ഫുക്രു ആരെയും പിടിച്ച് തള്ളിയിട്ടില്ലേ? ബിഗ് ബോസില്‍ മത്സരാര്‍ഥികളെ വിറപ്പിച്ച് മോഹന്‍ലാല്‍

മത്സരം ശക്തമാവുന്നതോടെ മത്സരാര്‍ഥികള്‍ സമ്മര്‍ദ്ദത്തിലാവുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ ബിഗ് ബോസില്‍ കണ്ട് വരുന്നത്. രജിത്തും കുറച്ച് പേരും ഒരു ടീമായതോടെ ഫുക്രു അടക്കം മറ്റുള്ളവര്‍ വേറൊരു ടീമായി. ഇപ്പോള്‍ യഥാര്‍ഥ ഗ്രൂപ്പിസമാണ് വീടിനുള്ളില്‍ നടക്കുന്നത്. പല ടാസ്‌കുകളിലും ഇത് പ്രകടമാവുന്നുണ്ട്. ഇത് വലിയ തര്‍ക്കങ്ങള്‍ക്കും വഴക്കുകള്‍ക്കുമാണ് ഇടയാക്കുന്നത്.

കഴിഞ്ഞ ദിവസം നടത്തിയൊരു ലക്ഷ്വറി ബജറ്റ് ടാസ്‌ക് റദ്ദാക്കുന്ന അവസ്ഥ വരെ എത്തിയിരുന്നു. ഫുക്രുവിനെ സുജോ പിടിച്ച് തള്ളിയെന്ന് ആരോപിച്ച് നടന്ന വഴക്കിനൊടുവില്‍ മത്സരം നിര്‍ത്തിയെന്നായിരുന്നു ബിഗ് ബോസ് അറിയിച്ചത്. ഇതേ വിഷയം ചൂണ്ടി കാണിച്ച് മോഹന്‍ലാല്‍ ഫുക്രുവിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ക്യാപറ്റനായിരുന്നിട്ടും ഫുക്രുവിന്റെ ഈ പ്രവര്‍ത്തികള്‍ ശരിയായില്ലെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്.

ഫുക്രുവിനെ വിമര്‍ശിച്ച് മോഹന്‍ലാല്‍

മിടുക്കന്‍മാര്‍ മിടുക്കികള്‍, പരിഹാസം കലര്‍ന്ന ചിരിയോടെയാണ് മത്സരാര്‍ത്ഥികളോട് മോഹന്‍ലാല്‍ സംസാരിച്ച് തുടങ്ങിയത്. ഒരു ടാസ്‌ക് ഇല്ലാതാക്കിയതും സ്വിമ്മിങ് പൂളിലേക്കുള്ള രജിത്തിന്റെ വീഴ്ച അടക്കം കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങളെ കുറിച്ചെല്ലാം മോഹന്‍ലാല്‍ ചോദിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയിലെ ക്യാപ്റ്റനായ ഫുക്രുവിന് നേരെയാണ് ആദ്യം ചോദ്യങ്ങള്‍ എത്തിയത്. ബിഗ് ബോസ് നല്‍കിയ ഒരു ടാസ്‌കില്‍ നിന്ന് ഫുക്രു വിട്ടു നിന്നതിനെക്കുറിച്ചാണ് ചോദ്യം. ഇയാളെന്താണ് ചിലപ്പോള്‍ കളിക്കാതെ മാറി കിടക്കുന്നതെന്നായിരുന്നു അവതാരകന്‍ ചോദിച്ചത്.

ഫുക്രുവിനെ വിമര്‍ശിച്ച് മോഹന്‍ലാല്‍

കുറച്ച് വിഷമങ്ങള്‍ ഉണ്ടായിരുന്നു. അങ്ങനെ പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ് താന്‍ മാറി നിന്നതെന്ന് തന്റെ ന്യായങ്ങളും വിഷമങ്ങളും ഫുക്രു മോഹന്‍ലാലിനോട് പറഞ്ഞു. കുറച്ച് വിഷമമുണ്ടാകുന്നതും ടാസ്‌കും തമ്മില്‍ എന്താണ് ബന്ധം? അത് കളിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ കളിക്കണ്ട എന്നാണോ? മറ്റുള്ളവരുടെ കൂടെ സഹകരിച്ച് ടീമിനെ വിജയിപ്പിക്കുകയല്ലേ വേണ്ടതെന്നും മോഹന്‍ലാല്‍ ചോദിക്കുന്നു. എന്നാല്‍ ടീം ആവുന്നതിന് മുന്‍പേ ഞാന്‍ പങ്കെടുക്കുന്നില്ലെന്ന കാര്യം മറ്റുള്ളവരോട് പറഞ്ഞിരുന്നു.

