സുജോയെക്കുറിച്ച് അങ്ങനെ പറഞ്ഞപ്പോള്‍ വിഷമം തോന്നി! രജിത് കുമാറിനെക്കുറിച്ച് മഞ്ജു പത്രോസ്!

ടാസ്‌ക്കുകളും ട്വിസ്റ്റുകളുമായി മുന്നേറുന്നതിനിടയില്‍ ബിഗ് ബോസില്‍ നിന്ന് ഒരാള്‍ കൂടി പുറത്തേക്ക് എത്തിയിരിക്കുകയാണ്. നാടകീയതകളൊന്നുമില്ലാതെയായിരുന്നു മോഹന്‍ലാല്‍ ഇത്തവണ പുറത്തേക്ക് വരുന്നയാളെക്കുറിച്ച് പറഞ്ഞത്. താനാണ് പുറത്താവുന്നതെന്നറിഞ്ഞപ്പോള്‍ മഞ്ജുവിന് സന്തോഷമായിരുന്നു. ആദ്യം നന്ദി പറയുകയായിരുന്നു താരം. വീട്ടിലേക്ക് തിരിച്ചുപോരാന്‍ താന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് നേരത്തെ മഞ്ജു പറഞ്ഞിരുന്നു. മറ്റുള്ളവരുമായും ബിഗ് ബോസിനോട് പ്രത്യേകമായും താരം ഇതേക്കുറിച്ച് പറഞ്ഞിരുന്നു. മഞ്ജുവിനെ നോമിനേറ്റ് ചെയ്യുന്നതിനായി പലരും പറഞ്ഞ കാരണങ്ങളിലൊന്ന് ഇതായിരുന്നു. ആഗ്രഹിച്ച കാര്യം നടന്നതിന്റെ സന്തോഷവുമായാണ് മഞ്ജു പടിയിറങ്ങിയത്.

മോഹന്‍ലാലിന് അരികിലേക്കെത്തിയ മഞ്ജു ബിഗ് ബോസിലെ വിശേഷങ്ങളും പങ്കുവെച്ചിരുന്നു. മറ്റുള്ളവരുമായുള്ള സൗഹൃദത്തെക്കുറിച്ചും രജിത് കുമാറുമായുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ചുമൊക്കെ താരം തുറന്നുപറഞ്ഞിരുന്നു. അകത്തുള്ളവരെ മിസ്സ് ചെയ്യില്ലേയെന്ന് മോഹന്‍ലാല്‍ ചോദിച്ചപ്പോള്‍ ഇല്ലെന്നും ഓരോരുത്താരയി അവര്‍ പുറത്തേക്ക് വരില്ലേയെന്നും താന്‍ വെയ്റ്റ് ചെയതോളാമെന്നുമായിരുന്നു താരത്തിന്റെ മറുപടി. മത്സരത്തെ അതുപോലെ കാണാന്‍ കഴിയാതെ പോയതാണ് തനിക്ക് പറ്റിയ തെറ്റെന്നും താരം തുറന്നുപറഞ്ഞിരുന്നു. ഇത്രയും ദിവസം ബിഗ് ഹൗസില്‍ തുടരാന്‍ പറ്റുമെന്ന് കരുതിയിരുന്നില്ലെന്നും മഞ്ജു പറഞ്ഞിരുന്നു.

ബുദ്ധിമുട്ടാണ്

ബുദ്ധിമുട്ടാണ്

പുറമേ കാണുന്നത് പോലെയല്ല ബിഗ് ബോസ്്. ഭയങ്കര പാടാണ് അതിന്റെ അകത്ത് നില്‍ക്കാന്‍. ഇത്രയും മനുഷ്യരെ കണ്ടിട്ട് സങ്കടം വരുന്നു, മോഹന്‍ലാലിന് അരികിലേക്കെത്തിയ മഞ്ജു ആദ്യം പറഞ്ഞത് ഇങ്ങനെയായിരുന്നു. പ്രേക്ഷകരോട് പറയാനുള്ളതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അറിയില്ലെന്നായിരുന്നു മറുപടി. അവിടെയുള്ളവരെയെല്ലാം എന്റെ കുഞ്ഞ്, എന്റെ മോള്, എന്റെ ചേട്ടന്‍, ഈ രീതിയിലാണ് കണ്ടത്. ഗെയിമിനിടയില്‍ അവരെ മറ്റൊരാളായി കാണാന്‍ കഴിഞ്ഞില്ല, ഇതായിരുന്നു തന്റെ പ്രശ്‌നമെന്നും മഞ്ജു പത്രോസ് മോഹന്‍ലാലിനോട് പറഞ്ഞിരുന്നു. ഗെയിമിനെ അതേ സ്പരിറ്റില്‍ കാണാന്‍ താരത്തിന് കഴിയുന്നില്ലെന്ന് മത്സരാര്‍ത്ഥികളും പറഞ്ഞിരുന്നു.

