ഇത് എല്ലാവരും കാണുന്നതാണ്! സഭ്യമായി സംസാരിക്കണം, പരീക്കുട്ടിയെ മുന്നിലിരുത്തി മോഹന്‍ലാല്‍

മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മോഹൻ ലാൽ അവതാരകനായി എത്തുന്ന ബിഗ്ബോസ് സീസൺ 2 ന് ലഭിക്കുന്നത്. കഴിഞ്ഞ സീസണിലേക്കാലും ഏറെ പുതുമയോടെയാണ് ഇക്കുറി ഷോ ആരംഭിച്ചിരിക്കുന്നത്. അംഗങ്ങളുടെ തിരഞ്ഞെടുപ്പിലായാലും ടാസ്ക്കുകളുടെ ക്രമീകരണത്തിലായാലും ഇത് മുഴച്ച് നിൽക്കുന്നുമുണ്ട്. ഷോ ആരംഭിച്ച് ഒരാഴ്ച പൂർത്തിയായിരിക്കുകയാണ്. വലിയ പൊട്ടലും ചീറ്റലുമില്ലാതെ സമാധനത്തോടെയായിരുന്നു കഴിഞ്ഞ ഒരാഴ്ച പോയത്.

പതിവ് പോലെ വാരാന്ത്യത്തിൽ മോഹൻലാൽ ബിഗ് ബോസ് അംഗങ്ങളെ കാണാൻ എത്തിയിരുന്നു. പോയ ഒരാഴ്ചയിലെ അംഗങ്ങളുടെ പ്രശ്നങ്ങളെ കുറിച്ചും അഭിപ്രായഭിന്നതകളെ കുറിച്ചും മോഹൻലാൽ ചോദിച്ചിരുന്നു. തുടർന്ന് പ്രശ്നപരിഹാര ശ്രമങ്ങൾ നടത്തുകയും ചെയ്തു. കൂടാതെ അംഗങ്ങൾക്ക് ഒരു ശക്തമായ മുന്നറിയിപ്പും നിർദ്ദേശവും നൽകുൂകയും ചെയ്തു. ബിഗ് ബേസിൽ ചില നിയമങ്ങളുണ്ട് അത് പാലിക്കാൻ അംഗങ്ങളെല്ലാം ബാധ്യസ്ഥരാണെന്ന് ഷോ ആരംഭിച്ച ദിവസവും പിന്നീട് ധർമജൻ എത്തിയ എപ്പോസിഡിലും ലാലേട്ടൻ പറഞ്ഞിരുന്നു. അത് വീണ്ടും ഓർമിപ്പിച്ചു കൊണ്ടുളള ഒരു മുന്നറിയിപ്പായിരുന്നു താരം നൽകിയത്.

Recommended Video

Bigg Boss Malayalam Season 2 Day 8 Review | FilmiBeat Malayalam
ബിഗ് ബോസിലെ നിയമങ്ങൾ

ബിഗ്ബോസ് ഷോയുടെ പ്രധാന ഹൈലൈറ്റ് നിയമങ്ങളാണ്. ഇത് കൃത്യമായി പാലിക്കണമെന്ന് 17 മത്സരാർഥികളോടും തുടക്കത്തിൽ തന്നെ അറിയിച്ചിട്ടുമുണ്ടായിരുന്നു. ഇത് തെറ്റിക്കുന്നവർക്ക് കടുത്ത ശിക്ഷയാകും നേരിടേണ്ടി വരുക. ബിഗ്ബോസിനുളളിൽ തന്നെ അംഗങ്ങൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്. ഇത് ബ്രേക്ക് ചെയ്യരുതെന്നുള്ള കൃത്യമായ നിർദ്ദേശവും ബിഗ്ബോസ് അംഗങ്ങൾക്ക് നൽകിയിട്ടുണ്ട്.

