twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇത് അമ്പതാം ദിവസം നൽകാനായി കരുതിയത്.... മോഹൻലാലിനായി മ‍ഞ്ജുവിന്റെ സമ്മാനം

    |

    ബിഗ് ബോസ് സീസൺ 2 ലെ ശക്തയായ മത്സരാർഥിയായിരുന്നു മഞ്ജു പത്രോസ്. ഈ ആഴ്ച ഒട്ടും പ്രതീക്ഷിക്കാതെ മഞ്ജുവായിരുന്നു ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്ത് പോയത്. സാധാരണ മത്സാരാർഥികളിൽ നിന്ന് വ്യത്യസ്തമായി എല്ലവരോടും ചിരിച്ചു കൊണ്ടായിരുന്നു മഞ്ജു പുറത്തു പോയത്. മേഹാൻലാൽ വരെ ഏറെ അത്ഭുതത്തോടെയായിരുന്നു അതിനെ കുറിച്ച് പറഞ്ഞത്. പലരേയും ഈ വീട്ടിനുള്ളിൽ നിന്ന് പുറത്താക്കിയിട്ടുണ്ട് എന്നാൽ ഇത്തരത്തിലുള്ള ഒരെണ്ണം ഇതാദ്യമായിട്ടാണെന്ന് മോഹൻലാൽ പറയുകയും ചെയ്തിരുന്നു.

    മഞ്ജുവിനെ മോഹൻലാൽ തന്റെ അടുത്തേയ്ക്ക് വിളിച്ചപ്പോൾ എല്ലാവരോടും യാത്ര പറഞ്ഞ് ഏറെ സന്തോഷത്തോടെയായിരുന്നു വീട്ടിൽ നിന്ന് പുറത്തേയ്ക്ക് പോയത്. കരഞ്ഞ് യാത്ര പറയാതെ എല്ലാവരും ചിരിച്ചു കൊണ്ടാണ് മഞ്ജുവിനെ യാത്രയാക്കിയത്. വന്നതിലും ഏറെ സന്തോഷത്തോടെയായിരുന്നു മഞ്ജു മടങ്ങി പോയത്.

      50 ദിവസം

    ബിഗ് ബോസ് അതിന്റെ 50 ദിവസം പൂർത്തിയാക്കി കഴിഞ്ഞു. ഇനി പകുതി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ദിവസങ്ങൾ കുറയുന്തോറും മത്സരാർഥികളുടെ എണ്ണം കുറയുകയും ടാസ്ക്കുകൾ കഠിനമാകുകയുമാണ്. ആദ്യ സീസണിൽ നിന്ന് ഒരുപാട് വ്യത്യാസമായിട്ടാണ് രണ്ടാം ഭാഗം ആരംഭിക്കുന്നത്. അടുത്ത സുഹൃത്തുക്കളാണ് ഷോയിൽ എത്തിയിരിക്കുന്നത്. എന്നാൽ ടാസ്ക്ക് ചെയ്യുമ്പോൾ മത്സരമായി കണ്ടു കൊണ്ടാണ് ടാസ്ക്ക് പൂർത്തിയാക്കുന്നത്.

       49 ദിവസം


    ബിഗ് ബോസിലെ ശക്തയായ ഒരു മത്സരാർഥിയായിരുന്നു മഞ്ജു പത്രോസ്. അവസാന അഞ്ചിൽ ഇടം പിടിക്കുമെന്ന് കരുതിയിരുന്ന മത്സരാർഥിയായിരുന്നു മഞ്ജു. എന്നാൽ 50 ദിവസം പൂർത്തിയാക്കാൻ ഒരു ദിവസം ശേഷിക്കവെയാണ് മഞ്ജു വീട്ടിൽ നിന്ന് യാത്ര പറഞ്ഞിരിക്കുന്നത്. എന്നാൽ അതിന്റെ ഒരു സങ്കടം പോലും മഞ്ജുവിന് ഇല്ലായിരുന്നു. രണ്ടാഴ്ച എന്ന് പറഞ്ഞ് വന്ന ആളാണ് താൻ. ഇത്രയും ദിവസം നിൽക്കാൻ കഴിയുമെന്ന് വിചാരിച്ചില്ലെന്നും മഞ്ജു പറയുന്നുണ്ട്.

      സുഹൃത്തുക്കളോടൊപ്പം  ഗാനം

    എല്ലാവർക്കും ആശംസ നേർന്നിട്ടാണ് മഞ്ജു ബിഗ് ബോസ് ഹൗസിൽ നിന്ന് യാത്ര പറഞ്ഞത്. മോഹൻലാലിന്റെ അരികിൽ എത്തിയിട്ടും അംഗങ്ങളെ കാണണം എന്ന് പറഞ്ഞിരുന്നു. എല്ലാവരും കൂടി ചേർന്ന് ഒരു ഗാനം പാടുകയും ചെയ്തു. പൂമുഖ വാതുക്കൽ എന്ന് തുടങ്ങുന്ന ഗാനം തങ്ങളുടേതായ രീതിയിൽ വേറിട്ട താളത്തിലായിരുന്നു മത്സരാർഥികൾ അവതരിപ്പിച്ചത്. വീണ്ടും എല്ലാവർക്കും വിജയാശംസ നേർന്നു കൊണ്ടായിരുന്നു മഞ്ജു യാത്ര പറഞ്ഞത്.

    ലാലേട്ടനു വേണ്ടി  ഒരു ഗാനം

    പോകുന്നതിന് മുൻപ് മേഹാൻലാലിന് വേണ്ടി മഞ്ജു ഒരു ഗാനം ആലപിച്ചിരുന്നു. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിൽ ലാലേട്ടൻ പാടിയായ ഗാനമായിരുന്നു മഞ്ജു വേദിയിൽ പാടിയത്. അമ്പതാം എപ്പിസോഡിൽ പാടാനായി പഠിച്ച ഗാനമായിരുന്ന എന്ന് പറഞ്ഞ് കൊണ്ടായിരുന്നു മഞ്ജു പാടിയത്. വീണ്ടും കാണാം എന്ന് മഞ്ജുവിനോട് പറഞ്ഞ് കൊണ്ടായിരുന്നു മോഹൻലാൽ യാത്രയാക്കിയത്

    English summary
    bigg boss malayalam season 2 manju sing s song
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X