ഇതൊന്നും മഞ്ജുവിനെ ബാധിച്ചിട്ടില്ല; സൈബര്‍ ആക്രമണത്തിന് മഞ്ജു കൊടുത്ത മറുപടി...
ബിഗ് ബോസ് റിയാലിറ്റി ഷോയുടെ പേരിൽ സൈബർ ആക്രണങ്ങൾക്ക് ഇരയാകേണ്ടി വന്ന താരമാണ് മഞ്ജു പത്രോസ്. മഞ്ജുവിന് നേരെ മാത്രമല്ല കുടുംബാംഗങ്ങൾക്കും നിരവധി വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു. വിവാഹ മോചനത്തെ കുറിച്ചുള്ള വാർത്തകൾ പോലും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിൽ സങ്കടം പ്രകടിപ്പിച്ച് മഞ്ജുവിന്റെ അച്ഛനും അമ്മയും രംഗത്തെത്തുകയും ചെയ്തിരുന്നു.
ബിഗ് ബോസ് ഹൗസിൽ നിന്ന് നാൽപ്പത്തിയൊമ്പത് ദിവസങ്ങൾ പൂർത്തിയാക്കി മഞ്ജു കഴിഞ്ഞ ദിവസം പുറത്തു പോയിരുന്നു. ബിഗ് ബോസ് ഹൗസിലെ ഏറ്റവും ശക്തയായ മത്സരാർഥികളിലൊരാളാണ് മഞ്ജു. ബിഗ് ബോസ് ഹൗസിൽ മാത്രമല്ല യാഥാർഥ ജീവിതത്തിലും മഞ്ജു ഇങ്ങനെയൊണ്. തനിയ്ക്ക് എതിരെയുണ്ടായ സൈബർ ആക്രമണത്തെ കുറിച്ച് താരത്തിന്റെ മറുപടി ഇങ്ങനെയാണ്. അടുത്ത സുഹൃത്തായ സിമിയാണ് ഫേസ്ബുക്ക് പേജിലൂടെ മഞ്ജുവിന്റെ പ്രതികരണത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.

എലിമിനേഷനിൽ പുറത്തുവന്ന അവസാന നിമിഷത്തിൽ അവൾ ഇത്രയും സന്തോഷത്തോടെ ആ സമയം കൈകാര്യം ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. എൻറെ പഴയ മഞ്ജു തന്നെയാണ് അതിനകത്തുന്ന് ഇറങ്ങി വരുന്നതെന്ന് എനിക്ക് അപ്പോഴേ ഉറപ്പായിരുന്നു. ദേ ഇപ്പാൾ എന്റ അടുത്ത് എത്തിയിട്ടുണ്ട്. സിമി കുറിച്ചു.
Recommended Video

ഇത്രയും വലിയ ഒരു ഫ്ലാറ്റ് ഫോമിൽ 49 ദിവസം നിന്നതിന്റെ അഭിമാനത്തിലാണ് അവൾ. സോഷ്യൽ മീഡിയയിൽ നടന്ന അക്രമങ്ങളെ കുറിച്ച് പറഞ്ഞപ്പോൾ അവൾ തിരിച്ചു പറഞ്ഞത് ഇതാണ്. എന്നെ എനിക്കറിയാം ,എന്‍റെ ഫാമിലിക്ക് അറിയാം, നിനക്കറിയാം, എന്റെ ഫ്രണ്ട്സിന് അറിയാം , അറിയാൻ പാടില്ലാത്തവർ വിലയിരുത്തുന്നതിന് വില കൽപ്പിക്കാൻ എനിക്ക് ഇപ്പോ സമയമില്ല- എന്നായിരുന്നു മഞ്ജു വിന്റെ വാക്കുകളെന്ന് സിമി പറഞ്ഞു.

മഞ്ജുവിന്റെ അടുത്ത് സുഹൃത്ത് എന്ന രീതിയിൽ തനിയ്ക്ക് പറയാനുള്ളത് ഇതാണ്. അറിയാൻ പാടില്ലാത്ത ആൾക്കാരുടെ വിലയിരുത്തലുകൾ ഞങ്ങളെ ബാധിച്ചിട്ടില്ല... സ്നേഹിക്കുന്നവരെ സ്നേഹിക്കും അത്രമാത്രം... എങ്ങും ഓടി ഒളിക്കുന്നില്ല പഴയതുപോലെ ഞങ്ങൾ ഇവിടെ തന്നെ ഉണ്ടാകും. എല്ലാവർക്കും സ്നേഹം എന്ന് കുറിച്ചു കൊണ്ടായിരുന്നു സിമി അവസാനിപ്പിച്ചത്.

സൈബർ ആക്രമണങ്ങൾക്ക് ഇരയായപ്പോഴും മഞ്ജുവിന് എല്ലാവിധ പിന്തുണയുമായി കുടുംബാംഗങ്ങൾ കൂടെയുണ്ടായിരുന്നു.മഞ്ജുവിന്റെ പ്രകടനം കണ്ട് അഭിമാനം തോന്നാറുണ്ട്. തെറ്റ് കണ്ടാല്‍ പ്രതികരിക്കുന്ന ആളാണ് മഞ്ജു. അത് വീട്ടിലും അങ്ങനെ തന്നെയാണ്. അതിന്റെ പേരില്‍ വീട്ടിലുള്ളവരെക്കുറിച്ചും മഞ്ജുവിന്റെ കുട്ടിയെക്കുറിച്ചും അനാവശ്യം പറയുന്നത് എന്തിനാണെന്ന് മഞ്ജുവിന്റെ അമ്മ അന്ന് ചോദിച്ചിരുന്നു. മഞ്ജുവിന്റെ സുഹൃത്ത് പങ്കുവെച്ച വീഡിയോയിലാണ് സൈബർ ആക്രമണത്തെ കുറിച്ച് മാതാപിതാക്കൾ പ്രതികരിച്ചത്


Click it and Unblock the Notifications