വീണയ്ക്കും ആര്യയ്ക്കുമിടയില്‍ രജിത്ത്, സുജോക്കൊപ്പം ഫുക്രു, ഗ്രൂപ്പിസം തകർത്ത് മോഹൻലാൽ

ബിഗ് ബോസ് ഹൗസ് അതിന്റെ അറുപത് ദിനങ്ങൾ പിന്നിടുകയാണ്. സംഭവ ബഹുലമായ കാര്യങ്ങളാണ് ദിനം പ്രതി വീട്ടിനുളളിൽ നടക്കുന്നത്. അപ്രതീക്ഷിതമായി മത്സരാർഥികളെ ബാധിച്ച കണ്ണിന് അസുഖവും വൈൽഡ് കാർഡ് എൻട്രികളും അടക്കം സംഭവബഹുലമായിരുന്നു ഇതുവരെയുള്ള എപ്പിസോഡുകള്‍.

ബിഗ് ബോസ് നൽകുന്ന ടാസ്ക്കുകൾക്ക് പുറമേ മത്സരാർഥികൾക്കിടയിലുളള ഗ്രൂപ്പിസവും വലിയ ചർച്ച വിഷയമായിരിക്കുകയാണ്. തുടക്കം മുതൽ തന്നെ ഹൗസിൽ വിവിധ ചേരികൾ രൂപപ്പെട്ടിരുന്നു. എന്നാൽ മോഹൻലാൽ അതിനെ കുറിച്ച് ഒന്നും ചോദിച്ചിരുന്നില്ല. ഇപ്പോഴിതാ ഇതിനെ കുറിച്ച് ചോദിച്ചിരിക്കുകയാണ് താരം.

 മാറ്റി ഇരുത്തി

എല്ലാവരും ഒരേ പാറ്റേണിലാണല്ലോ ഇരിക്കുന്നത് എന്ന് ചോദിച്ചു കൊണ്ടായിരുന്നു മോഹൻലാൽ തുടങ്ങിയത്. താന്‍ വരുന്ന എപ്പിസോഡുകളിലും ഹാളിലെ സോഫയില്‍ 'ഗ്രൂപ്പ്' അംഗങ്ങള്‍ അടുത്തടുത്ത് ഇരിക്കുന്ന കാര്യം മോഹൻലാൽ ചൂണ്ടി കാണിച്ചു. പിന്നീട് പലരേയും സീറ്റിൽ നിന്ന് മാറ്റി ഇരുത്തുകയും ചെയ്തു. പരസ്പരം വഴക്കിട്ടിരുന്ന ആളുകളെയാണ് താരം അടുത്തടുത്തായി ഇരുത്തിയത്. കുറച്ച് നേരം കഴിയുമ്പോൾ ശരിയാകുമെന്നും താരം പറഞ്ഞു.

രജിത്തിൻ‌റെ സീറ്റ്  മാറ്റി

ആദ്യം ഡോക്ടർ രജിത്ത് കുമാറിന്റെ സീറ്റായിരുന്നു മാറ്റിയത്. അഭിരാമി, അമൃത, സുജോ എന്നിവർക്കൊപ്പമാണ് രജിത്ത് സാധാരണ ഇരിക്കുന്നത്. ഇന്ന് ഡോക്ടറെ വീണയുടേയും ആര്യയുടേയും ഇടയിലേയ്ക്ക് ഇരുത്തുകയായിരുന്നു. പീന്നീട് ഫുക്രുവിനെ സുജോയുടെ അടുത്തേയ്ക്ക് മാറ്റി. അഭിരാമി, അമൃത എന്നിവരോട് വീണയുടെ അടുത്ത് ചെന്നിരിക്കാനും മോഹന്‍ലാല്‍ പറഞ്ഞു. പിന്നീട് രേഷ്മയേയും അലസാൻഡ്രയേയും ഒരുമിച്ച് ഇരുത്തുകയും ചെയ്തു.

 തനിച്ചാണ് മത്സരിക്കേണ്ടത്

'ഷോയിലൂടെ നമ്മൾ കാണുന്നത് നിങ്ങൾ ഗ്രൂപ്പിസത്തിലേയ്ക്ക് പോകുന്നതാണ്. ഇവിടെ വ്യക്തിഗതമായിട്ടല്ല ആരും കളിക്കുന്നത്' എന്നും മോഹൻലാൽ പറഞ്ഞു. പിന്നീട് മത്സരാർഥികളോട് ഇതിനെ കുറിച്ച് ചോദിക്കുകയും ചെയ്തു. രഘു, ദയ, ഫുക്രു എന്നിവരോട് പേര് എടുത്ത് താരം ചോദിച്ചു. എന്നാൽ എല്ലാവരുടേയും മറുപടി ഉണ്ടെന്നായിരുന്നു. മത്സരത്തിൽ കപ്പ് ഒരാൾക്കാണ് കിട്ടുന്നതെന്നും ഒരു കപ്പ് കിട്ടിയാല്‍ ഗ്രൂപ്പിനുള്ളില്‍ നിങ്ങള്‍ വീതം വെക്കുമോ എന്നും താരം ചോദിക്കുന്നു. തനിച്ചാണ് മത്സരിക്കേണ്ടതെന്ന് വീണ്ടും ഓർമിപ്പിച്ചു കൊണ്ടായിരുന്നു ഇതിനെ കുറിച്ചുള്ള സംഭാഷണം മോഹൻലാൽ നിർത്തിയത്.

 ബിഗ് ബോസിലെ  ഇരുചേരികൾ

നിലവിൽ ബിഗ് ബോസ് ഹൗസ് രണ്ട് ചേരികളായി പിരിഞ്ഞിരിക്കുകയാണ്. ആദ്യം ഒറ്റക്കെട്ടായി നിന്നവരെല്ലാം മറു കരയിലേയ്ക്ക് ചേക്കേറുന്ന കാഴ്ചയാണ് പകുതി ദിവസം പിന്നിട്ടപ്പോൾ കാണാനായത്. ആര്യ, വീണ, പാഷാണം ഷാജി, എലീന, ദയ , രേഷ്മ എന്നിവർ ഒരു ഭാഗത്തും അൃത, അഭിരാമി, രജിത്, രഘു, സുജോ, സാൻഡ്ര മറു ചേരിയിലുമാണ്. രേഷ്മ, സാൻഡ്ര, രഘു എന്നിവർ ഇരു ഗ്രൂപ്പുകളിലാണെങ്കിലും മൂവരും തമ്മിൽ മറ്റൊരു സൗഹൃദം ആ വീട്ടിലുണ്ട്. ബിഗ് ബോസ് അതിന്റെ പകുതി ദിനം കഴിഞ്ഞപ്പോഴാണ് ഈ മാറ്റം സംഭവിച്ചത് എന്നത് ശ്രദ്ധേയമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X