നിങ്ങള്‍ ഒരു മുത്താണ്! രജിത് കുമാറിനെ ഞെട്ടിച്ച് മോഹന്‍ലാലിന്‍റെ കമന്‍റ്! അമ്പരപ്പോടെ മറ്റുള്ളവര്‍!
ബിഗ് ബോസ് സീസണ്‍ രണ്ട് രണ്ടാം വാരവും പിന്നിട്ട് മുന്നേറുകയാണ്. 17 മത്സരാര്‍ത്ഥികളുമായാണ് ഇത്തവണ പരിപാടി തുടങ്ങിയത്. പ്രേക്ഷകര്‍ മാത്രമല്ല ബിഗ് ബോസിലുള്ളവരും അന്യോന്യം മനസ്സിലാക്കി വരികയാണ്. എല്ലാവരേയും ഉപദേശിക്കുകയും കാര്യങ്ങളെക്കുറിച്ച് സ്വന്തമായി സംസാരിക്കുകയും ചെയ്യുന്ന രജിത് കുമാറായിരിക്കും ആദ്യ എലിമിനേഷനില്‍ പുറത്തേക്ക് പോവുന്നതെന്നായിരുന്നു പലരും കരുതിയത്. പ്രത്യേകിച്ച് ഗ്രൂപ്പുകളിലോ മറ്റുള്ളവരുമായി കാര്യമായ സൗഹൃദമൊന്നുമില്ലാത്തതിനാല്‍ താനായിരിക്കും പുറത്ത് പോവുന്നതെന്നായിരുന്നു താരവും കരുതിയത്.
വെളുത്ത മുണ്ടും ഷര്‍ട്ടുമണിഞ്ഞായിരുന്നു എലിമിനേഷന്‍ എപ്പിസോഡിലേക്ക് രജിത് എത്തിയത്. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ പുറത്തായാല്‍ നേരെ കോളേജിലേക്ക് പോവാമല്ലോയെന്നാണ് കരുതുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സോഷ്യല്‍ മീഡിയയിലൂടെ സജീവമായ ചര്‍ച്ചകളായിരുന്നു രജിത്തിനെക്കുറിച്ച് ഉയര്‍ന്നത്. രജിത്ത് സാര്‍, രജിത്ത് അണ്ണന്‍ തുടങ്ങിയ പേരുകളിലായാണ് അദ്ദേഹത്തെ മറ്റുള്ളവര്‍ വിശേഷിപ്പിക്കുന്നത്. ബിഗ് ബോസിലെ എല്ലാവരും തനിക്കെതിരെയാണെന്ന് താന്‍ സ്വയം മനസ്സിലാക്കിയതായി അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹത്തെപ്പോലും അമ്പരപ്പെടുത്തുന്ന തരത്തിലുള്ള പിന്തുണയാണ് ആരാധകര്‍ നല്‍കിയത്.

Recommended Video
രജിത് പുറത്തേക്ക് പോവും, പക്ഷേ, ഇപ്പോഴല്ല എന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. പ്രേക്ഷകരുടെ പിന്തുണയാണ് അദ്ദേഹത്തെ മത്സരത്തില്‍ നിലനിര്‍ത്തിയത്. നിങ്ങള്‍ ഒരു മുത്താണെന്ന് മോഹന്‍ലാല്‍ രജിത്തിനോട് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ആരാധകപിന്തുണയെക്കുറിച്ച് പരോക്ഷമായി സൂചിപ്പിക്കുകയായിരുന്നു മോഹന്‍ലാല്‍. ആദ്യ എലിമിനേഷന്‍ കഴിയുന്നതോടെ പൂര്‍വ്വാധികം ശക്തനായി തങ്ങളുടെ പ്രിയ മത്സരാര്‍ത്ഥി ബിഗ് ഹൗസില്‍ തുടരുമെന്നറിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.


Click it and Unblock the Notifications