ഭാഗ്യലക്ഷ്മിയ്ക്ക് നേരെ പൊട്ടിത്തെറിച്ച് മോഹൻലാൽ, മറ്റൊരു മുഖവുമായി മോഹൻലാൽ ബിഗ് ബോസ് ഹൗസിൽ

മികച്ച പ്രേക്ഷക സ്വീകാര്യത നേടി ബിഗ് ബോസ് മലയാളം സീസൺ 3 മുന്നേറുകയാണ്. ഫെബ്രുവരി 14 ന് ആരംഭിച്ച ഷോ രണ്ടാഴ്ച പിന്നിടുകയാണ്. മികച്ച പ്രേക്ഷക അഭിപ്രായമാണ് ഷോയ്ക്ക് ലഭിക്കുന്നത്. കഴിഞ്ഞ സീസണുകളിൽ നിന്ന് വ്യത്യസ്തമായി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളോടൊപ്പം പുതുമുഖങ്ങളും ഇക്കുറി ഷോയിൽ എത്തിയിട്ടുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.

bhagyalakshmi

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഷോയുടെ പുതിയ പ്രെമോയാണ്.ദേഷ്യപ്പെടുന്ന മോഹൻലാലിനെയാണ് വീഡിയോയിൽ കാണുന്നത്. ബിഗ് ബോസ് മത്സരാർഥികളുടെ പ്രവൃത്തിയാണ് മോഹൻലാലിനെ ചൊടിപ്പിച്ചിരിക്കുന്നത്. മൈക്ക് മറച്ച് സംസാരിക്കുന്നതാണ് പുതിയ പ്രശ്നം. രസകരമായിട്ടാണ് ഈ പ്രശ്നം മോഹൻലാൽ മത്സരാർഥികളുടെ മുന്നിൽ അവതരിപ്പിച്ചത്. എന്നാൽ പിന്നീട് പൊട്ടിത്തെറിക്കുകയായിരുന്നു.

തുടക്കത്തിൽ മോഹൻലാൽ ആംഗ്യഭാഷയിലായിരുന്നു സംസാരിച്ചത്. കേൾക്കുന്നില്ല എന്ന് എല്ലാവരും ഒരുപോലെ പറഞ്ഞു. ഇതാണ് ഞങ്ങളുടേയും പ്രശ്‌നം. ഒരുപാട് പേർ മൈക്ക് ഊരിവെച്ച് സംസാരിക്കും, മൈക്ക് പൊത്തിപ്പിടിച്ച് സംസാരിക്കുമെന്നും മോഹൻലാൽ പറഞ്ഞു. സോറി ലാലേട്ടാ, ഇനി ആവര്‍ത്തിക്കില്ലെന്ന് റംസാന്‍ പറഞ്ഞു. അതിന് എന്ത് ചെയ്യണമെന്ന് ഞങ്ങള്‍ക്ക് അറിയാമെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. നിങ്ങള്‍ക്ക് എന്ത് വേണമെങ്കിലും ഞങ്ങളോട് പറയാമെന്നും മോഹന്‍ലാല്‍ പറയുന്നു. ഈ പ്രശ്നം സംസാരിക്കുന്നതിനോടൊപ്പം ഭാഗ്യലക്ഷ്മിയോടും മോഹൻ ചൂടായി.

മോശമായ വാക്ക് ബിഗ് ബോസ്ഹൗസിൽ ഉപയോഗിച്ചതിനാണ് ഭാഗ്യലക്ഷ്മിയെ മോഹൻലാൽ ചോദ്യം ചെയ്തത്.അത്രയും ഗതികെട്ട അവസ്ഥയിലായപ്പോഴാണ് താന്‍ അങ്ങനെ പറഞ്ഞതെന്ന് ഭാഗ്യ ലക്ഷമി മറുപടിയായി പറഞ്ഞു. അങ്ങനെ പറഞ്ഞിട്ടുണ്ടായിരിക്കാമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞപ്പോള്‍ കാണിക്കണോയെന്നായിരുന്നു മോഹന്‍ലാല്‍ ചോദിച്ചത്. മോഹൻലാലിന്റെ ഈ മാറ്റം മത്സരാർഥികളെ ഞെട്ടിപ്പിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X