 ഒരിക്കൽ കൂടി ഓർമിപ്പിച്ച്  ലാലേട്ടൻ

അംഗങ്ങളോട് സുഖാന്വേഷണം ചോദിച്ച ശേഷമായിരുന്നു, മറ്റ് കാര്യങ്ങളിലേയ്ക്ക് കടന്നത്. പരിക്കുട്ടിയോടായിരുന്നു മോഹൻലാൽ ഇതിനെ കുറിച്ച് സംസാരിച്ച് തുടങ്ങിയത്. ബിഗ്ബോസ് ഹൗസിൽ ഏതെങ്കിലും നിയമങ്ങൾ പാലിക്കാതെ പോയിട്ടുണ്ടോ എന്നായിരുന്നു മോഹൻലാലിന്റെ ചോദ്യം. സംഭവിച്ചിട്ടുണ്ടെന്നും പരിക്കുട്ടി മറുപടി നൽകി. വീട്ടിനുളളിൽ പുകവലിക്കാൻ പാടില്ല എന്നുളള നിയമമാണ് പരിക്കുട്ടി തെറ്റിച്ചതെന്നു മോഹൻലാൽ വ്യക്തമാക്കി.

എല്ലാവർക്കും വേണ്ടിയുളള  നിർദ്ദേശം

ഇതിനു ശേഷം എല്ലാവർക്കും വേണ്ടിയൊരു മുന്നറിയിപ്പും താരം നൽകിയിട്ടുണ്ട്. പരിക്കുട്ടിയോട് വേണ്ടി മാത്രമല്ല എല്ലവർക്കും വേണ്ടിയാണെന്നും താരം പറയുന്നുണ്ട്. പേര് എടുത്തു പറയാതെയായിരുന്നു മുന്നറിയിപ്പ്. സ്‌മോക്കിംഗ് റൂമില്‍ ചെല്ലുമ്പോഴും സംസാരത്തില്‍ സഭ്യതയുടെ അതിര് വിടരുത് എന്നായിരുന്നു നിർദ്ദേശം.അത് ആരാണെന്ന് നിങ്ങള്‍ തന്നെ സ്വയം മനസിലാക്കിക്കോളൂ എന്ന് താരം പറയുന്നുണ്ട്.

  ലോകം   മുഴുവൻ കാണുന്നത്

ലോകം മുഴുവൻ കാണുന്ന ഒരു ഷോയാണ് ഇത്. അതു കൊണ്ട് തന്നെ അവിടെ സംസാരിക്കുമ്പോൾ അൽപം നിയന്ത്രണം വേണം. ഇത് എല്ലാവരും കാണുന്നതാണ്. അവിടെയിരുന്ന് സംസാരിക്കുമ്പോള്‍ സഭ്യമായ കാര്യങ്ങള്‍ വേണം സംസാരിക്കാന്‍. മറ്റുള്ളവര്‍ കേള്‍ക്കുന്നു എന്ന് മനസ്സിലാക്കണം. മാന്യതയിൽ വേണം സംസാരിക്കാനെന്നും താരം ഓർമിപ്പിച്ചു.

എലീനയുടെ ഉപദേശം


മോഹൻലാൽ പോയതിനു ശേഷം പരിക്കൂട്ടിയ്ക്ക് ഉപദേശവുമായി എലീന എത്തിയിരുന്നു. ലാലേട്ടൻ പറഞ്ഞ കാര്യം ഗൗരവത്തിൽ എടുക്കണമെന്നായിരുന്നു എവീനയുടെ നിർദ്ദേശം. ഹൗസിനുളളിൽ പോലും അനേകം മൈക്രോ ഫോണുകൾ വച്ചിട്ടുണ്ട് എപ്പിസോഡിൽ വന്നില്ലെങ്കിൽ പോലും എല്ലാം ബിഗ് ബോസ് കാണുന്നും അറിയുന്നുമുണ്ട്. അതിനാൽ തന്നെ സംസാരിക്കുമ്പോൾ നന്നായി ശ്രദ്ധിക്കണമെന്നും എലീന ഉപദേശം നൽകി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X