ഫുക്രുവിനെ വിമര്‍ശിച്ച് മോഹന്‍ലാല്‍

ബിഗ് ബോസിനോട് ഇക്കാര്യം പറഞ്ഞപ്പോള്‍ ലാലേട്ടന്‍ വരുമ്പോള്‍ സംസാരിക്കാമെന്നാണ് പറഞ്ഞിരുന്നത്. എന്താ കാര്യമെന്ന് ചോദിച്ചപ്പോള്‍ തന്നെ പിടിച്ച് തള്ളിയതിനെ കുറിച്ചാണെന്ന് ഫുക്രു പറയുന്നു. പെട്ടെന്ന് 'നിങ്ങള്‍ ആരെയും പിടിച്ച് തള്ളിയിട്ടില്ലേ?' എന്ന ഒറ്റ ചോദ്യത്തില്‍ ഫുക്രുവിന്റെ പ്രതിഷേധത്തെ മോഹന്‍ലാല്‍ അവസാനിപ്പിച്ചു. ഉണ്ടോ ഇല്ലയോ എന്ന് ഒറ്റ ഉത്തരം നല്‍കണമെന്നും പറഞ്ഞതോടെ ഫുക്രുവിന് മറിച്ചൊന്നും പറയാന്‍ സാധിച്ചിരുന്നില്ല. ഇതിനൊപ്പം സുജോയുടെ പ്രവര്‍ത്തിയെയും മോഹന്‍ലാല്‍ വിമര്‍ശിക്കാനും മറന്നില്ല.

 ഫുക്രുവിനെ വിമര്‍ശിച്ച് മോഹന്‍ലാല്‍

ഫുക്രുവായിരുന്നു അതിന് തുടക്കം ഇട്ടതെന്നായിരുന്നു സുജോയുടെ വിശദീകരണം. ചെറിയ ചെറിയ കാര്യങ്ങളാണ് ഇതൊക്കെ. ഇത് കൊണ്ട് ഒരു ടാസ്‌കിന്റെ മൊത്തം രസവും പോയി. നിങ്ങളുടെ പോയിന്റ്‌സും പോയന്നെും മോഹന്‍ലാല്‍ പറയുന്നു. ലക്ഷ്വറി ബജറ്റ് ടാസ്‌കിന്റെ റദ്ദാക്കലിനെയും മോഹന്‍ലാല്‍ വിമര്‍ശിച്ചു. ടാസ്‌ക് ശരിയായിട്ടല്ല നടന്നതെന്ന് ക്യാപ്റ്റന്‍ ഫുക്രു അടക്കം എല്ലാ മത്സരാര്‍ത്ഥികളും മോഹന്‍ലാലിന് മുന്നില്‍ സമ്മതിച്ചു.

ഫുക്രുവിനെ വിമര്‍ശിച്ച് മോഹന്‍ലാല്‍

കോടതിയില്‍ മോശമായി പെരുമാറിയ എലീനയെ ഗുണദോഷിക്കുകയും കളിയില്‍ പൊതുവെ നല്ലകുട്ടി ഇമേജ് സംരക്ഷിക്കാനുള്ള എലീനയുടെ ശ്രമത്തെ വിമര്‍ശിക്കുകയും മോഹന്‍ലാല്‍ ചെയ്തു. ടാസ്‌കില്‍ നല്ല രീതിയില്‍ പ്രകടനം കാഴ്ച വച്ചു എന്ന അഭിപ്രായമാണ് വീണയ്ക്ക് കിട്ടിയത്. എന്നാല്‍ ആര്യ ടാസ്‌ക് കൈവിട്ട് പോയതായി തുറന്ന് സമ്മതിച്ചു. പക്ഷെ താന്‍ സുജോയുടെ കാലു പിടിച്ച് വലിച്ചിട്ടില്ലെന്ന വാദം ആര്യ ഇവിടെയും ഉന്നയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X