ബിഗ് ബോസ് ഹൗസിലേക്ക് മോഹന്‍ലാലിന്റെ എന്‍ട്രി! ഞെട്ടിത്തരിച്ച് മല്‍സരാര്‍ത്ഥികള്‍

By Prashant V R

ബിഗ് ബോസ് രണ്ടാം സീസണ്‍ അങ്ങനെ അവസാന എപ്പിസോഡിലേക്ക് കടക്കുകയാണ്. കൊറോണ പടരുന്ന സാഹചര്യത്തില്‍ ഷോ നിര്‍ത്താന്‍ പോവുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബിഗ് ബോസിന്റെ നിര്‍മ്മാതാക്കളായ എന്‍ഡമോള്‍ ഷൈന്‍ ഗ്രൂപ്പാണ് തങ്ങളുടെ പരിപാടികള്‍ നിര്‍ത്തിവെക്കുന്ന കാര്യം അറിയിച്ചിരുന്നത്. 75ാം എപ്പിസോഡില്‍ ബിഗ് ബോസ് 2 അവസാനിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

മാര്‍ച്ച് 20 വെളളിയാഴ്ച രാത്രി ഒമ്പത് മണിമുതലാണ് ഈ എപ്പിസോഡ് സംപ്രേക്ഷണം ചെയ്യുക. അണിയറ പ്രവര്‍ത്തകരുടെയും മല്‍സരാര്‍ത്ഥികളുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ തീരുമാനമെന്ന് നിര്‍മ്മാതാക്കള്‍ നേരത്തെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.

പതിനേഴ് മല്‍സരാര്‍ത്ഥികളുമായിട്ടാണ്

പതിനേഴ് മല്‍സരാര്‍ത്ഥികളുമായിട്ടാണ് ബിഗ് ബോസിന്റെ രണ്ടാം സീസണ്‍ ആരംഭിച്ചിരുന്നത്. ഇതില്‍ കുറച്ച് പേര്‍ എലിമിനേറ്റ് ആവുകയും മറ്റുചിലര്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ് ബോസ് ഹൗസിലേക്ക് എത്തുകയും ചെയ്തിരുന്നു. അപ്രതീക്ഷിത സംഭവ വികാസങ്ങളായിരുന്നു തുടക്കം മുതല്‍ ഷോയില്‍ സംഭവിച്ചിരുന്നത്.

മോഹൻലാൽ അവതരാകനായി

മോഹൻലാൽ അവതാരകനായി എത്തുന്ന ഷോയ്ക്ക് തുടക്കം മുതല്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ബിഗ് ബോസ് രണ്ടാം സീസണില്‍ ആരാകും വിന്നറാവുകയെന്നത് എല്ലാവരും കാത്തിരുന്നൊരു കാര്യമാണ്. എന്നാല്‍ സ്ഥിതിഗതികള്‍ മാറിയതോടെയാണ് ബിഗ് ബോസ് അതിന്റെ അവസാനത്തിലേക്ക് കടക്കുന്നത്. നിലവില്‍ ഒമ്പത് മല്‍സരാര്‍ത്ഥികളാണ് ബിഗ് ബോസിന്റെ അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുന്നത്.

Recommended Video

എല്ലാവരുടെയും സ്നേഹത്തിന് നന്ദി പറഞ്ഞു രജിത് കുമാർ | Oneindia Malayalam
ആര്യ,ഫുക്രു, പാഷാണം ഷാജി

ആര്യ, ഫുക്രു, പാഷാണം ഷാജി, രഘു, സാന്‍ഡ്ര, എലീന പടിക്കല്‍, അമൃത അഭിരാമി, സുജോ, ദയ തുടങ്ങിയവരാണ് ബിഗ് ബോസ് അവസാനിക്കുമ്പോള്‍ വീട്ടിലുളളത്. രജിത്ത് കുമാറും, രേഷ്മയുമാണ് എറ്റവുമൊടുവിലായി ബിഗ് ബോസ് ഹൗസില്‍ നിന്നും പുറത്തുപോയത്. ബിഗ് ബോസിന്റെ അവസാന എപ്പിസോഡിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ബിഗ് ബോസിന്റെ പുതിയ പ്രൊമോയില്‍

ബിഗ് ബോസിന്റെ പുതിയ പ്രൊമോയില്‍ മോഹന്‍ലാല്‍ വീട്ടിനുളളിലേക്ക് പ്രവേശിക്കുന്നതായി കാണിച്ചിരുന്നു. ഇന്നത്തെ എപ്പിസോഡ് സംപ്രേക്ഷണം ചെയ്യുന്നതിനിടെയാണ് സൂപ്പര്‍ താരം ഹൗസിനുളളിലേക്ക് പ്രവേശിക്കുന്ന വീഡിയോ ചാനല്‍ കാണിച്ചത്. ഷോ അവസാനിപ്പിക്കുന്ന കാര്യം മല്‍സരാര്‍ത്ഥികളെ അറിയിക്കാനായിട്ടാണ് ലാലേട്ടന്‍ എത്തുന്നതെന്നാണ് സൂചന. ഷര്‍ട്ടും മുണ്ടും ഉടുത്താണ് അദ്ദേഹം മല്‍സരാര്‍ത്ഥികളെ കാണാനായി എത്തുന്നത്.

തുടര്‍ന്ന് എല്ലാവരോടും

തുടര്‍ന്ന് എല്ലാവരോടും ഇരിക്കാന്‍ പറഞ്ഞ ശേഷം പ്ലാസ്മാ ടിവിയുടെ മുന്‍പില്‍ വെച്ച് ലാലേട്ടന്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്നതും കാണാം. ബിഗ് ബോസിന്റെ അവസാന എപ്പിസോഡിലായിരിക്കും ഇത് കാണിക്കുക. അതേസമയം ബിഗ് ബോസ് മല്‍സരാര്‍ത്ഥികളെല്ലാം ഇന്ന് ചെന്നെയില്‍ നിന്നും നാട്ടിലെത്തിയിരുന്നു. എയര്‍പോര്‍ട്ടില്‍ നിന്നുളള ഇവരുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആര്യ,ഫുക്രു, എലീന പടിക്കല്‍ തുടങ്ങിയവര്‍ ആരാധകര്‍ക്കൊപ്പം എടുത്ത സെല്‍ഫിയാണ് തരംഗമായിരുന്നത്. കൊറോണയുടെ പശ്ചാത്തലത്തില്‍ അധികമാരും ഇവരെ സ്വീകരിക്കാനായി എത്തിയിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X