അന്ന് രജിത്തും വീണയും വണ്ടിയിലിരുന്ന് ഗെയിം പ്ലാനിംഗ് നടത്തി! തുറന്നടിച്ച് മഞ്ജു പത്രോസ്‌

By Midhun Raj

ബിഗ് ബോസിന്റെ ഓരോ എപ്പിസോഡുകള്‍ കഴിയുന്തോറും അപ്രതീക്ഷിത സംഭവ വികാസങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. പ്രതീക്ഷിക്കാത്ത തരത്തിലുളള ട്വിസ്റ്റുകളും ടാസ്‌ക്കുകളും ഷോയില്‍ ഉണ്ടായിരുന്നു. ബിഗ് ബോസിന്റെ കഴിഞ്ഞ എലിമിനേഷനില്‍ പ്രദീപ് ചന്ദ്രനാണ് പുറത്തായത്. ഹൗസില്‍ ആറ് ആഴ്ചകള്‍ പിന്നിട്ടുകൊണ്ടാണ് നിലവിലുളള മല്‍സരാര്‍ത്ഥികള്‍ മുന്നേറികൊണ്ടിരിക്കുന്നത്.

എലിമിനേഷന് പിന്നാലെ കഴിഞ്ഞ ദിവസം നോമിനേഷന്‍ പ്രക്രിയയും നടന്നിരുന്നു. രജിത്ത് കുമാര്‍, വീണ ,ജസ്ല, ആര്യ, ഫുക്രു, മഞ്ജു തുടങ്ങിയവരാണ് ഇത്തവണ നോമിനേഷനില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. നോമിനേഷന്‍ ഫ്രീ കാര്‍ഡ് ഉണ്ടായിരുന്ന ആര്യ അത് ഇത്തവണയും ഉപയോഗിച്ചില്ല. രജിത്തിനെയും വീണയെയുമാണ് കൂടുതല്‍ പേരും നോമിനേറ്റ് ചെയ്തത്.

വീണയെ

വീണയെ നോമിനേറ്റ് ചെയ്ത മഞ്ജു സുഹൃത്തിനെതിരെ തുറന്നടിച്ച് രംഗത്തെത്തിയിരുന്നു. താന്‍ നോമിനേറ്റ് ചെയ്ത രണ്ട് പേര്‍ ഒരു ഗെയിം പ്ലാന്‍ നടത്തിയിട്ടുണ്ടെന്നായിരുന്നു മഞ്ജു തുറന്നുപറഞ്ഞ്. ബിഗ് ബോസ് കണ്‍ഫെഷന്‍ റൂമില്‍ വെച്ചാണ് മഞ്ജു ഇക്കാര്യം പറഞ്ഞത്. രജിത്തിനെയും വീണയെയുമാണ് മഞ്ജു ഇത്തവണ നോമിനേറ്റ് ചെയ്തത്.

Recommended Video

Bigg Boss Malayalam Veena Stabs Arya Episode 44 Review | FilmiBeat Malayalam
നേരത്തെ മല്‍സരാര്‍ത്ഥികളെ കണ്ണ് പരിശോധനയ്ക്കായി

നേരത്തെ മല്‍സരാര്‍ത്ഥികളെ കണ്ണ് പരിശോധനയ്ക്കായി പുറത്തു കൊണ്ടുപോയിരുന്നു. ബിഗ് ബോസിന്റെ തീരുമാന പ്രകാരമായിരുന്നു ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിലേക്കുളള യാത്രയ്ക്കിടെ രജിത്തും വീണയും ചേര്‍ന്ന് ചില ഗെയിം പ്ലാനുകള്‍ നടത്തിയെന്നും അത് തനിക്ക് ഫെയര്‍പ്ലേ ആയി തോന്നിയില്ലെന്നുമാണ് മഞ്ജു പറഞ്ഞത്. രജിത്തിന് പുറത്തുളള ജനപിന്തുണ മനസിലാക്കിയ വീണ അത് തനിക്ക് അനുകൂലമാകും വിധം ഉപയോഗിക്കാന്‍ ശ്രമിച്ചു എന്ന് തരത്തിലാണ് മഞ്ജു സാസാരിച്ചത്.

ഇവിടുന്ന് ഞങ്ങളെ

ഇവിടുന്ന് ഞങ്ങളെ ഹോസ്പിറ്റലില്‍ കൊണ്ടുപോയപ്പോള്‍ ഉണ്ടായ ചില തിരിച്ചറിവുകളാണ് ഈ രണ്ടുപേരെയും നോമിനേറ്റ് ചെയ്യാനുളള കാരണമെന്ന് മഞ്ജു പറയുന്നു. വണ്ടിയില്‍ വെച്ച് ഒരു ഗെയിം പ്ലാനിങ്ങ് നടക്കുകയുണ്ടായി. അത് അവിചാരിതമായി എന്റെ ചെവിയില്‍ വീണതാണ്. വീണ രജിത്ത് സാറിനെ മനോഹരമായിട്ട് ഉപയോഗപ്പെടുത്തി എന്ന് എനിക്ക് ഫീല്‍ ചെയ്തു. കാരണം സാറിനോട് വളരെ പേഴ്‌സണലായിട്ട് ഒരു സംഗതി തനിക്കുണ്ടെന്ന് വീണ നേരത്തെ എന്നോട് പറഞ്ഞിട്ടുണ്ട്.

അത് പക്ഷേ

അത് പക്ഷേ താന്‍ ഇവിടുന്ന് പോയതിന് ശേഷമേ പറയൂ എന്നും വീണ പറഞ്ഞിരുന്നു. ആ ദിവസം ഞാന്‍ കാണുന്നത് വണ്ടിയില്‍ നിന്നും ഇറങ്ങുമ്പോ അപ്പോ എല്ലാം പറഞ്ഞത് പോലെ, പറഞ്ഞത് ഓര്‍മ്മയുണ്ടല്ലോ എന്ന് പറഞ്ഞിട്ട് രണ്ട് പേരും കൂടി ഷേക്ക് ഹാന്‍ഡ് കൊടുക്കുന്നതാണ്. ഞാന്‍ നില്‍ക്കുന്നത് ശ്രദ്ധിക്കാതെ ജയിലില്‍ പോകേണ്ടി വരുമെന്ന് പറയുന്നത് കേട്ടൂ.

അപ്പോള്‍ അച്ഛനും

അപ്പോള്‍ അച്ഛനും മകള്‍ക്കും ഒരുമിച്ച് ജയിലില്‍ പോകാന്‍ സാധിക്കുമല്ലോ എന്ന് രജിത്ത് സര്‍ വീണയോട് പറയുന്നതും കേട്ടു. ലക്ഷ്വറി ബഡ്ജറ്റ് ടാസ്‌ക് പകുതി വഴിയില്‍ എത്തിയ സമയമായിരുന്നു അത്. ഗെയിം എപ്പോള്‍ തീരുമെന്ന് അറിയാതെ നില്‍ക്കുന്ന സന്ദര്‍ഭം. അപ്പോള്‍ എറ്റവും കുറവ് കോയിന്‍സ് ഉളള രണ്ട് പേരായിരുന്നു വീണയും രജിത്ത് സാറും. അവര്‍ പറഞ്ഞത് ഞാന്‍ കേട്ടു. പക്ഷേ കേട്ടതായി ഭാവിച്ചില്ല. എനിക്ക് അതൊരു ഫെയര്‍പ്ലേ ആയിട്ട് തോന്നിയില്ല. മഞ്ജു പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X