ബിഗ് ബോസിലേക്ക്‌ എലീനയും ദയയും തിരിച്ചുവരുമോ? മോഹന്‍ലാലിന്റെ മറുപടി ഇങ്ങനെ

By Midhun Raj

ബിഗ് ബോസിന്റെ മിക്ക എപ്പിസോഡുകള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പതിനേഴ് മല്‍സരാര്‍ത്ഥികളുമായി തുടങ്ങിയ ഷോയില്‍ നിന്നും കുറച്ചുപേര്‍ നേരത്തെ പുറത്തുപോയിരുന്നു. അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറിയ സമയത്താണ് കണ്ണ് രോഗം ബാധിച്ച് മറ്റു ചില മല്‍സരാര്‍ത്ഥികള്‍ കൂടി ഷോ വിട്ടത്. അടുത്തിടെ ബിഗ് ബോസില്‍ എറ്റവും വലിയ ഗെയിം കളിച്ചതും കണ്ണ് രോഗം തന്നെയായിരുന്നു.

അലക്‌സാന്‍ഡ്ര, സുജോ, രേഷ്മ, രഘു തുടങ്ങിയവര്‍ ആദ്യം പുറത്തുപോയപ്പോള്‍ പിന്നാലെ എലീന,ദയ തുടങ്ങിയവരും താല്‍ക്കാലികമായി വിടപറഞ്ഞു. ഷോയിലെ പകുതി പേര്‍ക്കും കണ്ണ് രോഗം ബാധിച്ചത് മറ്റുളളവരില്‍ ആശങ്കയുണ്ടാക്കിയിരുന്നു. പിന്നാലെ കണ്ണ് ചെക്കപ്പിനായി എല്ലാവരെയും പുറത്തേക്ക് കൊണ്ടുപോവുകയും ചെയ്തിരുന്നു. അന്ന് ആദ്യമായാണ് ബിഗ് ബോസ് വീടിനെ ആളൊഴിഞ്ഞ നിലയില്‍ കാണപ്പെട്ടത്.

കഴിഞ്ഞ ദിവസം

കഴിഞ്ഞ ദിവസം പവനും ബിഗ് ബോസ് വിട്ടത് എല്ലാവരിലും വിഷമമുണ്ടാക്കിയിരുന്നു. ശരീര വേദനയെതുടര്‍ന്നായിരുന്നു പവന്‍ ബിഗ് ബോസില്‍ നിന്നും പിന്മാറിയത്. ബിഗ് ബോസ് ഹൗസില്‍ രജിത്ത് കുമാറിന്റെ അടുത്ത സുഹൃത്തായി നിന്ന ആള്‍ കൂടിയായിരുന്നു പവന്‍, ബിഗ് ബോസില്‍ നിന്നും ഒരാള്‍ കൂടി പുറത്തുപോയതോടെ താല്‍ക്കാലികമായി ഷോ വിട്ടവരുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് മല്‍സരാര്‍ത്ഥികള്‍.

Recommended Video

Bigg boss malayalam season 2 episode 43 review | FIlmiBeat Malayalam
ഇത് ഇടയ്ക്കിടെ

ഇത് ഇടയ്ക്കിടെ എല്ലാവരും തിരക്കുന്നുമുണ്ട്. ചികില്‍സയ്ക്കായി പോയവര്‍ ഉടന്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് മല്‍സരാര്‍ത്ഥികള്‍. ബിഗ് ബോസിന്റെ കഴിഞ്ഞൊരു എപ്പിസോഡില്‍ ഫുക്രുവും ആര്യയും കൂടി ഡൈനിംങ് ടേബിളിലെ കുഞ്ഞപ്പന്‍ ക്യാമറയോട് എലീനയെക്കുറിച്ച് ചോദിച്ചിരുന്നു. കണ്ണ് രോഗത്തെ തുടര്‍ന്ന് എലീനയും ദയയുമാണ് എറ്റവുമൊടുവിലായി ബിഗ് ബോസ് വിട്ടത്.

ഷോയില്‍ ഫുക്രുവിന്

ഷോയില്‍ ഫുക്രുവിന് എറ്റവും അടുപ്പമുളള മല്‍സരാര്‍ത്ഥി കൂടിയാണ് എലീന. ബിഗ് ബോസ് വീട്ടിനുളളില്‍ ഫുക്രു കൂടുതല്‍ സംസാരിക്കാറുളളത് എലീനയോട് തന്നെയാണ്. എലീനയ്ക്കും വലിയ കാര്യമാണ് ഫുക്രുവിനെ. തന്റെ പേഴ്‌സണല്‍ കാര്യങ്ങളെല്ലാം ഫുക്രുവിനോട് പറയാറുണ്ട് എലീന. എലീന ചികില്‍സയ്ക്കായി പോയത് ഫുക്രുവിന് വലിയ വിഷമമുണ്ടാക്കിയിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടെ ആര്യ അടുത്ത് വന്ന് ഇരുന്നപ്പോള്‍ ഫുക്രു എലീനയെക്കുറിച്ച് സംസാരിച്ചിരുന്നു.

പ്രണയമൊന്നും അല്ലെന്നും

പ്രണയമൊന്നും അല്ലെന്നും ഞങ്ങള്‍ തമ്മില്‍ നല്ല ആത്മബന്ധം ആയിരുന്നുവെന്നും ഫുക്രു പറഞ്ഞിരുന്നു. അവള്‍ക്ക് റിലേഷന്‍ ഉളളത് എനിക്കറിയാമെന്നും തനിക്കുളളത് അവള്‍ക്കറിയാമെന്നും ഫുക്രു പറഞ്ഞിരുന്നു, അവള്‍ ഉണ്ടെങ്കില്‍ ഇവിടെ ഓടിച്ചാടി നടക്കുമായിരുന്നുവെന്നും ഫുക്രു ആര്യയോട് പറഞ്ഞിരുന്നു. തനിക്കും ഇഷ്ടമുളള കുട്ടിയാണ് എലീനയെന്ന് ആര്യയും പറഞ്ഞിരുന്നു. പോയവരില്‍ കൂടുതല്‍ മിസ് ചെയ്യുന്നത് എലീനയെ തന്നെയാണെന്നും ആര്യ ഫുക്രുവിനോട് പറഞ്ഞിരുന്നു.

എലീനയുടെയും ദയയുടെയും

എലീനയുടെയും ദയയുടെയും തിരിച്ചുവരവിനെക്കുറിച്ച് കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ തുറന്നുപറഞ്ഞിരുന്നു. അവര്‍ രണ്ട് പേരും ഉടന്‍ തിരിച്ചെത്തുമെന്നാണ് മോഹന്‍ലാല്‍ അറിയിച്ചത്. എലീനയും ദയയും സുഖം പ്രാപിച്ചുവരികയാണെന്നും അവര്‍ ഉടന്‍ വീട്ടിലേക്ക് തിരിച്ചെത്തുമെന്നുമായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. കൂടാതെ മറ്റു ചില കാര്യങ്ങള്‍ കൂടി ബിഗ് ബോസ് മല്‍സരാര്‍ത്ഥികളോടായി ലാലേട്ടന്‍ പറഞ്ഞു. കൈ അണുനാശിനി ഉപയോഗിച്ച് ശുദ്ധീകരിക്കണമെന്നായിരുന്നു മല്‍സരാര്‍ത്ഥികളോട് അദ്ദേഹം പറഞ്ഞത്. രോഗം പടരുന്ന സാഹചര്യത്തില്‍ എല്ലാവരും ഇടവേളകളില്‍ കൈകഴുകാനും നിര്‍ദ്ദേശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X