For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രജിത്ത് തിരിച്ചുവന്നാല്‍ ആദ്യം പറയുക രേഷ്മയെ തിരികെ കൊണ്ടുവരാനാണ്!

  |

  ബിഗ് ബോസ് 2വില്‍ നിന്നും രജിത്ത് കുമാറിനെ പുറത്താക്കിയത് ആരാധകരില്‍ സങ്കടമുണ്ടാക്കിയിരുന്നു. അകത്തേക്ക് പ്രവേശിക്കാനുളള അവസരം രേഷ്മ നിഷേധിച്ചതിന് പിന്നാലെയാണ് രജിത്ത് പുറത്തുപോയത്. രേഷ്മയോട് മാപ്പ് പറയാനായി എത്തിയ അദ്ദേഹം മാപ്പ് പറഞ്ഞെങ്കിലും കാര്യമുണ്ടായില്ല. അച്ഛനോടും അമ്മയോടും സംസാരിച്ച ശേഷമാണ് രേഷ്മ തന്റെ നിലപാട് തുറന്നുപറഞ്ഞത്.

  തുടര്‍ന്ന് എഴുപത് ദിവസം പിന്നിട്ട രജിത്തിന്റെ ബിഗ് ബോസ് ജീവിതം അവസാനിക്കുകയായിരുന്നു. രജിത്ത് പുറത്തുപോയതിനെ പിന്നാലെ ആരാധകര്‍ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അദ്ദേഹം മാപ്പ് പറഞ്ഞിട്ടും പുറത്താക്കിയത് ശരിയായില്ലെന്നാണ് അധികപേരുടെയും അഭിപ്രായം. കൂടാതെ രേഷ്മയെയും പലരും കുറ്റം പറയുന്നുണ്ട്.

  മുന്‍പ് അദ്ദേഹത്തെ പലരും ആക്രമിച്ചപ്പോള്‍ ബിഗ് ബോസ് ശിക്ഷ നല്‍കിയിരുന്നില്ലെന്നും ഇപ്പോള്‍ രജിത്തിനെതിരെ എടുത്ത തീരുമാനം ശരിയായില്ലെന്നും ആരാധകര്‍ പറഞ്ഞു. ബിഗ് ബോസ് എപ്പിസോഡിനു ശേഷം മോഹന്‍ലാലിനും എഷ്യാനെറ്റിനും എതിരെ നിരവധി പേരാണ് പൊങ്കാലയുമായി എത്തിയിരിക്കുന്നത്. ഫേസ്ബുക്കിലും വാട്‌സ് അപ്പിനും പുറമെ ടിക്ക് ടോക്കില്‍ വരെ വീഡിയോകളുമായി ആരാധകര്‍ പ്രതിഷേധം അറിയിച്ച് എത്തിയിരുന്നു.

  പലരും ബിഗ് ബോസിന്റെ പുതിയ എപ്പിസോഡില്‍ രജിത്ത് കുമാര്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയും പങ്കുവെച്ചു. രജിത്ത് കുമാറിന് പിന്തുണയുമായി നടന്‍ മനോജ് കുമാറും നടി ബീനാ ആന്റണിയും രംഗത്തെത്തെിയിരുന്നു. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു രജിത്ത് കുമാറിനെ്റെ പുറത്താവലിനെക്കുറിച്ച് പ്രതികരിച്ച് ഇരുവരും എത്തിയത്.

  ബിഗ് ബോസ് കാഴ്ചക്കാര്‍ക്ക് വേണ്ടിയുളള ലൈവാണിത്. ഇന്നലെ രാത്രി വളരെ വൈകാരികമായ മൂഹൂര്‍ത്തങ്ങളാണ് എന്റെ വീട്ടിലുണ്ടായത്. ഇവരൊക്കെ കരയുകയായിരുന്നു. എനിക്ക് എഷ്യാനെറ്റിനോട് ഒരു കാര്യം മാത്രമേ പറയാനൂളളൂ. പ്രിയപ്പെട്ട് എഷ്യാനെറ്റ് ഞങ്ങള്‍ ഈ ഷോയ്ക്ക് വല്ലാതെ അടിമപ്പെട്ടുപോയി. ഞങ്ങളെ ഇന്നലെ വൈകാരിക തലത്തിലേക്ക് എത്തിച്ചതിന് നന്ദി. മനോജ് പറയുന്നു.

