മോഹന്‍ലാല്‍ പാടിയ പാട്ട്! പാവപ്പെട്ട പാട്ടുകാരന്റെ പിച്ചച്ചട്ടിയിലും കൈയിട്ടു തുടങ്ങിയോന്ന് ഗായകൻ

മോഹന്‍ലാല്‍ അവതാരകനായിട്ടെത്തിയ ബിഗ് ബോസ് മലയാളം സീസണ്‍ തുടങ്ങിയിട്ട് രണ്ട് ഒരാഴ്ച പിന്നിട്ടിരിക്കുകയാണ്. രസകരമായ സംഭങ്ങളാണ് ഓരോ ദിവസവും വീട്ടില്‍ ഉണ്ടായി കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ധര്‍മജന്‍ ബിഗ് ബോസില്‍ വന്ന് ഒരു ദിവസം തമാസിച്ചതിന് ശേഷം തിരിച്ച് പോയിരുന്നു. തിരിച്ച് പോവുന്നതിനിടെ താരത്തെ കൊണ്ട് മോഹന്‍ലാല്‍ ഒരു പാട്ടും പാടിപ്പിച്ചു.

ഉയരും ഞാന്‍ നാടാകെ എന്ന സിനിമയിലെ പാട്ട് ആയിരുന്നു ധര്‍മജന്‍ പാടിയത്. യഥാര്‍ഥത്തില്‍ ഈ പാട്ട് പാടിയത് ആരാണെന്ന് മോഹന്‍ലാല്‍ ചോദിച്ചെങ്കിലും അറിയില്ലെന്ന് ധര്‍മജന്‍ പറഞ്ഞു. ശരിക്കും താനാണ് സിനിമയില്‍ ഈ പാട്ട് പാടിയതെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഇതിനെതിരെ ഗായകന്‍ വിടി മുരളി രംഗത്ത് എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വിടി മുരളിയുടെ പോസ്റ്റ്

വിടി മുരളിയുടെ പോസ്റ്റ്

ഏഷ്യാനെറ്റ് അവതരിപ്പിക്കുന്ന ബിഗ് ബോസ് എന്ന പരിപാടി ഞാന്‍ കാണാറില്ല. ഇന്നലെ രാത്രി ആ പരിപാടി സംപ്രേക്ഷണം ചെയ്ത ശേഷം എന്നെ കുറെ പേര്‍ വിളിച്ചു. ബിഗ് ബോസ് കണ്ടില്ലെ എന്ന് ചോദിച്ചു. ഇല്ല എന്ന് ഞാന്‍ പറഞ്ഞു. എന്താണ് കാര്യം എന്ന് തുടര്‍ന്ന് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞ കാര്യങ്ങള്‍ എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഇന്ന് ആ പരിപാടിയുടെ പുന: സംപ്രേക്ഷണം എത്ര മണിക്കാണെന്നന്വേഷിച്ച് ഇന്ന് ഞാന്‍ കണ്ടു. പരിപാടിയുടെ അവസാന ഭാഗത്ത്.
ശോകമൂകമായ അന്തരീക്ഷത്തില്‍ ധര്‍മജന്‍ എന്ന നടന്‍ ക്യാമ്പ് വിട്ടു പോകുന്നു.

വിടി മുരളിയുടെ പോസ്റ്റ്

മോഹന്‍ലാല്‍ ആ നാടകത്തിന്റെ രഹസ്യം വെളിപ്പെടുത്തുന്നു. എല്ലാവരുടെയും മുഖത്ത് ദു:ഖം ഘനീഭവിച്ചിരിക്കുന്നു. മോഹന്‍ലാല്‍ ( ലാലേട്ടന്‍ എന്ന് പറയാത്തത് അദ്ദേഹത്തിന് വയസ്സ് കുറവായത് കൊണ്ടാണേ. ബഹുമാനക്കുറവ് കൊണ്ടല്ല. അങ്ങിനെ പറഞ്ഞ് ശീലവുമില്ല.ആരാധകര്‍ ക്ഷോഭിക്കരുത്) ധര്‍മജനനോട് ഒരു പാട്ട് പാടാന്‍ പറയുന്നു. ധര്‍മജന്‍ പാടുന്നു. ' മാതളത്തേനുണ്ണാന്‍ പാറിപ്പറന്നു വന്ന മാണിക്യക്കുയിലാളെ നീയെവിടെ നിന്റെ കൂടെവിടെ നീ പാടും പൂമരമെവിടെ '.

വിടി മുരളിയുടെ പോസ്റ്റ്

മോഹന്‍ലാല്‍..' ഈ പാട്ട് പാടിയതാരാണെന്നറിയാമോ? ധര്‍മജന്‍..' ഇല്ല', മോഹന്‍ലാല്‍..' ഇത് ഞാന്‍ പാടിയ പാട്ടാണ്' (സദസ്സില്‍ കൈയടി) മോഹന്‍ലാല്‍
'ചന്ദ്രകുമാര്‍ സംവിധാനം ചെയ്ത ''ഉയരും ഞാന്‍ നാടാകെ ' എന്ന സിനിമയ്ക്ക് വേണ്ടി ഞാന്‍ പാടിയതാണീ പാട്ട്. തുടര്‍ന്ന് ഗംഭീര കൈയടി മുഴങ്ങുന്നു.
കൈയടി നേര്‍ത്തു നേര്‍ത്തു വരുന്നു. രംഗം അവസാനിക്കുന്നു. (ഇന്നലെ ഏഷ്യാനെറ്റില്‍ ഈ പരിപാടി നടക്കുന്ന സമയത്ത് ഒരു സാംസ്‌കാരിക പരിപാടി ഉദ്ഘാടനം ചെയ്യ് കൊണ്ട്, ജനങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ച് മാതളത്തേനുണ്ണാന്‍ പാടുകയായിരുന്നു. എന്നത് യാദൃശ്ചികം. വാല്‍ക്കഷണം- പാവപ്പെട്ട പാട്ടുകാരന്റെ പിച്ചച്ചട്ടിയിലും കൈയിട്ടു തുടങ്ങിയോ. എന്നും വിടി മുരളി ചോദിക്കുന്നു.

വിടി മുരളിയുടെ പോസ്റ്റ്

ബിഗ് ബോസ് മത്സരാര്‍ഥികള്‍ക്ക് സര്‍പ്രൈസ് നല്‍കി കൊണ്ടായിരുന്നു ധര്‍മജന്‍ വീട്ടിലേക്ക് വരുന്നത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയതാണെന്ന് എല്ലാവരും കരുതിയെങ്കിലും കൂടെയുള്ള ഒരു മത്സരാര്‍ഥി പുറത്താവുമ്പോള്‍ എന്തായിരിക്കും മറ്റുള്ളവരുടെ പെരുമാറ്റം എന്നറിയാന്‍ വേണ്ടിയുള്ള നാടകമായിരുന്നു. തിരക്കുകള്‍ക്കിടയിലും ഒരു ദിവസത്തേക്ക് വേണ്ടി മാത്രമായിരുന്നു ധര്‍ജനെ ബിഗ് ബോസ് വീട്ടിലേക്ക് എത്തിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X