ആര്യയും ഫുക്രുവും മാപ്പ് പറയേണ്ടി വന്നു! മത്സരാര്‍ഥികളോട് കടുപ്പിച്ച് മോഹന്‍ലാല്‍, രജിത്തിനും കിട്ടി
ബിഗ് ബോസ് തുടങ്ങിയതിന് ശേഷം മത്സരാര്‍ഥികള്‍ തമ്മില്‍ നടത്തിയ ഏറ്റവും വലിയ വഴക്ക് കഴിഞ്ഞ ആഴ്ചയായിരുന്നു. ഫുക്രുവും രജിത്ത് കുമാറും തമ്മിലുള്ള കയ്യാങ്കളി വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. വീടിന്റെ പ്രധാന വാതില്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് നിസാര കാര്യത്തിനായിരുന്നു ഇരുവരും ഏറ്റുമുട്ടിയത്.
ഉന്തും തള്ളും പെട്ടെന്ന് അടിപിടിയിലേക്ക് മാറി. ഫുക്രു രജിത്തിനെ തള്ളി മാറ്റിയതിനൊപ്പം ഇരുവര്‍ക്കും പരിക്കേറ്റിരുന്നു. മറ്റ് മത്സരാര്‍ഥികള്‍ എത്ര ശ്രമിച്ചിട്ടും ഇരുവരും പിണക്കം അവസാനിപ്പിക്കാതെ വന്നതോടെ ബിഗ് ബോസ് ഇടപ്പെട്ടാണ് പ്രശ്‌നം ഒത്ത് തീര്‍പ്പ് ആയത്. ശനിയാഴ്ച വീട്ടിലേക്ക് എത്തിയ അവതാരകന്‍ മോഹന്‍ലാല്‍ ഇക്കാര്യത്തെ കുറിച്ച് ഇരുവരോടും ചോദിച്ചിരുന്നു.

കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവമെന്ന നിലയില്‍ മോഹന്‍ലാല്‍ ഇക്കാര്യം ഓര്‍മ്മപ്പെടുത്തി. കഴിഞ്ഞ സംഘര്‍ഷങ്ങളെയൊക്കെ ഇന്നേക്ക് വലിച്ചിഴയ്ക്കാതെ ഓരോ ദിവസവും നല്ല രീതിയില്‍ തുടങ്ങുകയാണ് ഓരോ കുടുംബത്തിലും വേണ്ടത് എന്നായിരുന്നു രജിത് പറഞ്ഞത്. ബിഗ് ബോസിനെ മാത്രമല്ല മൊത്തം കുടുംബത്തെയും ഉദ്ദേശിച്ചാണ് പറഞ്ഞത്. എന്നാല്‍ രജിത് എന്തിനാണ് മറ്റുള്ളവരില്‍ നിന്ന് മാറി നില്‍ക്കുന്നത് എന്ന് മോഹന്‍ലാല്‍ ചോദിച്ചു. രണ്ട് കുടുംബമായി ബിഗ് ബോസിനെ തോന്നാറുണ്ടോ? എന്നും ചോദിച്ചു. ഉണ്ടെന്നായിരുന്നു മറുപടി. എന്നാല്‍ അത് മാറ്റാന്‍ എന്തെങ്കിലും മുന്‍കൈ എടുത്തു കൂടെ എന്ന് മോഹന്‍ലാലും ചോദിച്ചു.
Recommended Video

പലപ്പോഴും താന്‍ മുന്‍കൈ എടുക്കാറുണ്ട്. അവരുടെ കൂടെ പോയി ഇരിക്കാറുണ്ട്, അവരുടെ എല്ലാ കാര്യത്തിലും ഇടപ്പെടാറുണ്ടെന്നും രജിത് പറയുന്നു. താനൊരു സീനിയര്‍ ആണെന്ന് കൂടി രജിത് പറഞ്ഞപ്പോള്‍ എന്ത് കൊണ്ടാണ് എപ്പോഴും അങ്ങനെ പറയുന്നതെന്ന് അവതാരകന്‍ വീണ്ടും ചോദിച്ചു. അങ്ങനെ സീനിയര്‍ എന്നൊന്നും ഇല്ലെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. ഒരു കുടുംബത്തില്‍ വലിയ ആളാണെന്നൊന്നും ഭാവിക്കേണ്ട കാര്യമില്ല. ഈ ലോകത്ത് വലിയൊരാള് എന്നൊന്നും ഇല്ല.

