അത്രയധികം പ്രണയത്തോടെ കാമുകി ഷര്‍ട്ടില്‍ ചുംബിച്ചത് പോലെ! രജിതിന്റെ ഷര്‍ട്ടിനെ കുറിച്ച് മോഹന്‍ലാല്‍
ബിഗ് ബോസിലെ മത്സരാര്‍ഥികളില്‍ ഏറ്റവും ആരാധകരുള്ളത് ഡോ. രജിത് കുമാറിനാണ്. എന്നാല്‍ കുറച്ച് നാള് വരെ മത്സരാര്‍ഥികള്‍ ഏറ്റവും ഒറ്റപ്പെടുത്തിയിരുന്നതും രജിത് ആയിരുന്നു. നേരത്തെ കോള്‍ സെന്റര്‍ ടാസ്‌കിനിടെ രജിതും രേഷ്മയും തമ്മില്‍ നടന്ന സംഭവം വലിയ ചര്‍ച്ചയായിരുന്നു. പ്രദീപ് രേഷ്മയെ ചുംബിച്ചെന്ന പേരിലുള്ള ആരോപണങ്ങള്‍ രജിത് മുന്നോട്ട് വെച്ചതിനെതിരെ രേഷ്മ രംഗത്ത് വന്നിരുന്നു.
കഴിഞ്ഞ ദിവസം ബിഗ് ബോസ് നല്‍കിയ കോടതി ടാസ്‌കിനിടെ രജിത്തിനെതിരെ രേഷ്മ ഉന്നയിച്ച പരാതിയും ഇതായിരുന്നു. പിന്നാലെ തന്റെ കൈയില്‍ രേഷ്മ ചുംബിച്ചെന്ന് പറയുന്ന ഷര്‍ട്ട് ഉണ്ടെന്ന് കാണിച്ച് രജിത് വന്നിരുന്നു. ഭാഗ്യത്തിന് കഴുകാതെ ഇരുന്നതിനാല്‍ ഷര്‍ട്ടില്‍ ലിപ്‌സറ്റിക്കിന്റെ പാട് ഉണ്ടായിരുന്നു. ശനിയാഴ്ച അവതാരകനായ മോഹന്‍ലാല്‍ എത്തിയപ്പോഴും ഈ ഷര്‍ട്ടിനെ കുറിച്ചും ചോദിച്ചിരുന്നു.

രേഷ്മ കേസ് ജയിച്ച ആളല്ലേ, ഇപ്പോള്‍ എന്ത് തോന്നുന്നു. സന്തോഷം ആണോ എന്നായിരുന്നു മോഹന്‍ലാല്‍ ചോദിച്ചത്. എന്നെ സംബന്ധിച്ചിടത്തോളം അത് ക്ലീയര്‍ ആവാതെ പോവേണ്ടി വന്നതായിരുന്നു. ഇങ്ങനെ ഒരു അവസരം കിട്ടിയപ്പോള്‍ അത് തെളിയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഇപ്പോഴും അതൊരു സത്യമാണെന്ന് കരുതുന്നുണ്ടോന്ന് മോഹന്‍ലാല്‍ ചോദിച്ചപ്പോള്‍ അത് ഇല്ലാത്ത കാര്യമാണെന്നായിരുന്നു രേഷ്മയുടെ ഉത്തരം. ടാസ്‌ക് നടക്കുന്ന സമയത്ത് അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. ആ ഒരു കാര്യം മാത്രമേ ഞാന്‍ ചോദിച്ചിട്ടുള്ളു.
Recommended Video
കെട്ടിപിടിച്ചിട്ട് എഴുന്നേറ്റ് പോയപ്പോള്‍ എന്റെ ചുണ്ട് ഒരഞ്ഞതായിരുന്നു. അന്നേരമാണ് എന്റെ ചുണ്ടിലെ ലിപ്സ്റ്റിക് ഷര്‍ട്ടില്‍ പറ്റിയത്. അതേ സമയം അത്രയധികം പ്രണയത്തോടെ തന്റെ കാമുകി ഷര്‍ട്ടില്‍ ചുംബിച്ചത് പോലെയാണ് അദ്ദേഹം ആ ഷര്‍ട്ട് സൂക്ഷിക്കുന്നതെന്ന് മോഹന്‍ലാല്‍ പറയുന്നു. എന്നാല്‍ ആ ഷര്‍ട്ട് കഴുകിയെന്നായിരുന്നു രജിത്തിന്റെ ഉത്തരം.


Click it and Unblock the Notifications