ഫോട്ടോ ഫിനിഷിന് ഇത് ഒളിമ്പിക്‌സിലെ ഓട്ടമത്സരമല്ല, ആര്യയ്ക്ക് മോഹന്‍ലാലിന്റെ മറുപടി...

പ്രേക്ഷകരും മത്സരാർഥികളും ഏറെ ആകാംഷയോടെയാണ് ഇത്തവണത്തെ വാരാന്ത്യം എപ്പിസോഡിനായി കാത്തിരുന്നത്. നിരവധി സംഭവ ബഹുലമായ കാര്യങ്ങളായിരുന്നു ബിഗ് ബോസ് ഹൗസിൽ നടന്നത്. അഭിപ്രായ വ്യത്യാസത്തിൽ തുടങ്ങി അവസാനം കയ്യാംങ്കളിയിലേയ്ക്ക് വരെ കാര്യങ്ങൾ എത്തുകയായിരുന്നു. ബിഗ് ബോസ് അതിന്റെ അറുപത് ദിനങ്ങൾ പിന്നിടുമ്പോൾ മത്സരാർഥികൾ തമ്മിലുള്ള പരസ്പര അകലവും കൂടിയിട്ടുണ്ട്.

മത്സരാർഥികൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ബിഗ് ബോസ് പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും അതെല്ലാം പാളി പോകുകയായിരുന്നു. ഹൗസിലെ ക്യാപ്റ്റൻസി ടാസ്ക്ക് വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. ആര്യയും രജിത്ത് കുമാറുമായിരുന്നു ക്യാപ്റ്റൻസി ടാസ്ക്കിൽ മത്സരിച്ചത്. ടാസ്ക്കിൽ രജിത് വിജയിക്കുകയായിരുന്നു. രജിത്തും ടീം അംഗങ്ങളും ടാസ്ക്ക് നിയമം തെറ്റിച്ചുവെന്ന് ആരോപിച്ച് ടാസ്ക്കുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങൾ ഉന്നയിച്ച് ആര്യ എത്തിയിരുന്നു. ഇപ്പോഴിതാ ആര്യയുടെ ചോദ്യങ്ങൾക്ക് മോഹൻലാൽ ഉത്തരവുമായി എത്തിയിരിക്കുകയാണ്.

 ആര്യയ്ക്ക് എന്താണ്  അറിയേണ്ടത്


'ആര്യയ്ക്ക് എന്തൊക്കെയോ പറയണമെന്നുണ്ട്, അല്ലേ ആര്യ' എന്നാണ് മോഹന്‍ലാലിന്റെ ആദ്യ ചോദ്യം. ' കുഞ്ഞിന്റെ പേരില്‍ സത്യം ചെയ്യുന്നു, അതിന്റെ കാര്യം അറിഞ്ഞിട്ടേ ഇനിയുള്ള ടാസ്‌കുകളില്‍ പങ്കെടുക്കൂ എന്നൊക്കെ പറഞ്ഞത് കേട്ടു. അതുകൊണ്ടാണ് ചോദിക്കുന്നത്. ആര്യയ്ക്ക് എന്താണ് അറിയേണ്ടത്?' മോഹൽലാൽ ചോദിച്ചു.

നീതി ഫീൽ ചെയ്യുന്നില്ല

ക്യാപ്റ്റൻസി ടാസ്ക്കായിരുന്നു ആര്യയുടെ പ്രശ്നം. തനിയ്ക്ക് അതില്‍ ഒരു നീതി ഫീല്‍ ചെയ്തില്ല എന്നാണ് ഇതിനുള്ള ആര്യയുടെ മറുപടി. എന്നാൽ ഇതിനെ വിമർശിച്ചു കൊണ്ടായിരുന്നു മോഹൻലാലിന്റെ മറുപടി. ഫോട്ടോ ഫിനിഷ് എടുത്തുവെക്കാന്‍ ഇത് ഒളിമ്പിക്‌സിലെ ഓട്ടമത്സരമൊന്നുമല്ല, കാണണോ ആര്യയ്ക്ക്? ഞങ്ങള്‍ കാണിക്കാൻ തയ്യാറാണ്' എന്ന് മോഹൻലാൽ പറഞ്ഞിരുന്നു. അപ്പോൾ തന്നെ അത് തങ്ങൾ വിട്ടതാണെന്നായിരുന്നു ആര്യയുടെ മറുപടി. അപ്പോഴുളള ദേഷ്യത്തിന്റെ പുറത്താണ് അങ്ങനെ പറഞ്ഞതെന്നും ആര്യ കൂട്ടിച്ചേർത്തു.

