ബിഗ് ബോസിന്റെ ചരിത്രത്തിലാദ്യം! 9 പേർ വിജയിച്ചു, മോഹന്‍ലാലിനെ കെട്ടിപിടിച്ച് രണ്ട് പേര്‍

കളികള്‍ വേറെ ലെവല്‍ എന്ന് പറഞ്ഞ് ആരംഭിച്ച ബിഗ് ബോസ് മലയാളം സീസണ്‍ 2 പാതി വഴിയില്‍ അവസാനിച്ചിരിക്കുകയാണ്. കൊറോണ വൈറസ് വ്യാപിച്ചതോടെ എല്ലാവരുടെയും സുരക്ഷയെ കരുതിയാണ് ഷോ നിര്‍ത്താന്‍ തീരുമാനമെടുത്തത്. ഒടുവില്‍ വെള്ളിയാഴ്ച അവസാന എപ്പിസോഡും സംപ്രേക്ഷണം ചെയ്തു. സാധാരണ അവതാരകനായ മോഹന്‍ലാല്‍ ആഴ്ചയില്‍ രണ്ട് ദിവസം മാത്രമേ വരാറുള്ളു.

ശനി, ഞായര്‍ ദിവസങ്ങളില്‍ അല്ലാതെ വീടിനുള്ളിലേക്ക് വന്ന മോഹന്‍ലാലിന് വമ്പന്‍ സ്വീകരണമായിരുന്നു ഒരുക്കിയത്. മുന്‍വാതിലിലൂടെ വന്ന താരത്തിന്റെ കാലില്‍തൊട്ട് വണങ്ങിയാണ് പലരും സ്വീകരിച്ചത്. എല്ലാവരോടും ഓരോ വിശേഷങ്ങള്‍ പങ്കുവെച്ചതിന് ശേഷം ലിവിംഗ് റൂമില്‍ നിന്നുമായിരുന്നു ബിഗ് ബോസ് നിര്‍ത്തുകയാണെന്നും പുറത്ത് നടക്കുന്ന സംഭവങ്ങളെ കുറിച്ച് വിശദീകരിച്ചതും.

bigg-boss

ഇക്കാര്യം പറയാന്‍ വേണ്ടിയാണ് താന്‍ നേരിട്ട് വന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ലാലേട്ടന്‍ നേരിട്ട് വന്ന് പറയണമെങ്കില്‍ സംഭവം അത്രയും വലിയ പ്രശ്‌നം തന്നെയാണെന്ന് മത്സരാര്‍ഥികള്‍ക്കും മനസിലാക്കി. ഗ്രാന്‍ഡ് ഫിനാലെയില്‍ കപ്പ് വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് മുന്നില്‍ ഇത്തരമൊരു അറിയിപ്പ് വന്നപ്പോള്‍ പലരും ഉള്ളില്‍ നിരാശപ്പെട്ടിട്ടുണ്ടാവുമെന്ന് തിരിച്ചറിഞ്ഞ ബിഗ് ബോസ് ഒരു സമ്മാനവും ഒരുക്കി വെച്ചിരുന്നു.

എല്ലാവരും ഒന്നിച്ച് പുറത്താകുന്നതിനാല്‍ നിങ്ങളെല്ലാവരും വിജയികളാണെന്ന് മോഹന്‍ലാല്‍ പറയുന്നു. ഒപ്പം സ്റ്റോറൂമില്‍ ഒരു സര്‍പ്രൈസ് ഉണ്ടെന്നും അതെടുത്ത് കൊണ്ട് വരാന്‍ ഫുക്രുവിനെ ഏല്‍പ്പിക്കുന്നു. ശേഷം ബിഗ് ബോസിന്റെ മൊമെന്റോകള്‍ മോഹന്‍ലാല്‍ എല്ലാവര്‍ക്കുമായി കൊടുത്തു. പേര് വിളിക്കുന്നതിന് അനുസരിച്ച് ഓരോരുത്തരായി വന്ന് മോഹന്‍ലാലിന്റെ കാലില്‍ തൊട്ട് വണങ്ങിയാണ് മൊമെന്റോ വാങ്ങിയത്.

bigg-boss

അതില്‍ രണ്ട് പേര്‍ മാത്രം കാലില്‍ തൊട്ടിരുന്നില്ല. സുജോയും രഘുവുമായിരുന്നു ആ രണ്ട് പേര്‍. ഞാന്‍ ഒന്ന് ഹഗ് ചെയ്‌തോട്ടെ എന്ന് ചോദിച്ച് കൊണ്ടായിരുന്നു രഘു ഉപഹാരം സ്വീകരിക്കാന്‍ എത്തിയത്. അതിന് ഇപ്പോ എന്താ എന്ന് പറഞ്ഞ് മോഹന്‍ലാല്‍ രഘുവിനെ കെട്ടിപിടിച്ചു. സുജോയും ഇത് തന്നെയായിരുന്നു ചോദിച്ചത്.

Recommended Video

രജിത് സർ പുറത്തായതിനെ കുറിച്ച് ജനങ്ങൾ പ്രതികരിക്കുന്നു

രസകരമായ മറ്റൊരു കാര്യം ഉപഹാരം വാങ്ങി പോയ ഫുക്രുവിനോട് മോഹന്‍ലാല്‍ പറഞ്ഞതായിരുന്നു. പുറത്തിറങ്ങി കഴിഞ്ഞാല്‍ നമ്മളെ ഒക്കെ കണ്ടാല്‍ മൈന്‍ഡ് ആക്കുവോ എന്നായിരുന്നു തമാശ മട്ടില്‍ ചോദിച്ചത്. ഇതിന് ഫുക്രുവും മറ്റുള്ളവരും ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞു. ഒടുവില്‍് 9 പേരും ഒരുപോലെ വിജയിച്ച് ബിഗ് ബോസില്‍ നിന്ന് പുറത്ത് പോയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X