രജിത് അല്ല, കള്ളം പറഞ്ഞത് സുരേഷ്, എല്ലാം പൊളിച്ചടുക്കി ബിഗ്ബോസ്, ദൃശ്യം പുറത്ത് വിട്ട് മോഹൻലാൽ
ബിഗ്ബോസ് പ്രേക്ഷകർ ഏറെ ആകാക്ഷയോടെയാണ് വാരാന്ത്യം എപ്പിസോഡിനായി കാത്തിരിക്കുന്നത്. അംഗങ്ങളെ കാണാനും അവരുടെ വിശേഷങ്ങൾ ചോദിച്ചറിയാനുമായി അവതാരകനായ മോഹൻ ലാൽ എത്താറുള്ളത് വാരാന്ത്യത്തിലുള്ള എപ്പിസോഡിലാണ്. പതിവ് തെറ്റിക്കാതെ ബിഗ് ബേസ് അംഗങ്ങളെ കാണാൻ ലാലേട്ടൻ എത്തുകയും ചെയ്തിരുന്നു . മത്സരാർഥികളിലും അംഗങ്ങളിലും ഏറെ കൗതുകമുണർത്തുന്ന ഒരുപിടി സംഭവങ്ങൾക്കായിരുന്നു വരാന്ത്യം എപ്പിസോഡ് വേദിയായത്.
കഴിഞ്ഞ ആഴ്ചകളിൽ നടന്ന സംഭവ വികാസങ്ങളിലൂടെയായിരുന്നു വാര്യാന്ത്യം എപ്പിസോഡ് ആരംഭിച്ചത്. മത്സരാർഥികൾ തമ്മിലുള്ള പിണക്കങ്ങളും ഇണക്കങ്ങളും തർക്കങ്ങളും ഒരിക്കൽ കൂടി കണ്ടുകൊണ്ടായിരുന്നു അംഗങ്ങളിലേയ്ക്ക് ലാലേട്ടൻ എത്തിയത്. സുഖാന്വേഷണഘങ്ങൾക്ക് ശേഷം വീട്ടിനുള്ളിൽ നടക്കുന്ന ഓരോ സംഭവങ്ങളെ കുറിച്ചും മോഹൻ ലാൽ ചോദിച്ചറിഞ്ഞു. ഈ വാരാന്ത്യത്തിലെ പ്രധാന ഹൈലൈറ്റ് രജിത് കുമാർ ബിഗ്ബോസിനെ ചലഞ്ച് ചെയ്ത സംഭവമായിരുന്നു. ഡോക്ടറിന്റെ ചലഞ്ച് ബിഗ്ബോസ് ഏറ്റെടുക്കുകയും ചെയ്തിരുന്നു.

ബിഗ് ബോസ് ഹൗസിൽ പാചകവാതക ഉപയോഗത്തിന് നിയന്ത്രണമുണ്ട്. അഞ്ച് കിലോ ഗ്യാസാണ് ഒരാഴ്ചത്തേയ്ക്കായി അംഗങ്ങൾക്ക് നൽകിയിരിക്കുന്നത്. ഈ ആഴ്ചയുടെ ആരംഭത്തിൽ ഗ്യാസ് റീഫിൽ ചെയ്ത ദിവസം സുരേഷും രജിത് കുമാറും തമ്മിൽ തർക്കമുണ്ടാകുകയായിരുന്നു. പാചകവാതകത്തിന്റെ അളവിനെ സംബന്ധിച്ചായിരുന്ന തർക്കം. 5 കിലോ ഉണ്ടായിരുന്നുവെന്ന് രജിത കുമാറും 4 നും 5 നും ഇടയിലാണെന്നും സുരേഷും പറഞ്ഞു. എന്നാല്‍ പറഞ്ഞതില്‍ ഉറച്ചുനിന്ന രജിത് ഇതിന്റെ വസ്തുത കണ്ടുപിടിക്കല്‍ ഒരു ചാലഞ്ച് ആയി ബിഗ് ബോസിന് മുന്നിൽ വെച്ചു. ക്യാമറയ്ക്ക് മുന്നില്‍ വന്ന് അതിന്റെ തെളിവുകള്‍ പുറത്തുവിടാന്‍ രജിത് അപ്പോള്‍തന്നെ ബിഗ് ബോസിനെ വെല്ലുവിളിക്കുകയും ചെയ്തു. ഈ വെല്ലുവിളി സ്വീകരിച്ച ബിഗ് ബോസ് വസ്തുത എല്ലാവർക്കും മുന്നിൽ തെളിക്കുകയും ചെയ്തു.

