twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ക്ഷമ പറഞ്ഞ് മോഹന്‍ലാല്‍! അങ്ങനെയല്ല ഉദ്ദേശിച്ചത്! ഗാനവിവാദത്തില്‍ വിശദീകരണവുമായി താരം!

    |

    Recommended Video

    Mohanlal seeks apology to singer VT Murali's family | FilmiBeat Malayalam

    അഭിനേതാവായി മാത്രമല്ല അവതാരകനായും തിളങ്ങുകയാണ് മോഹന്‍ലാല്‍. ബിഗ് ബോസ് മലയാളത്തില്‍ തുടങ്ങിയപ്പോള്‍ അവതാരകനായെത്തിയത് അദ്ദേഹമായിരുന്നു. ആദ്യഭാഗം വിജയകരമായി പൂര്‍ത്തിയാക്കിയതിന് പിന്നാലെയായാണ് അടുത്ത ഭാഗവുമായി താരമെത്തിയിട്ടുള്ളത്. കൈയ്യില്‍ സര്‍ജറി ചെയ്തിരിക്കുകയാണെങ്കിലും പരിപാടിയില്‍ സജീവമാണ് അദ്ദേഹം. തിരക്കുകള്‍ക്കിടയിലും ബിഗ് ബോസിലേക്ക് താരമെത്തുന്നതില്‍ ആരാധകരും സന്തോഷത്തിലാണ്. ശക്തമായ പിന്തുണയാണ് ആരാധകര്‍ അദ്ദേഹത്തിനും പരിപാടിക്കും നല്‍കുന്നത്. ഇടയ്ക്ക് ബിഗ് ഹൗസിലേക്കും മോഹന്‍ലാല്‍ എത്താറുണ്ട്.

    മൂന്നാം വാരത്തിലേക്ക് കടന്നിരിക്കുകയാണ് പരിപാടി. ആദ്യ എലിമിനേഷനായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ആദ്യമായി ബിഗ് ഹൗസിലേക്കെത്തിയ രാജിനി ചാണ്ടിയായിരുന്നു പുറത്തേക്ക് പോയത്. ബിഗ് ഹൗസില്‍ നിന്നും പുറത്തേക്ക് പോവാനായി താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും സന്തോഷത്തോടെയാണ് പുറത്തേക്ക് പോരുന്നതെന്നും താരം പറഞ്ഞിരുന്നു. മത്സരാര്‍ത്ഥികളോട് യാത്ര പറഞ്ഞ് അവര്‍ മോഹന്‍ലാലിന് അരികിലേക്കായിരുന്നു എത്തിയത്. താരത്തോട് സംസാരിക്കുന്നതിനിടയിലാണ് മോഹന്‍ലാല്‍ താനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വിവാദത്തെക്കുറിച്ച് പ്രതികരിച്ചത്.

     ധര്‍മ്മജന്‍റെ പാട്ട്

    ധര്‍മ്മജന്‍റെ പാട്ട്

    ഇടയ്ക്ക് ബിഗ് ഹൗസിലേക്ക് ധര്‍മ്മജന്‍ എത്തിയിരുന്നു. മത്സരിക്കാനായാണ് താരമെത്തിയതെന്നാണ് അകത്തുള്ളവരുടെ വിചാരം. എല്ലാവരുടേയും ക്ഷേമം അന്വേഷിക്കാനും അവര്‍ക്കൊപ്പം കുറച്ച് സമയം ചെലവഴിക്കാനുമായാണ് ധര്‍മ്മജനെ അങ്ങോട്ടേക്ക് വിട്ടതെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. ബിഗ് ഹൗസില്‍ നിന്നും തിരികെ തനിക്കരികിലേക്കെത്തിയപ്പോള്‍ താരത്തോട് ഒരു പാട്ട് പാടാനായി മോഹന്‍ലാല്‍ പറഞ്ഞിരുന്നു. മാതളേത്തനുണ്ണാന്‍ എന്ന ഗാനമായിരുന്നു ധര്‍മ്മജന്‍ ആലപിച്ചത്.

