ലോകമലയാളികള്‍ ഏറ്റെടുത്ത ഷോ ഇങ്ങനെ നിര്‍ത്തേണ്ടി വന്നതില്‍ സങ്കടമുണ്ട്! മോഹന്‍ലാല്‍

By Midhun Raj

ലോകമെമ്പാടും കൊറോണ പാടരുന്ന സാഹചര്യത്തില്‍ ബിഗ് ബോസ് രണ്ടാം സീസണ്‍ അവസാനിപ്പിച്ചിരിക്കുകയാണ്. സംഭവ ബഹുലമായ ദിവസങ്ങള്‍ക്ക് ശേഷം 75ാം എപ്പിസോഡിലാണ് ഷോ നിര്‍ത്തിവെച്ചത്. മോഹന്‍ലാല്‍ അവതാരകനായി എത്തിയ ഷോയ്ക്ക് തുടക്കം മുതല്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. പതിനേഴ് മല്‍സരാര്‍ത്ഥികളുമായിട്ടാണ് ബിഗ് ബോസ് രണ്ടാം സീസണ്‍ നേരത്തെ ആരംഭിച്ചിരുന്നത്.

ഇതില്‍ കുറച്ച് പേര്‍ പുറത്താവുകയും മറ്റുചിലര്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ഷോയിലേക്ക് എത്തുകയും ചെയ്തിരുന്നു. ഒമ്പത് മല്‍സാര്‍ത്ഥികളാണ് ഷോ അവസാനിക്കുമ്പോള്‍ ബിഗ് ബോസ് ഹൗസിലുണ്ടായിരുന്നത്. ആര്യ, ഫുക്രു, പാഷാണം ഷാജി, ദയ അച്ചു, ആര്‍ജെ രഘു, സുജോ, സാന്‍ഡ്ര, അമൃത അഭിരാമി തുടങ്ങിയവരാണ് ആ മല്‍സാര്‍ത്ഥികള്‍.

ബിഗ് ബോസിന്റെ അവസാന ദിവസം

ബിഗ് ബോസിന്റെ അവസാന ദിവസം മോഹന്‍ലാല്‍ അപ്രതീക്ഷിതമായി വീട്ടിനുളളിലേക്ക് എത്തിയിരുന്നു. ഷോ അവസാനിപ്പിക്കുന്ന കാര്യം മല്‍സരാര്‍ത്ഥികളെ അറിയിക്കാനായിട്ടാണ് അദ്ദേഹം എത്തിയത്. മുണ്ടും കുര്‍ത്തയുമണിഞ്ഞാണ് ലാലേട്ടന്‍ ഹൗസിനുളളിലേക്ക് വന്നത്. ലാലേട്ടന് വലിയ വരവേല്‍പ്പാണ് മല്‍സരാര്‍ത്ഥികളെല്ലാം നല്‍കിയത്. ആദ്യം വളരെ തമാശയായി എല്ലാവരോടും സംസാരിച്ച താരം പതിയെ സീരിയസാവുകയായിരുന്നു.

ഇതിനിടെ കിച്ചണ്‍

ഇതിനിടെ കിച്ചണ്‍ ഡ്യൂട്ടിയിലുളളവര്‍ അദ്ദേഹത്തിന് ചായ നല്‍കിയിരുന്നു. എല്ലാവരോടും വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ നടന്‍ പിന്നീട് പ്ലാസ്മ ടിവിയുടെ അടുത്ത് വന്നിരുന്ന് കാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നു.. ഞാന്‍ വന്നത് സീരിയസായിട്ടുളള ഒരു കാര്യം പറയാനാണെന്ന് പറഞ്ഞുകൊണ്ടാണ് മോഹന്‍ലാല്‍ തുടങ്ങിയത്. ഞാന്‍ കഴിഞ്ഞ ആഴ്ച വന്നപ്പോള്‍ സംസാരിച്ച ഒരു വിഷയമുണ്ട്. കൊറോണ വൈറസ്. അതിനെ കൊവിഡ് 19 എന്നാണ് പറയുന്നത്.

അത് ചൈനയില്‍ നിന്നും

അത് ചൈനയില്‍ നിന്നും തുടങ്ങി ലോകമൊട്ടാകെ പടര്‍ന്നിരിക്കുകയാണ്. മേജര്‍ കണ്‍ട്രീസിലും മറ്റുമായി ഒരുപാട് ആളുകള്‍ മരിച്ചിരിക്കുകയാണ്. നമ്മുടെ ഇന്ത്യയില്‍ ഭാഗ്യത്തിന് വളരെ കുറച്ച് മരണം മാത്രമേ ഇതുവരെ ഉണ്ടായിട്ടുളളു. പക്ഷേ ഇനിയുളള ദിവസങ്ങള്‍ വളരെ നിര്‍ണായകമാണ്.
ചൈനയിലൊക്കെ ഒരുപാട് മരണങ്ങള്‍ നടന്നു. അവരുടെ ബോര്‍ഡറെല്ലാം അടച്ചു. ഇറ്റലിയിലും അമേരിക്കയിലുമെല്ലാം കാര്യമായി ബാധിച്ചിരിക്കുകയാണ്.