ദൃശ്യങ്ങൾ പുറത്തു വടുന്നതിനു മുൻപ് രജിത് കുമാർ കള്ളം പറയുന്നു എന്നുളള ആരോപണം ബിഗ്ബോസിലെ മറ്റ് അംഗങ്ങളുടെ ഇടയിൽ ഉണ്ടോ എന്നും, അദ്ദേഹത്തെ ഇതിന്റെ പേരിൽ ആരെങ്കിലും വിമർശിക്കുന്നുണ്ടോ എന്നും മോഹൻലാൽ രജിത് കുമാറിനോട് ചേദിച്ചു. സുരേഷിന്റെ പേരായിരുന്ന ഡോക്ടർ പറഞ്ഞത്. ഇതിനെ കുറിച്ച് സുരേഷിനോട് മോഹൻലാൽ ചോദിക്കുകയും ചെയ്തു. രജിത് കുമാർ പറഞ്ഞ ഒരു കള്ളത്തെ കുറിച്ച് ചോദിച്ചപ്പോൾ, കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ 150 കള്ളങ്ങള്‍ എങ്കിലും രജിത് പറഞ്ഞിട്ടുണ്ടെന്നായിരുന്നു മറുപടി. തുടർന്ന് തർക്കത്തിന്റെ കാര്യം ചോദിക്കുകയും അതിന്റെ ദൃശ്യങ്ങഴൾ മോഹൻലാൽ പുറത്തു വിടുകയും ചെയ്തു.

രാവിലെ 3.30 നായിരുന്നു രജിത് കുമാർ ഹാളിലേയ്ക്ക എത്തിയത്. എണീറ്റ് വരുന്ന രജിത് കുമാര്‍ സിലിണ്ടറിലേക്ക് നോക്കുന്നതും സിലിണ്ടറിന്റെ ഡിജിറ്റല്‍ മീറ്ററില്‍ തെളിയുന്നത് ദൃശ്യത്തിൽ വ്യക്തമാണ്. ഇതോട് കൂടി രജിത് കുമാറിന്റ ഭാഗമാണ് ശരിയെന്ന് തെളിയുകയായിരുന്നു. അംഗങ്ങളും പ്രേക്ഷകരും കയ്യടിയോടെയാണ് ഇതിനെ സ്വീകരിച്ചത് . ജയിക്കുമെന്നുള്ള ശുഭാപ്തി വിശ്വാസവും ഡോക്ടർ പ്രകടിപ്പിച്ചിട്ടുണ്ട്.

വാരാന്ത്യം എപ്പിസോഡിലെ മറ്റൊരു ഹൈലൈറ്റ് തെസ്നിഖാന്റെ മാജിക് ആയിരുന്നു. മോഹൻലാൽ ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു മാജിക്കിന് ആവശ്യമായ സാധനങ്ങൾ ബിഗ് ബോസ് നൽകിയത്. മാജിഷ്യന് തെറ്റ്പ്പറ്റണം എന്നാണ് കാണികൾ ആഗ്രഹിക്കുന്നതെന്നും അതിനാൽ ശ്രദ്ധിച്ച് ചെയ്യണമെന്നുളള ഉപദേശവും തെസ്നിയ്ക്ക് മോഹൻലാൽ കൊടുക്കുന്നുണ്ട്. ഇതിന ശേഷമായിരുന്നു തെസ്നിയുടെ മാജിക്. കാണികളും പ്രേക്ഷകരും കയ്യടിയോടെയാണ് സ്വീകരിച്ചത്.


Click it and Unblock the Notifications