ബിഗ് ബോസ് മതിയായി! വീട്ടില്‍ പോവണമെന്ന അപേക്ഷയുമായി മഞ്ജു, രണ്ടാം സീസൺ 50 -ാം ദിവസത്തിലേക്ക്
ബിഗ് ബോസിന്റെ രണ്ടാം സീസണ്‍ പകുതിയോളം പൂര്‍ത്തിയായിരിക്കുകയാണ്. നൂറ് ദിവസങ്ങളിലായി നടക്കുന്ന ഷോ അമ്പതാം ദിവസത്തിലേക്ക് എത്തുന്നു. ഇതിനിടെ ബിഗ് ബോസിനോട് ഒരു അപേക്ഷയുമായി എത്തിയിരിക്കുകയാണ് മഞ്ജു പത്രോസ്. ഒറ്റയ്ക്ക് ബെഡ് റൂമില്‍ കിടക്കുമ്പോഴാണ് തനിക്ക് ഇവിടെ നിന്ന് മടുത്തെന്നും വീട്ടിലേക്ക് പോവണമെന്നുമുള്ള ആവശ്യം മഞ്ജു അറിയിച്ചിരിക്കുന്നത്. ബിഗ് ബോസിലേക്ക് വരുമ്പോള്‍ രണ്ടാഴ്ച നില്‍ക്കണമെന്നേ പ്രതീക്ഷിച്ചിരുന്നുള്ളു.
എന്നാല്‍ എനിക്ക് ഇനി ഇവിടെ തുടരേണ്ട. വീട്ടില്‍ വിടണം. എനിക്കെന്റെ ബെര്‍ണാച്ചന്റെ അടുത്ത് ഇരിക്കണം. അമ്മച്ചിയെയും പപ്പയെയും കാണാണം. സുനിച്ചന്റെ ഒച്ച കേള്‍ക്കണം. സിമിയെ കാണാണം. രണ്ടേ രണ്ടാഴ്ചയെ ഞാന്‍ പ്രതീക്ഷിച്ചിട്ടുള്ളു ബിഗ് ബോസ്. അന്‍പത് ദിവസം ആകാന്‍ പോവുന്നു. അതോ അന്‍പത് ദിവസം കഴിഞ്ഞോ? അറിഞ്ഞൂടാ... മതി, എന്നും മഞ്ജു പറയുന്നു.

ഇത്തവണത്തെ എലിമിനേഷനില്‍ മഞ്ജുവും ഉള്‍പ്പെട്ടിട്ടുണ്ട്. അത് മുന്നില്‍ കണ്ട് കൊണ്ടാണോ ഇങ്ങനെ ഒരു ആവശ്യം മഞ്ജു മുന്നോട്ട് വെച്ചതെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. അതേ സമയം മഞ്ജുവിന്റെ പേരില്‍ വലിയ സൈബര്‍ ആക്രമണമായിരുന്നു പുറത്ത് നടന്നത്. ഭര്‍ത്താവിനെയും മകനെയും മാതാപിതാക്കളെയുമെല്ലാം അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്റുകള്‍ വരുന്നുണ്ടായിരുന്നു. ഇതിനെതിരെ മഞ്ജുവിന്റെ കുടുംബം ഒന്നടങ്കം രംഗത്ത് വന്നിരുന്നു.


Click it and Unblock the Notifications