   വീഡിയോ കാണണം


എന്നാൽ പിന്നീട് വീഡിയോ കാണാനുള്ള താൽപര്യം ആര്യ പ്രകടിപ്പിച്ചിരുന്നില്ല. എന്നാൽ രേഷ്മ അത് കാണമെന്ന് ആവശ്യപ്പെടുകയായിരുന്നു. മേഹാൻലാലിന് മുന്നിൽ അത് അവതരിപ്പിക്കുകയും ചെയ്തു. വ 'ആര്യയ്ക്കും മറ്റാർക്കും കാണാൻ താൽപര്യമില്ല ടാസ്ക്ക് ജഡ്ജ് ചെയ്ത രേഷ്മയാക്കാണോ വീഡിയോ കാണേണ്ടത്' എന്ന് മോഹൻലാൽ ചോദിച്ചു. ഈ ടാസ്ക്കിന്റെ പേരിൽ കുറെ പ്രശ്നങ്ങൾ നടന്നു. അതിന്റെ സത്യാവസ്ഥ മനസ്സിലാക്കാനാണ് വീഡിയോ കാണണമെന്ന് പറഞ്ഞതെന്നും രേഷ്മ പറഞ്ഞു. ഷോ കഴിഞ്ഞ് നിങ്ങൾ‌ പുറത്തു പോകുമ്പോൾ സ്വകാര്യമായി ഇതിന്റെ വീഡിയോ അയച്ചു തരാമെന്നും മോഹൻലാൽ രേഷ്മയോട് പറഞ്ഞു. അത് വേണ്ട ലാലേട്ട അത് ഞങ്ങൾ കണ്ടോളമെന്നായിരുന്നു രേഷ്മയുടെ മറുപടി.

Recommended Video

Bigg Boss Malayalam: ബിഗ് ബോസ്സില്‍ നിന്നും ക്വിറ്റ് ചെയ്യുമെന്ന് ആര്യ
 ആര്യ ബിഗ് ബോസിനോട്  പറഞ്ഞത്

വെള്ളിയാഴ്ച എപ്പിസോഡില്‍ നടന്ന ക്യാപ്റ്റന്‍സി ടാസ്‌കുമായി ബന്ധപ്പെട്ടാണ് ആര്യ ബിഗ് ബോസിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നത്. നിരീക്ഷകരായി ബിഗ് ബോസ് ഏര്‍പ്പെടുത്തിയിരുന്ന മൂന്നുപേരില്‍ രഘുവും അലസാന്‍ഡ്രയും രജിത്തിനെ വിജയിയായി പ്രഖ്യാപിച്ചപ്പോള്‍ രേഷ്മ ആര്യയാണ് വിജയിച്ചതെന്നും പറഞ്ഞു. എന്നാല്‍ എപ്പോഴത്തെയും പോലെ ഭൂരിപക്ഷാഭിപ്രായം കണക്കിലെടുത്ത ബിഗ് ബോസ് രജിത്തിനെ പത്താം വാരത്തിലെ ക്യാപ്റ്റനായി പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്നാണ് ആര്യ ബിഗ് ബോസിനോട് ഇത് അനീതിയാണെന്ന തരത്തില്‍ സംസാരിച്ചത്. തൃപ്തികരമായ വിശദീകരണം നല്‍കാത്ത പക്ഷം ബിഗ് ബോസില്‍നിന്ന് താന്‍ പോകുമെന്നും ആര്യ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X