കണ്ടില്ലെന്ന് നടിക്കാൻ തനിയ്ക്ക് അറിയില്ല, രജിത്തുമായുളള യഥാർഥ പ്രശ്നത്തെ കുറിച്ച് മഞ്ജു
മഞ്ജു പത്രോസ് ഡോക്ടർ രജിത് കുമാർ പ്രശ്നം ബിഗ് ബോസ് ഹൗസിലും സോഷ്യൽ മീഡിയയിലും വലിയ ചർച്ച വിഷയമായിരുന്നു. ഹൗസിലെത്തിയ ആദ്യം ദിനം മുതൽ തന്നെ മഞ്ജു വീട്ടിൽ നിന്ന് പടിയിറങ്ങുന്നതിന് തൊട്ട് മുൻപ് വരെ ഇവർക്കിടയിൽ അഭിപ്രായ ഭിന്നത രൂക്ഷമായിരുന്നു. ഇവരുടെ പ്രശ്നത്തെ കുറിച്ച് മോഹൻലാലും പല തവണ ചോദിച്ചിരുന്നു.
ബിഗ് ബോസ് ഹൗസിൽ നിന്ന് യാത്ര പറഞ്ഞ് ഇറങ്ങിയ ദിവസം മഞ്ജു വിട്ടിനുള്ളിൽ വെച്ചും മോഹൻലാലിന്റെ അരികിൽ എത്തിയതിനു ശേഷവും രജിത്ത് കുമാറിനോട് തനിയ്ക്ക് വ്യക്തി പരമായി ഒരു പ്രശ്നവുമില്ലെന്നും മഞ്ജു ആവർത്തിച്ച് പറഞ്ഞു. പുറത്തിറങ്ങിയ ശേഷം മഞ്ജു വീണ്ടും ഇക്കാര്യത്തില്‍ വ്യക്തത വരുത്തിട്ടുണ്ട്.

രജിത്ത് എന്ന ആളോട് എനിയ്ക്ക് പ്രത്യക്ഷമായി ഒരു പിണക്കവുമില്ല. ഞാൻ ഇത് ഒരു എപ്പിസോഡിൽ പറഞ്ഞിട്ടുമുണ്ട്. ഒരു സത്രീ വിരുദ്ധനാണെന്നുളള മുൻധാരണ വെച്ചിട്ടാണ് കളിച്ചതെന്ന് അദ്ദേഹം അവിടെ പറഞ്ഞിരുന്നു. എന്നാൽ അത്തരത്തിൽ ഒരു കാര്യവുമില്ല. ഇനി മൊബൈൽ കിട്ടിയിട്ടു വേണം അദ്ദേഹം ആരാണെന്ന് അറിയാനെന്നും മഞ്ജു വീഡിയോയിൽ പറയുന്നു.
സഹപ്രവർത്തകരോടുള്ള അദ്ദേഹത്തിന്റെ ചില രീതികളോടായിരുന്നു തനിയ്ക്ക് ദേഷ്യവും ഒത്തു ചേരാൻ കഴിയാതിരുന്നത്. മാക്സിമം അടുക്കാൻ നോക്കി. പക്ഷെ, ഇത്തരത്തില്‍ നമ്മുടെ മുന്നില്‍ വച്ച് കാണുന്ന ചില കാര്യങ്ങള്‍ കണ്ടില്ലെന്ന് വയ്ക്കാന്‍ എനിക്കറിയില്ല. ചിലപ്പോൾ അങ്ങനെ എനിയ്ക്ക് നിൽക്കാമായിരുന്നു. എന്നാൽ തനിക്ക് അങ്ങനെ തോന്നിയിട്ടില്ലെന്നും മഞ്ജു പറഞ്ഞു.


Click it and Unblock the Notifications











