ബിഗ് ബോസില്‍ നിന്നും വിളിച്ചിരുന്നു! പക്ഷേ, പോവാനാവില്ല! കാരണം ഇതാണെന്നും മനോജ്!

ബിഗ് ബോസ് സീസണ്‍ രണ്ടിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ എങ്ങും സജീവമാണ്. പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹമുണ്ടെന്ന് വ്യക്തമാക്കി അടുത്തിടെ മനോജ് എത്തിയിരുന്നു. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് മനോജപം ബീന ആന്റണിയും. താനും കുടുംബവും പരിപാടി കാണാറുണ്ടെന്നും രജിത്ത് കുമാറിനേയാണ് തനിക്കേറെ ഇഷ്ടമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പുതിയ സീരിയലുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടയിലായിരുന്നു ബിഗ് ബോസിനെക്കുറിച്ച് ഒരാള്‍ ചോദിച്ചത്. താന്‍ ഓഡീഷന് പോയിരുന്നുവെന്നും അന്ന് അവസരം ലഭിച്ചിരുന്നില്ലെന്നും താരം പറഞ്ഞിരുന്നു. ബിഗ് ബോസില്‍ നിന്നും ക്ഷണം ലഭിച്ചിരുന്നുവെന്നും അത് സ്വീകരിക്കാനാവില്ലെന്നും താരം പറയുന്നു.

പരിപാടിയുടെ അണിയറപ്രവര്‍ത്തകര്‍ വിളിച്ചപ്പോള്‍ താന്‍ ശരിക്കും ഞെട്ടി. സീരിയലുമായി നേരത്തെ കരാറൊപ്പിട്ടിരുന്നു. വാക്കിനാണ് താന്‍ വില കല്‍പ്പിക്കുന്നത്. ശനിയാഴ്ച മുതലുള്ള എപ്പിസോഡിലേക്ക് വരാനായിരുന്നു അവര്‍ പറഞ്ഞത്. ആ ക്ഷണം നിരസിക്കുകയായിരുന്നു. സാമ്പത്തിക ലാഭമുണ്ടാവുന്ന കാര്യമാണ്. സീരിയല്‍ ടീമുമായി സംസാരിച്ചപ്പോള്‍ താന്‍ അഭിനയിച്ച ഭാഗം പുറത്തിറങ്ങിക്കഴിഞ്ഞുവെന്നാണ് പറഞ്ഞത്. അതോടെയാണ് ബിഗ് ബോസിലേക്ക് വരാനാവില്ലെന്ന് അറിയിച്ചത്. മൂന്നാം സീസണിലേക്ക് ക്ഷണിച്ചാല്‍ വരുമെന്നും മനോജ് പറയുന്നു.

Manoj Kumar

Recommended Video

Bigg Boss Malayalam : അമൃത സുരേഷും അഭിരാമിയും ബിഗ് ബോസിൽ | FIlmiBeat Malayalam

ബിഗ് ബോസിലേക്ക് പോവുന്നതിന് വേണ്ടിയാണ് താന്‍ ലൈവ് വീഡിയോ ചെയ്തതെന്ന് ഏതോ ഒരാള്‍ കമന്റിട്ടിരുന്നു. ആ സുഹൃത്ത് കൂടി കേള്‍ക്കുന്നതിന് വേണ്ടി പറയുകയാണ് പോകാന്‍ പറ്റില്ലെന്ന് മനസ്സിലായില്ലേയെന്നും താരം ചോദിച്ചിരുന്നു. ബിഗ് ബോസിന്റെ ശബ്ദം അനുകരിച്ചായിരുന്നു മനോജ് സംസാരിച്ചത്. ബിഗ് ബോസില്‍ ശബ്ദത്തിന് ഏറെ പ്രത്യേകതയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ ശബ്ദമാണ് തങ്ങള്‍ മിസ്സ് ചെയ്യാന്‍ പോവുന്നതെന്നായിരുന്നു പുറത്തായവര്‍ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X