എന്താണ് കുടുംബം എന്നാല്‍ കരുതുന്നതെന്ന് ഫുക്രുവിനോട് മോഹന്‍ലാല്‍ ചോദിച്ചു. നല്ല ശാന്തിയും സമാധാനവും സന്തോഷവുമുള്ള കുടുംബം എന്നായിരുന്നു മറുപടി. അങ്ങനെയാണോ അവിടെ എന്ന് മോഹന്‍ലാല്‍ ചോദിച്ചു. പിന്നാലെ രജിത്തിനോടും കൈയിലെ മുറിവിനെ കുറിച്ച് ചോദിച്ചു. എന്ത് പറ്റിയെന്ന് ചോദിച്ചപ്പോള്‍ മറുപടി പറയാന്‍ തുടങ്ങിയ രജിത്തിനോട് രണ്ട് മിനുറ്റ് അവിടെ വെയിറ്റ് ചെയ്താല്‍ മതിയായിരുന്നില്ലേ എന്നായിരുന്നു മോഹന്‍ലാലിന്റെ ചോദ്യം.

ശരിയാണ്, അപ്പോള്‍ ഞാന്‍ കുട്ടിയായി പോയി എന്ന് രജിത്ത് ഏറ്റ് പറയുന്നു. ഒരു കാര്യം പറയാം, കഴിഞ്ഞ തവണയും പറഞ്ഞു. തലയാട്ടി കൊണ്ടിരുന്ന ഫുക്രുവിനോട് ശബ്ദം കടുപ്പിച്ച് നീ തലയാട്ടണ്ട നിന്നോട് തന്നെയാണ് പറയുന്നത്. ഫിസിക്കലായിട്ടുള്ള മര്‍ദ്ദനം വന്നാല്‍ വേറെ തരത്തിലായിരിക്കുമെന്നും മോഹന്‍ലാല്‍ പറയുന്നു.

പിന്നാലെ ആര്യയ്ക്ക് ലഭിച്ച ടാസ്‌കിനെ കുറിച്ചും മോഹന്‍ലാല്‍ സംസാരിച്ചു. ടെലി ബ്രാന്‍ഡിങില്‍ ആര്യ മനപൂര്‍വ്വം രജിത്തിനെ താറടിുവെന്ന് പറയുന്നതിനെ കുറിച്ചായിരുന്നു മോഹന്‍ലാല്‍ ചോദിച്ചത്. ബാക്കി എല്ലാത്തിനും 999 രൂപ. ഇതിന് പത്ത് പൈസ തുടങ്ങിയ വാക്കുകള്‍ നിരന്തരം പറയുന്നത് കേട്ടു. അങ്ങനെ പറഞ്ഞാലും അത് ബ്ലാക്ക് ഹ്യൂമറായി എടുക്കാന്‍ രജിത്തിന് സാധിക്കണമെന്നും മോഹന്‍ലാല്‍ ഓര്‍മ്മപ്പെടുത്തി. എങ്ങനെയാണ് സംഭവമുണ്ടായതെന്ന് വിശദീകരിച്ച ഫുക്രു താന്‍ പബ്ലിക്കായി ക്ഷമ ചോദിക്കുന്നതായി പറഞ്ഞു. പിന്നാലെ ആര്യയും അക്കാര്യത്തില്‍ മാപ്പ് പറയുകയാണെന്ന് വ്യക്തമാക്കി. നല്ല കാര്യം എന്ന് മറുപടി മോഹന്‍ലാലും പറഞ്ഞു.


Click it and Unblock the Notifications