രജിത് കുമാറിനെ പിന്തുണച്ചതിന് സീരിയലില്‍ നിന്നും പുറത്താക്കി! ഏഷ്യാനെറ്റ് തന്നെ വിലക്കിയെന്ന് മനോജ്!

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പരിചിതനായ താരങ്ങളിലൊരാളാണ് മനോജ് കുമാര്‍. ബിഗ് ബോസ് സീസണ്‍ 2 ന്റെ സ്ഥിരം പ്രേക്ഷകര്‍ കൂടിയാണ് മനോജും ബീന ആന്റണിയും മകന്‍ ശങ്കരുവും. പരിപാടിയെക്കുറിച്ചുള്ള വിശേഷങ്ങളും തങ്ങളുടെ അഭിപ്രായങ്ങളുമൊക്കെ പങ്കുവെച്ച് ഇവരെത്താറുണ്ട്. ഫേസ്ബുക്ക് ലൈവിലൂടെയാണ് മനോജ് വിശേഷങ്ങള്‍ പങ്കുവെക്കാറുള്ളത്. ബിഗ് ബോസില്‍ പങ്കെടുക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞായിരുന്നു നേരത്തെ താരമെത്തിയത്. തനിക്ക് ക്ഷണം ലഭിച്ചുവെന്നും എന്നാല്‍ പുതിയ സീരിയല്‍ തുടങ്ങിയതിനാല്‍ ആ അവസരം ഉപയോഗിക്കാനാവില്ലെന്നും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു.

രജിത് കുമാറിന്റെ കടുത്ത ആരാധകരാണ് തങ്ങളെന്നും ജനുവിനായി തോന്നിയ മത്സരാര്‍ത്ഥികളിലൊരാളാണ് അദ്ദേഹമെന്നും മനോജ് പറഞ്ഞിരുന്നു. സ്‌കൂള്‍ ടാസ്‌ക്കിനിടയില്‍ രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചതിനെത്തുടര്‍ന്നാണ് രജിത് പുറത്തായത്. ഈ നീക്കത്തില്‍ സങ്കടമുണ്ടെന്ന് പറഞ്ഞ് ഇവരെത്തിയിരുന്നു. രജിത് പോയ സങ്കടത്തില്‍ പൊട്ടിക്കരയുന്ന മകനെക്കുറിച്ചും മനോജ് തുറന്നുപറഞ്ഞിരുന്നു. ബിഗ് ബോസിന്റെ ഈ നടപടി ശരിയായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. രേഷ്മയ്‌ക്കെതിരെ കടുത്ത വിമര്‍ശനങ്ങളും ഉന്നയിച്ചിരുന്നു. പരിപാടിയെ വിമര്‍ശിച്ചതുമായി ബന്ധപ്പെട്ട് തന്നെ ചാനലുമായി ബന്ധപ്പെട്ട പരിപാടികളില്‍ നിന്നും നീക്കിയെന്ന് താരം പറയുന്നു.

 വിലക്ക്

വിലക്ക്

രജിത് കുമാറിനെ പുറത്താക്കിയ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ചായിരുന്നു മനോജും ബീനയും എത്തിയത്. അദ്ദേഹം ആത്മാര്‍ത്ഥമായി ക്ഷമാപണം നടത്തിയിരുന്നുവെന്നും പുറത്താക്കിയത് ശരിയായ നടപടിയായിരുന്നില്ലെന്നുമായിരുന്നു ഇവര്‍ പറഞ്ഞത്. ഏഷ്യാനെറ്റില കുടംുബവിളക്ക് പരമ്പരയില്‍ നിന്നും തന്നെ മാറ്റിയിരിക്കുകയാണെന്ന് മനോജ് പറയുന്നു. സീരിയലിന്റെ അണിയറപ്രവര്‍ത്തകരാണ് ഈ തീരുമാനത്തെക്കുറിച്ച് പറഞ്ഞത്. തന്റെ കൈയ്യില്‍ നിന്നും സംഭവിച്ച പിഴവാണ് അതെന്നും താരം പറയുന്നുണ്ടായിരുന്നു.

