എലീനയ്ക്ക് വേണ്ടി കത്തെഴുതി മഞ്ജു! പുറത്ത് പോയവര്‍ തിരിച്ച് വരുമോ എന്ന് കാത്ത് മത്സരാര്‍ഥികൾ
ബിഗ് ബോസില്‍ കണ്ണിന് അസുഖം ബാധിച്ചതോടെ നാല് മത്സരാര്‍ഥികളെ ഒന്നിച്ച് പുറത്താക്കി. ഇവരെ വീട്ടിലേക്ക് വിടുകയാണെന്നും ഇനി വരില്ലെന്നും പിന്നാലെ എലീന, ദയ അശ്വതി എന്നിവരും ചികിത്സയ്ക്ക് വേണ്ടി പുറത്തേക്ക് പോയി. ഇവര്‍ ഇനി മടങ്ങി വരുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകരും മത്സരാര്‍ഥികളും. എലീന പോയത് ഏറ്റവുമധികം സങ്കടത്തിലാക്കിയത് ഫുക്രുവിനെയായിരുന്നു. അക്കാര്യം ഫുക്രു പറയുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മഞ്ജു എലീനയ്ക്ക് കത്തെഴുതിയിരിക്കുകയാണ്.

എലീന.... നീ വരുന്നതും നോക്കിയിരിക്കുകയായിരുന്നു ഇവിടെ എല്ലാവരും. പ്രത്യേകിച്ച് നമ്മുടെ ഫുക്രു. എനിക്ക് കുഞ്ഞിനെ കാണാന്‍ തോന്നുന്നുണ്ട്. അച്ചായി എന്നുള്ള വിളി കേല്‍ക്കാന്‍, മഞ്ജു അമ്മേ... എന്നുള്ള വിളി കേള്‍ക്കാന്‍... എന്ന് എഴുതിയ മഞ്ജു പൊട്ടികരഞ്ഞ് കൊണ്ട് കത്ത് ചുരുട്ടി കൈയില്‍ പിടിക്കുന്നതുമാണ് പ്രചരിക്കുന്ന വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. ബിബി അണ്‍കട്ട് വീഡിയോയിലാണ് മഞ്ജുവിന്റെ കത്തെഴുത്ത് ഉള്ളത്.
കഴിഞ്ഞ ആഴ്ച മോഹന്‍ലാല്‍ വന്നപ്പോള്‍ എല്ലാവര്‍ക്കും ചോദിക്കാനുള്ളത് എലീനയും ദയയും തിരിച്ച് വരുമോ എന്നതായിരുന്നു. അവര്‍ തിരിച്ച് വരും എന്ന് തന്നെയാണ് അവതാരകനായ മോഹന്‍ലാല്‍ പറഞ്ഞിരുന്നതും. എന്തായാലും അധികം വൈകാതെ ഇരുവരും തിരിച്ച് വുരമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം നേരത്തെ പുറത്തായ രഘു, രേഷ്മ, സുജോ, അലക്‌സാന്‍ഡ്ര എന്നിവരുടെ കാര്യത്തില്‍ ഇനിയും തീരുമാനങ്ങളൊന്നുമായിട്ടില്ല.


Click it and Unblock the Notifications