അക്കാര്യം നടന്നു! ബിഗ് ബോസില്‍ വന്നത് അതിനായിരുന്നു! സന്തോഷം പങ്കുവെച്ച് മഞ്ജു പത്രോസ്!
ബിഗ് ബോസിലേക്കെത്തിയതോടെയാമ് മഞ്ജു പത്രോസിനെക്കുറിച്ച് കൂടുതല്‍ അറിഞ്ഞത്. വിവിധ ഹാസ്യപരമ്പരകളിലൂടെയും സിനിമയിലൂടെയുമൊക്കെയായി സജീവമായിരുന്നു താരം. റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായും താരമെത്തിയിരുന്നു. ബിഗ് ബോസ് സീസണ്‍ രണ്ടില്‍ എല്ലാവര്‍ക്കും ഒരുപോലെ ഇഷ്ടമുള്ള താരങ്ങളിലൊരാള്‍ കൂടിയായിരുന്നു മഞ്ജു. വീണയ്ക്കും ആര്യയ്ക്കുമൊപ്പമായിരുന്നു മഞ്ജു കൂടുതല്‍ സമയവും. നേരത്തെ അറിയാവുന്നവരായതിനാല്‍ ഇവര്‍ പെട്ടെന്ന് അടുക്കുകയായിരുന്നു. സന്തോഷത്തോടെയാണ് താന്‍ ബിഗ് ബോസില്‍ നിന്നും പുറത്തേക്ക് വന്നതെന്നും മഞ്ജു പറഞ്ഞിരുന്നു.
അഭിനയം മാത്രമല്ല പാട്ടിലും കഴിവുണ്ട് തനിക്കെന്നും താരം തെളിയിച്ചിരുന്നു. രജിത് കുമാറുമായുണ്ടായ വഴക്കിനെത്തുടര്‍ന്ന് താരത്തിനും കുടുംബത്തിനെ കടുത്ത സൈബര്‍ ആക്രമണമായിരുന്നു നടന്നത്. ബിഗ് ബോസ് ഒരു ഗെയിം ഷോയായി കാണുന്നയാളാണ് താനെന്നും ആ മത്സരം അവിടെ അവസാനിച്ചുവെന്നും താരം പറയുന്നു. രജിത് കുമാറിനെ ഇഷ്ടമുള്ളവര്‍ അദ്ദേഹത്തിന് വോട്ട് ചെയതോളൂ. അദ്ദേഹം വൈകാതെ തന്നെ എത്തുമായിരിക്കും. തന്നെ ഇനിയും ചൊറിയാന്‍ വരല്ലേയെന്നും വെറുതെ വിട്ടൂടേയെന്നും താരം ചോദിക്കുന്നുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരം ഇതേക്കുറിച്ച് ചോദിച്ചിട്ടുള്ളത്. പോസ്റ്റിലൂടെ തുടര്‍ന്നുവായിക്കാം.

സന്തോഷമുള്ള ദിവസം
ഇന്ന് എനിക്ക് ഒരുപാട് സന്തോഷം ഉള്ള ദിവസമാണ്. കഴിഞ്ഞ 12വർഷത്തോളമായി ഞങ്ങളെ അലട്ടി കൊണ്ടിരുന്ന സാമ്പത്തിക ബാധ്യതകൾ ഇന്ന് തീർന്നു. ഇനിയൊരു ചെറിയ വീടുണ്ടാക്കണം.നന്ദി ബിഗ് ബോസിനോടും എന്നെ സ്നേഹിച്ചവരോടും. ഈ ഒരു ആവശ്യത്തിന് വേണ്ടി ആയിരുന്നു ഞാൻ ബിഗ് ബോസിലേക്ക് പോയത്.

ഒരേയൊരു വീഴ്ച
അവിടെ ഞാൻ എന്ന വ്യക്തിയായിട്ട് തന്നെയാണ് നിന്നത്. അത് എന്നെ വിമർശിച്ചവർ പറഞ്ഞ പോലെയാണെങ്കിലും ശരി. എന്റെ നിലപാടുകൾ അന്നും ഇന്നും ഒന്ന് തന്നെ. ഇതിനിടയിൽ എന്റെ ഭാഗത്തു നിന്ന് വന്ന വലിയൊരു വീഴ്ചയാണ് കുഷ്ഠരോഗിയുടെ മനസ് എന്ന പരാമർശം.

മാപ്പ് ചോദിച്ചു
അതിനു ഞാൻ അവിടെ പൊതുവായും ആ വ്യക്തിയോടും മാപ്പ് പറഞ്ഞതുമാണ്. അങ്ങനെ ഒരു പരാമർശത്തിൽ മാത്രമാണ് ഞാൻ ഇന്നും ഖേദിക്കുന്നത്. ഓൺലൈൻ മാധ്യമങ്ങളോട്. ഇല്ലാത്ത വാർത്തകൾ ഇക്കിളി വാർത്തകളായി പ്രചരിപ്പിച്ചു വ്യൂസും സബ്സ്ക്രൈബേഴ്സിനെയും നേടുവാൻ നോക്കുമ്പോൾ ഒന്ന് ഓർക്കുക.. നിങ്ങളെ പോലെ ഞങ്ങൾക്കുമുണ്ട് കുഞ്ഞുങ്ങൾ..കുടുംബം..നിങ്ങൾ പണമുണ്ടാക്കിക്കോ. പക്ഷെ അത് ഒരാളുടെയും ജീവിതത്തിൽ ചവിട്ടി ആകരുത്.

ആക്രമിക്കുന്നവരോട്
സോഷ്യൽ മീഡിയയിൽ എന്നെ ആക്രമിക്കുന്നവരോട്. ബിഗ് ബോസ് ഒരു ഗെയിംഷോ ആയിരുന്നു. അതവിടെ കഴിഞ്ഞു എന്ന് വിശ്വസിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.നിങ്ങളുടെ ദൈവം ഉടൻ ബിഗ് ബോസിൽ തിരികെ എത്തുമായിരിക്കും. അദ്ദേഹത്തെ ഇഷ്ടമുള്ളവർ അദ്ദേഹത്തെ സപ്പോർട്ട് ചെയ്യൂ.. വോട്ട് നൽകുയെന്നും താരം കുറിച്ചിട്ടുണ്ട്.
Recommended Video

ഉപദ്രവിക്കരുത്
എന്നെ ഉപദ്രവിക്കരുത്, എന്നെ വിട്ടേക്കൂ. എല്ലാം ഇവിടെ കഴിഞ്ഞു എന്ന് ഞാൻ വിശ്വസിക്കുന്നു. ഇത് ഒരു പുതിയ തുടക്കമാകട്ടെ എനിക്കും നിങ്ങൾക്കും. ഇനിയും എന്നെ ചൊറിയാൻ വന്നാൽ ഞാൻ മാന്തും.. കാരണം. ഞാൻ അഹങ്കാരിയാണ്. വിവരമില്ലാത്തവളാണ്. സംസ്കാരമില്ലാത്തവളാണ്. നന്ദി, ഇതായിരുന്നു താരത്തിന്‍റെ കുറിപ്പ്.


Click it and Unblock the Notifications