Recommended Video

രജിത് സർ പുറത്തായതിനെ കുറിച്ച് ജനങ്ങൾ പ്രതികരിക്കുന്നു
രജിത് പുറത്തായപ്പോള്‍

രജിത് പുറത്തായപ്പോള്‍

രേഷ്മ രജിത്തിനോട് ദയ ഇല്ലാതെ പെരുമാറുന്നത് കണ്ടപ്പോള്‍ തങ്ങള്‍ വല്ലാതെ അസ്വസ്ഥരായിരുന്നു. ബിഗ് ബോസിലെ മത്സരാര്‍ത്ഥികളുടെ പ്രവര്‍ത്തികളെയാണ് താന്‍ വിമര്‍ശിച്ചത്. രജിത് പുറത്താവുമെന്നായപ്പോള്‍ വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു താനെന്നും അദ്ദേഹം പറയുന്നു. അദ്ദേഹത്തിനോളം മികച്ച മറ്റൊരു മത്സരാര്‍ത്ഥിയും അവിടെയില്ല. ആ അഭാവം മറ്റാര്‍ക്കും നികത്താനും ആവില്ല. സങ്കടം കൊണ്ടാണ് അന്ന് അങ്ങനെയൊക്കെ പറഞ്ഞത്.

തെറ്റുപറ്റിയത്

തെറ്റുപറ്റിയത്

ആ പരിപാടി താന്‍ ഇനി കാണില്ലെന്ന് പറഞ്ഞിരുന്നു. ശരിയാണ് ആ നിലപാടില്‍ താന്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ്. ഇനി ബിഗ് ബോസ് കാണില്ല. രജിത് കുമാറിനെ മാറ്റിനിര്‍ത്തിയപ്പോഴേ ഇതേക്കുറിച്ച് തീരുമാനിച്ചിരുന്നു. ആ പരിപാടി എന്നതിന് പകരം ചാനല്‍ എന്ന് പറഞ്ഞത് തെറ്റാണ്. അഭിനേതാവ് എന്ന നിലയില്‍ അങ്ങനെ പറയാന്‍ പാടില്ലാത്തതാണ്. തനിക്കും കുടുംബത്തിനും ചാനല്‍ ഒരു ദ്രോഹവും ചെയ്തിട്ടില്ല. ചാനല്‍ ഇനിയും കാണും, പ്‌ക്ഷേ ബിഗ് ബോസ് കാണില്ലെന്നും മനോജ് പറയുന്നു.

സോപ്പിടാനല്ല

സോപ്പിടാനല്ല

കൊറോണ വൈറസിനെക്കുറിച്ച് പറഞ്ഞതിന് പിന്നാലെയായാണ് മനോജ് ഇതേക്കുറിച്ച് സംസാരിച്ചത്. ആരേയും സോപ്പിടുന്നതിന് വേണ്ടിയല്ല ഇപ്പോള്‍ ഇതേക്കുറിച്ച് പറയുന്നത്. അങ്ങനെ പറഞ്ഞോ ചെയ്‌തോ താനിന്ന് വരെ ഒന്നും നേടിയിട്ടില്ല, ഇനി നേടാനും പോവുന്നില്ല. സംഭവിച്ച കാര്യങ്ങളെക്കുറിച്ച് തുറന്നുപറയുന്നതിന് വേണ്ടിയാണ് ലൈവ് വീഡിയോയില്‍ വന്നതെന്നും മനോജ് പറയുന്നു. മനോജിന്റെ പുതിയ വീഡിയോയും വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

വിളിച്ചിരുന്നു

വിളിച്ചിരുന്നു

രജിത് തന്നെ വിളിച്ചിരുന്നുവെന്നും അതില്‍ നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. നിരവധി പേരാണ് തന്നോട് വിളിച്ച് രജിത്തിനെക്കുറിച്ച് ചോദിച്ചത്. അതില്‍ നിന്നും തന്നെ അദ്ദേഹത്തിന്റെ പവറിനെക്കുറിച്ച് മനസ്സിലാക്കാവുന്നതേയുള്ളൂ. ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തിന് കഴിയട്ടെയെന്നും താരം പറയുന്നുണ്ട്. സംഭവിച്ചുപോയ തെറ്റിന് താന്‍ ക്ഷമ ചോദിക്കുന്നുവെന്നും മനോജ് പറയുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X