രജിത്തിന്റെ മനസ് എളുപ്പത്തില്‍ വായിക്കാന്‍ പറ്റുമോ? മോഹൻലാലിന്റെ ചോദ്യത്തിന് ഫുക്രുവിന്റെ മറുപടി

കളിയും ചിരിയും അഭിപ്രായഭിന്നതകൾക്കൊടുവിൽ ബിഗ് ബോസ് അതിന്റെ 50ാം ദിനത്തിലേയ്ക്ക് കടക്കുകാണ് . ഏഴ് ആഴ്ചകൾ കൊണ്ട് സൗഹൃദത്തിന്റേയും ശത്രുതയുടേയും സമവാക്യങ്ങൾ മാറി മറിഞ്ഞിട്ടുണ്ട്. അടുത്ത സുഹൃത്തുക്കളായിരുന്ന പലരും പിന്നീട് ശത്രുക്കളാവുകയും ശത്രുക്കൾ സുഹൃത്തുക്കളാകുന്ന‌‌തും ബിഗ് ബോസ് ഹൗസിൽ കാണാൻ സാധിച്ചിട്ടുണ്ട്. 50 ദിവസം പിന്നിടുമ്പോൾ പുലി പോലെ വന്നവർ എലിപോലെ ആയിട്ടുമുണ്ട്.

ബിഗ് ബോസ് ഹൗസിലെ മറ്റ് അംഗങ്ങളിൽ നിന്ന് മാറി നിൽക്കുന്ന ആളാണ് ഡോക്ടർ രജിത് കുമാർ. അത് പ്രത്യക്ഷമായും പരോക്ഷമായും രജിത് പലതവണ വെളിപ്പെടുത്തിട്ടുമുണ്ട്. കഴിഞ്ഞ കുറച്ച് ദിവസമായി രജിത് കുമാറും ഫുക്രുവും തമ്മിലുള്ള വാക്ക് തർക്കം രൂക്ഷമാകുകയായിരുന്നു. ആദ്യം അടുത്ത സുഹൃത്തുക്കളായിരുന്ന അവർ പിന്നീട് അകലുകയായിരുന്നു. ഇപ്പോഴിത ഇവർക്കിടയിലുളള ശീതയുദ്ധം അവസാനിച്ചിരിക്കുകയാണ്. അതിന് കാരണമായത് ബിഗ് ബോസിന്റെ ജയിൽ ശിക്ഷയാണ്. ഫിക്രു- രജിത് കുമാർ സൗഹൃദം ബിഗ് ബോസ് ഹൗസിലും ചർച്ചയായിട്ടുണ്ട്. ഇപ്പോഴിത ഇതിനെ കുറിച്ച് മോഹൻലാലും ചോദിക്കുകയാണ്.

 ജയിൽ ശിക്ഷ

ലക്ഷ്വിറി ടാസ്ക്കിൽ മോശം പ്രകടനം കാഴ്ചവെച്ചതിനെ തുടർന്നായിരുന്നു ഫുക്രുവിനും രജിത് കുമാറിനും ജയിലിൽ പോകേണ്ടി വന്നത്. നേർക്ക് നേർ വരുന്ന സമയങ്ങളിലെല്ലാം ഇവർ തമ്മിൽ കൊമ്പ് കോർക്കാറുണ്ടായിരുന്നു. ഈ അവസരത്തിലായിരുന്നു ഇരുവരുടേയും ജയിൽ യാത്ര. പുറത്തുണ്ടായിരുന്ന തർക്കത്തിന്റെ ബാക്കി അകത്തും സംഭവിക്കുമോ എന്നായിരുന്നു എല്ലാവരും ആകാംക്ഷയോടെ നോക്കിയിരുന്നത്. എന്നാൽ അതിന് വിപരീതമായിട്ടായിരുന്നു അവിടെ സംഭവിച്ചത് ശത്രുക്കൾ മിത്രങ്ങളാവുകയായിരുന്നു. ഇവർക്കിടയിലെ അസ്വാരസ്യങ്ങൾ മാറി പുതിയ സൗഹൃദമുമണ്ടാവുകയായിരുന്നു.

ജയിൽ ജീവിതം  മാറ്റി

വാരാന്ത്യത്തിൽ എത്തിയ മോഹൻലാലും ഇവരുടെ ജയിൽ ജീവിതത്തെ കുറിച്ച് കൗതുകത്തോടെയായിരുന്നു ചോദിച്ചിരുന്നത് . ജയിൽ ജീവിതം എങ്ങനെയുണ്ടായിരുന്നുവെന്ന് രജിത്തിനോടാണ് ആദ്യം മോഹൻലാൽ ചോദിച്ചത്. നന്നായിരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി . അടിപൊളിയായിരുന്നു എന്നായിരുന്നു ജയിൽ ജീവിതത്തെ കുറിച്ച് ഫുക്രു പറഞ്ഞത്.

 മനസ്സിലാക്കാൻ സാധിച്ചു


ജയിൽ ജീവിതത്തിലൂടെ രജിത്തുമായി കുറച്ചു കൂടി അടുക്കാൻ സാധിച്ചുവെന്ന് ഫുക്രു പറഞ്ഞു.പുള്ളിയുടെകൂടെ കുറച്ചൂടെ ക്ലോസ് ആവാന്‍ പറ്റി. പുള്ളിയുടെ മനസ് വായിക്കാന്‍ പറ്റിയെന്നും മോഹൻലാലിനോട് ഫുക്രു പറഞ്ഞു. അത്രവേഗം വായിക്കാൻ പറ്റുന്ന മനസ്സാണോ രജിത്തിന്റേതെന്നായിരുന്നു മോഹൻലാലിന്റെ അടുത്ത ചോദ്യം.ഇപ്പോള്‍ കുറച്ചൊക്കെ മനസിലായെന്ന് ഫുക്രു പറഞ്ഞു.

കുടുതൽ  കാര്യങ്ങൾ   പ്ലാൻ ചെയ്യുന്നത്


രണ്ട് പേരുംകൂടി ജയിലില്‍ കിടന്നുള്ള സ്‌നേഹ പ്രകടനങ്ങൾ പ്രേക്ഷകര്‍ക്ക് വളരെ ഇഷ്ടപ്പെട്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഏറ്റവും വലിയ കള്ളന്മാർ ജയിലിൽ കിടന്നാണ് കൂടുതൽ കാര്യങ്ങൾ പ്ലാൻ ചെയ്യുന്നതെന്നും മോഹൻലാൽ പറഞ്ഞു. പിന്നീട് രജിത്തിന്റെ അടുത്ത് പോയി ഫുക്രുവിനോട് ഇരിക്കാനും മോഹൻലാൽ പറഞ്ഞു.ഫുക്രു അതുപോലെ അനുസരിക്കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X