  ടാസ്‌ക്കിന്റെ ഭാഗമായിട്ടാണെങ്കില്‍ പോലും രജിത്ത് ചെയ്തത് തെറ്റാണെന്ന് ഇവര്‍ പറയുന്നു. ഒരു പെണ്‍കുട്ടിയുടെ കണ്ണില്‍ മുളക് തേച്ചത് തെറ്റാണ്. പക്ഷേ അത് ടാസ്‌ക്കിനിടെ സംഭവിച്ചതാണെന്ന് പറഞ്ഞ് കാല് പിടിച്ച് മാപ്പ് പറഞ്ഞു. അത് കണ്ടപ്പോള്‍ കരഞ്ഞുപോയെന്ന് ബീന ആന്റണി പറഞ്ഞു. ലാലേട്ടന്‍ വളരെ ന്യായമായ രീതിയിലാണ് നിന്നത്. വളരെ പക്വതയോടും പാകതയോടെയുമാണ് അദ്ദേഹം ചെയ്തത്. എന്നാല്‍ രേഷ്മയെന്ന പെണ്‍കുട്ടി ചെയ്തത് വല്ലാത്ത കാര്യമായിരുന്നു.

  Bigg Boss Malayalam : രജിത് കുമാർ തിരിചെത്തി മക്കളേ | FilmIbeat Malayalam

  അച്ഛന്റെ പ്രായമുളള ഒരാള്‍ കാല് പിടിച്ച് മാപ്പ് പറയാന്‍ തയ്യാറായിട്ടും, അത് അദ്ദേഹം വീട്ടിനകത്ത് എത്തിയാല്‍ തീര്‍ച്ചയായും ചെയ്യുകയും ചെയ്‌തേന. കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോവുന്നത് കണ്ടപ്പോള്‍ ഹൃദയം തകരുന്ന വേദനയുണ്ടായിരുന്നു. പക്ഷേ രേഷ്മ ഇന്ന് പുറത്തേക്ക് പോവുന്ന പ്രൊമോ കണ്ടപ്പോള്‍ താങ്ക്യു ബിഗ് ബോസ് ഒരു മനസുഖം തോന്നുന്നുണ്ട്.

  ഏഷ്യനെറ്റിന് ആദരാഞ്ജലികൾ, മോഹൻലാലിന് പൊങ്കാല, സോഷ്യൽ മീഡിയയിൽ താരമായി ഡോക്ടർ

  രേഷ്മ പുറത്തേക്ക് പോകുമ്പോള്‍ മറ്റുളളവരെല്ലാം ക്ഷമിച്ചതിനാല്‍ രജിത്ത് കുമാര്‍ തിരിച്ചുവരും. അങ്ങനെ തിരിച്ചുവരുമ്പോള്‍ ഒരുപക്ഷേ രജിത്ത് ചോദിക്കുക രേഷ്മയെ തിരിച്ചുകൊണ്ടുവരാന്‍ സാധിക്കുമോ എന്നായിരിക്കും. അത് കേള്‍ക്കുമ്പോള്‍ ഉളള അവസ്ഥ എന്തായിരിക്കുമെന്ന് ഓര്‍ത്തുനോക്കൂ. ബിഗ് ബോസ് സീസണ്‍ മൂന്ന് ഉടന്‍ ആരംഭിക്കണമെന്നും രണ്ട് കഴിയുമ്പോള്‍ ഒരു ശൂന്യതയാകുമെന്നും മനോജ് പറഞ്ഞു.

  രജിത്തിന് വിധിയെഴുതിയ രേഷ്മയ്ക്കും പണി കിട്ടി! രേഷ്മയെ പുറത്താക്കി ബിഗ് ബോസ്,ട്വിസ്റ്റോട് ട്വിസ്റ്റ്

  English summary
  bigg boss malayalam season 2: manoj kumar and family says about rajith
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X