ള മത്സരാർഥികളിൽ നിന്ന് വ്യത്യസ്തമായി എല്ലാവരോടും സന്തോഷത്തോടെ യാത്ര പറഞ്ഞാണ് മഞ്ജു വീട്ടിൽ നിന്ന് പുറത്തു പോയത്. ഇപ്പോഴിത അവസാന അഞ്ചിൽ വരാൻ സാധ്യതയുള്ളവരെ കുറിച്ച് വെളിപ്പെടുത്തി താരം. പുറത്തെത്തിയതിന് ശേഷം ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇതിനെ കുറിച്ച് താരം പറഞ്ഞത്.

manju pathrose

അവസാന അഞ്ചില്‍ വരാന്‍ സാധ്യത ആര്യ, ഫുക്രു, രജിത്തേട്ടന്‍, സുജോ, ഷാജിച്ചേട്ടന്‍ എന്നിവരാണ്. ഇതില്‍ ഒന്നാം സ്ഥാനം ലഭിക്കുമെന്ന് എനിക്ക് ഏറ്റവും സാധ്യത തോന്നുന്നത് ആര്യയ്ക്കാണ്. തന്റെ ആഗ്രഹം ഫുക്രുവോ ആര്യയോ വരണമെന്നാണ്. സുജോ ആണെങ്കിലും സന്തോഷമാണ്', മഞ്ജു പറഞ്ഞു.

മഞ്ജു പടി ഇറങ്ങിയതിന് തൊട്ട് പിന്നാലെ പുതിയ അ‍ഞ്ച് പേരാണ് ബിഗ് ബോസ് ഹൗസിൽ എത്തിയത്. കണ്ണിന് അസുഖം ബാധിച്ചതിനെ തുടർന്ന് വീട്ടിൽ നിന്ന് പോയ സുജോ മാത്യു, രഘു, അലക്സാന്‍ഡ്ര എന്നിവർ തിരികെ വീട്ടിൽ എത്തിയിട്ടുണ്ട്. ഇവരെ കൂടാതെ ഗായികമാരും സഹോദരിമാരുമായ അമൃത സുരേഷും അഭിരാമി സുരേഷും വൈൽഡ് കാർഡ് എൻട്രിയിലൂടെ വീട്ടിൽ എത്തിയിട്ടുണ്ട്.

Recommended Video

Bigg Boss Malayalam Season 2 Day 51 Review | Filmibeat Malayalam

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X