    ഞാന്‍ പാടിയ പാട്ട്

    ഞാന്‍ പാടിയ പാട്ട്

    പാട്ട് കഴിഞ്ഞതിന് പിന്നാലെയായാണ് മോഹന്‍ലാല്‍ ഇത് ഞാന്‍ പാടിയ പാട്ടാണെന്നും ഉയരും ഞാന്‍ നാടാകെ എന്ന ചിത്രത്തിലെ ഗാനമാണെന്നും പറഞ്ഞത്. വിടി മുരളിയുടെ പ്രശസ്തമായ ഗാനങ്ങളിലൊന്നാണ് ഇത്. മോഹന്‍ലാല്‍ താനാണ് ഈ ഗാനം പാടിയതെന്ന് പറഞ്ഞതിനെതിരെ പരസ്യമായി അദ്ദേഹവും രംഗത്തെത്തിയിരുന്നു. എന്തിനാണ് ഈ ക്രഡിറ്റും താരത്തിന് എന്ന തരത്തിലായിരുന്നു സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍. നിരവധി പേരായിരുന്നു ഇക്കാര്യത്തില്‍ അഭിപ്രായം രേഖപ്പെടുത്തി എത്തിയത്.

    വന്‍വിവാദമായി മാറി

    വന്‍വിവാദമായി മാറി

    സംഭവം വന്‍വിവാദമായി മാറിയിരുന്നു. പാവപ്പെട്ട ഗായകന്‍റെ ചട്ടിയിലും കൈയ്യിട്ട് വാരുന്ന കംപ്ലീറ്റ് ആക്ടറെന്നായിരുന്നു പ്രധാന വിമര്‍ശനം. താന്‍ പാടി എന്ന് പറഞ്ഞത് താന്‍ അഭിനയിച്ച എന്നര്‍ത്ഥത്തിലാണെന്നായിരുന്നു ഒരു വിഭാഗം പറഞ്ഞത്. സംഭവം വന്‍വിവാദമായി മാറിയതോടെയാണ് മോഹന്‍ലാല്‍ തന്നെ ഇതേക്കുറിച്ച് വിശദീകരിച്ചത്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിനിടയിലായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് വിശദീകരിച്ചത്. ക്ഷമ ചോദിച്ച താരത്തിന് കൈയ്യടിയുമായി ആരാധകരും എത്തിയിട്ടുണ്ട്.

    പാടി അഭിനയിച്ചു

    പാടി അഭിനയിച്ചു

    കഴിഞ്ഞയാഴ്ച ഞാന്‍ ഒരാളോട് ഒരു പാട്ട് പാടാന്‍ പറഞ്ഞു. അപ്പോള്‍ അദ്ദേഹം ഒരു പാട്ട് പാടി. പക്ഷേ ആ പാട്ട് ഏത് സിനിമയിലെ ആണെന്നോ ആരാണ് പാടിയതെന്നോ (അദ്ദേഹത്തിന്) അറിയില്ലായിരുന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞു, ഇത് എന്റെ സിനിമയിലേത് ആണ്. ഞാന്‍ പാടിയ പാട്ടാണെന്ന്. അങ്ങനെ പറഞ്ഞാല്‍ ഞാന്‍ പാടി അഭിനയിച്ചു എന്നാണല്ലോ ഞാന്‍ അര്‍ഥമാക്കുന്നത്. അത് 38 വര്‍ഷം മുന്‍പുള്ള ഒരു സിനിമയാണ്. പക്ഷേ ഒരുപാട് പേര്‍ അത് തെറ്റിദ്ധരിച്ചു, ഞാന്‍ പാടിയ പാട്ടാണെന്ന്.

     തെറ്റിദ്ധാരണയ്ക്ക് ക്ഷമ

    തെറ്റിദ്ധാരണയ്ക്ക് ക്ഷമ

    അങ്ങനെ തെറ്റിദ്ധരിച്ചവരോട് പറയാം, ഞാന്‍ അങ്ങനെയല്ല അര്‍ഥമാക്കിയത്. ഞാന്‍ പാടി അഭിനയിച്ചു എന്നാണ് ഉദ്ദേശിച്ചത്. കാരണം ഞാന്‍ ഒരു പാട്ടുകാരനല്ല. അങ്ങനെ ആ തെറ്റിദ്ധാരണ ഉണ്ടായതില്‍, അങ്ങനെ ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ ഞാന്‍ അതിന് സോറി പറയുന്നുവെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്.

    English summary
    Mohanlal's clarifications about song controvsersy.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X