നമ്മുടെ എക്കോണമി

നമ്മുടെ എക്കോണമി ഒകെ പോയി, ലോകത്തിലെ എറ്റവും വലിയ ഗെയിംസുകള്‍. ഷോകള്‍ എല്ലാ മാറ്റിവെച്ചു. ഐപിഎല്‍ എല്ലാം മാറി. രണ്ടു ലക്ഷത്തിലധികം ആള്‍ക്കാര്‍ക്ക് കൊറോണ വൈറസാണ്. നമ്മുടെ കേരളത്തിലും ഇതുപോലാണ് സംഭവിച്ചത്. പുറത്തുനിന്നും വരുന്ന ആള്‍ക്കാര്‍ക്കെല്ലാം വലിയ സ്‌ക്രീനിംഗാണ്.

നമുക്ക് തിയ്യേറ്ററുകളെല്ലാം അടച്ചു.

നമുക്ക് തിയ്യേറ്ററുകളെല്ലാം അടച്ചു. ഷൂട്ടിംഗുകളൊന്നും ഇല്ല. സിനിമകളുടെ റിലീസെല്ലാം മാറ്റിവെച്ചു. ഇവിടെ നാളെ മുതല്‍ എല്ലാം സ്റ്റോപ്പ് ചെയ്യുകയാണ്. എല്ലാം. അപ്പോള്‍ അങ്ങനെ വരുമ്പോള്‍ നമ്മുടെ ഷോയും സ്‌റ്റോപ്പ് ചെയ്യേണ്ടി വരും. മോഹന്‍ലാല്‍ പറഞ്ഞു. ഇത് കേട്ട് കുഴപ്പമില്ല ലാലേട്ടാ എന്നായിരുന്നു പാഷാണം ഷാജിയുടെ മറുപടി. നമ്മുക്ക് വേറെ ഒന്നും ചെയ്യാന്‍ കഴിയില്ല.

കാരണം എത്രയോ ആള്‍ക്കാര്‍

കാരണം എത്രയോ ആള്‍ക്കാര്‍. കേരളത്തില്‍ കൂട്ടം കൂടാന്‍ പാടില്ല. ആരാധനാലയങ്ങളില്‍ പോവാന്‍ പാടില്ല. ഉത്സവങ്ങള്‍ മാറ്റിവെച്ചു. സ്‌കൂളുകള്‍ അടച്ചു. ഷോപ്പിംഗ് മാളുകളിലൊന്നും ആരും ഇല്ല. പക്ഷേ എന്തായാലും നമ്മള്‍ അതിജീവിക്കും ചെയ്യും. കാരണം കേരളത്തിലാണ് എല്ലാം കാര്യങ്ങളെല്ലാം നന്നായിട്ട് ചെയ്തിരിക്കുന്നത്. നമ്മള്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നുണ്ട്.

കേരളത്തില്‍ എല്ലാം പുറത്തുനിന്നും

കേരളത്തില്‍ എല്ലാം പുറത്തുനിന്നും വന്ന ആളുകള്‍ കറക്ടായി റിപ്പോര്‍ട്ട് ചെയ്യാതെ പത്ത് മൂന്നൂറ് വീടുകളിലലും സ്ഥലങ്ങളിലുമാണ് പോയിരിക്കുന്നത്. അവരെയെല്ലാം പിടിച്ചു. ക്വാറന്റൈന്‍ ചെയ്തിരിക്കുകയാണ്. മിക്കവരും വീടുകളില്‍ നിന്നാണ് ജോലി ചെയ്യുന്നത്. സാധാരണക്കാരുടെ ജീവിതമൊക്കെ വലിയ കഷ്ടമാണ്. കാരണം എന്തായാലും നമുക്ക് ചലഞ്ചിംഗായ സമയമാണിത്. നമ്മള്‍ മാത്രമല്ല. ഇവിടെ പത്ത് മൂന്നുറ് ആളുകളോളം ഇനിടെ ജോലി ചെയ്യുന്നുണ്ട്. ആരെങ്കിലും ഒരാള്‍ക്ക് വന്നാല്‍ നമ്മള്‍ ബുദ്ധിമുട്ടില്ലെ. മോഹന്‍ലാല്‍ പറഞ്ഞു.

കൊവിഡ് 19 സാഹചര്യത്തില്‍

കൊവിഡ് 19 സാഹചര്യത്തില്‍ ഷോ നിര്‍ത്തിവെക്കുകയാണെന്ന വസ്തുതയോട് എല്ലാവരും പോസിറ്റീവ് ആയി തന്നെയാണ് പ്രതികരിച്ചത്. ലോകമലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്ത ഷോ ഇങ്ങനെ അവസാനിപ്പിക്കുന്നതില്‍ സങ്കടമുണ്ടെന്നും എന്നാല്‍ നിലവില്‍ മറ്റ് വഴികളില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഇപ്പോഴുളള പത്ത് പേരെയും വിജയികളായിട്ടാണ് കാണുന്നതെന്നും നടന്‍ പറഞ്ഞു. എല്ലാവര്‍ക്കും ട്രോഫി നല്‍കി ഒപ്പം നിന്ന് കേക്ക് മുറിച്ച് സെല്‍ഫിയുംമെടുത്ത ശേഷമാണ് അദ്ദേഹം ബിഗ് ബോസ് ഹൗസില്‍ നിന്നും മടങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X