രജിത്തിന്റെ കുഴപ്പം

രജിത്തിന്റെ കുഴപ്പം

രജിത്തും മഞ്ജുവും തമ്മില്‍ ഇടയ്ക്ക് വഴക്കിട്ടിരുന്നു. ഇതേക്കുറിച്ച് മോഹന്‍ലാല്‍ മുന്‍പ് ചോദിച്ചിരുന്നു. പുറമേ നിന്നും വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വരുമ്പോള്‍ രജിത്തിന്റെ സ്വഭാവം മാറാറുണ്ടെന്ന് മഞ്ജു പറഞ്ഞിരുന്നു. രജിത്തേട്ടന്‍ ഭയങ്കര സംഭവമാണെന്ന് മനസ്സിലാക്കി, അദ്ദേഹത്തിനോട് നിങ്ങള്‍ സൂപ്പറാണെന്ന് അവര്‍ പറയും. അദ്ദേഹത്തിനാവട്ടെ പിന്നെ ഇവരെ മതി. ബാക്കിയുള്ളവരെയെല്ലാം ശത്രുക്കളെപ്പോലെയാണ് പിന്നെ അദ്ദേഹം കാണുന്നത്. ഇതാണ് രജിത്തേട്ടന്റെ കുഴപ്പം.

സുജോയെക്കുറിച്ച് പറഞ്ഞത്

സുജോയെക്കുറിച്ച് പറഞ്ഞത്

എന്റെ മുന്നില്‍ വെച്ചാണ് സുജോയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. സുജോയുടെ മുഖം ഉപ്പുമാങ്ങ പോലെയാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. തമാശയ്ക്കായിരിക്കും അങ്ങനെ പറഞ്ഞതെന്ന് മോഹന്‍ലാല്‍ പറഞ്ഞപ്പോള്‍ അത് കേള്‍ക്കുന്നവര്‍ക്ക് കൂടി തോന്നണ്ടേയെന്നായിരുന്നു മഞ്ജു ചോദിച്ചത്. അങ്ങനെ കേട്ടപ്പോള്‍ വിഷമം തോന്നി. എന്റെ അനിയനായി സുജോയെ ഞാന്‍ കാണുന്നതെന്നും മഞ്ജു പറഞ്ഞിരുന്നു.

Recommended Video

Bigg boss Malayalam : വീണയ്ക്കും ആര്യയ്ക്കുമെതിരെ മഞ്ജു | FilmiBeat Malayalam
രജിത്തിനോട് പറയാനുള്ളത്

രജിത്തിനോട് പറയാനുള്ളത്

വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളൊന്നുമില്ലാത്തതിനാല്‍ രജിത്തേട്ടന്‍ ഇപ്പോള്‍ അവിടെയുള്ളവരെ സ്‌നേഹിക്കാന്‍ തുടങ്ങിയെന്നും മഞ്ജു പറഞ്ഞിരുന്നു. ലൈവ് സ്‌ക്രീനിലൂടെ മറ്റുള്ളവരെ മോഹന്‍ലാല്‍ കാണിച്ചിരുന്നു. യാത്ര പറയുന്നതിനിടയില്‍ രജിത്തിനോടായിരുന്നു മഞ്ജു ഒടുവിലായി സംസാരിച്ചത്. രജിത്തേട്ടാ, ഞാന്‍ വീണ്ടും പറയുകയാണ്. രജിത്തേട്ടന്‍ എല്ലാവരേയും സ്‌നേഹിക്കാന്‍ ശ്രമിച്ചാല്‍ ആ സ്‌നേഹം തിരിച്ചും കിട്ടും. ആരേയും മാറ്റിനിര്‍ത്തരുതെന്നും പറഞ്ഞായിരുന്നു മഞ്ജു യാത്രയായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X