ചെയ്തിരിക്കുന്നത് രണ്ട് കുറ്റം,സുജോയോട് ദേഷ്യപ്പെട്ട് മോഹൻലാൽ

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് വാരന്ത്യം എപ്പിസോഡിനായി കാത്തിരിക്കുന്നത്. അമ്പതാം എപ്പിസോഡിന് ശേഷമുളള ആദ്യ വാരന്ത്യം എപ്പിസോഡാണിത്. നിരവധി സംഭവ വികാസങ്ങളായിരുന്നു ഈ ഒരാഴ്ചയ്ക്കുളളിൽ വീട്ടിൽ നടന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മത്സരാർഥിയായ സുജോയോട് ക്ഷുഭിതനാകുന്ന മോഹൻലാലിന്റെ വീഡിയോയാണ്.

mohanlal

കണ്ണിന് അസുഖം ബാധിച്ചതിനെ തുടർന്ന് സുജോ താൽക്കാലികമായി വീട് വിട്ട് പുറത്തു പോയിരുന്നു. കഴിഞ്ഞ ആഴ്ചയായിരുന്നു മടങ്ങി എത്തിയത്. പുറം ലോകത്ത് നടക്കുന്ന കര്യങ്ങൾ മത്സരാർഥികളോട് പറയരുതെന്ന് ശക്തമായ നിർദ്ദേശം നൽകിയതിന് ശേഷമായിരുന്നു ഇവരെ വീട്ടിലേയ്ക്ക് കയറ്റി വിട്ടത്. ഇപ്പോഴിത ബിഗ് ബോക്സിന്റെ നിർദ്ദേശം തെറ്റിച്ചിരിക്കുകയാണ് സുജോ.

പുറത്തുള്ള കാര്യങ്ങൾ അകത്ത് പറഞ്ഞോ എന്ന് ലാലേട്ടൻ ചോദിക്കുന്നുണ്ട്. കാര്യമായിട്ട് ഒന്നും പറഞ്ഞില്ല എന്നായിരുന്നു മറുപടി. കാര്യമായി പറഞ്ഞില്ല എന്നു പറഞ്ഞാൽ പറഞ്ഞു എന്നല്ലേ അർഥമെന്നും മോഹൻലാൽ ചോദിക്കുന്നുണ്ട്. ഇതിനെ കുറിച്ച് പാഷണം ഷാജിയോടും തിരക്കുന്നുണ്ട്. പുറത്തു നടക്കുന്ന കാര്യങ്ങൾ തങ്ങളോട് പറയുന്നത് മോശമാണെന്നാണ് ഷാജി പറയുന്നത്. ഞങ്ങൾക്ക് പുറത്ത് നടക്കുന്ന ഒരു കാര്യവും അറിയില്ലെന്ന് ഷാജി പറയുമ്പോൾ ഇല്ല എന്ന് സുജോ ഇടയിൽ കയറി പറയുന്നുണ്ട്. ഷാജിയെ പിന്തുണച്ച് ആര്യയു രംഗത്തെത്തുകയാണ്. സത്യമായ കാര്യങ്ങളൊന്നും പറഞ്ഞില്ല ലാലേട്ട എന്ന് സുജോ പറയുമ്പോൾ പുറത്തു നടക്കുന്ന കാര്യങ്ങൾ അകത്ത് വന്ന ട്വിസ്റ്റ് ചെയ്ത് പറഞ്ഞിരിക്കുന്നു. രണ്ട് ക്രൈമാണ് ചെയ്തിരിക്കുന്നതെന്നും മോഹൻലാൽ പറയുന്നത് വീഡിയോയിൽ കാണാം, വളരെ വിരളമായി മാത്രമേ മോഹൻലാൽ ഹൗസ് അംഗങ്ങളോട് ദേഷ്യപ്പെടാറുളളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X