സംഭവിക്കാന്‍ പാടില്ലാത്തത് നടന്നു! രജിത്ത് മുളക് തേച്ച വിവാദം; രേഷ്മയോട് സംസാരിച്ച് മോഹന്‍ലാല്‍
ബിഗ് ബോസിലേക്ക് വീണ്ടും മോഹന്‍ലാല്‍ എത്തിയിരിക്കുകയാണ്. ആദ്യം തന്നെ ലോകം മുഴുവന്‍ വ്യാപിച്ച കൊറോണയ്ക്ക് എതിരെ മുന്‍കരുതല്‍ എടുക്കാനായിരുന്നു താരം നിര്‍ദ്ദേശിച്ചത്. ശേഷം കഴിഞ്ഞ ആഴ്ച നടന്ന സംഭവവികാസങ്ങളെ കുറിച്ച് സംസാരിച്ചു. സംഭവിക്കാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ നടന്നതില്‍ തനിക്കുള്ള രോഷം താരം അവിടെ പറഞ്ഞിരുന്നു.
ശേഷം മത്സരാര്‍ഥികളുമായി സംസാരിച്ചു. ആദ്യം തന്നെ രേഷ്മയെ വിളിപ്പിക്കുകയായിരുന്നു. രജിത്ത് കണ്ണില്‍ മുളക് തേച്ചതുമായി ബന്ധപ്പെട്ട സംഭവങ്ങളെ കുറിച്ച് ഇരുവരും സംസാരിച്ചു. രജിത്ത് തിരിച്ച് വരണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കാനുള്ള അവസരം മോഹന്‍ലാല്‍ കൊടുത്തത് രേഷ്മയ്ക്ക് ആയിരുന്നു. മാത്രമല്ല രേഷ്മ അവരുടെ അച്ഛനോടും ഇക്കാര്യം സംസാരിച്ചിരുന്നു.

രജിത്തിനെതിരെ പരാതി കൊടുക്കുന്നുണ്ടോ എന്ന കാര്യം രേഷ്മ അവരുടെ അച്ഛനുമായി സംസാരിച്ചിരുന്നു. മോളുടെ ഇഷ്ടത്തിന് അനുസരിച്ച് ചെയ്യാമെന്നായിരുന്നു അച്ഛന്റെ അഭിപ്രായം. അയാള്‍ ക്ഷമ ചോദിക്കുകയാണെങ്കില്‍ തീരും. അയാള്‍ തെറ്റുകാരനാണ്. കേരളത്തിലായിരിക്കും കേസ്. നമുക്ക് കേസ് വരില്ല. അയാള്‍ പശ്ചാതപിക്കുകയാണെങ്കില്‍ ക്ഷമിച്ചേക്കാന്‍ അച്ഛന്‍ ഉപദേശിച്ചു. പുറത്തുള്ള ആരുമായി ഇക്കാര്യം ചര്‍ച്ച ചെയ്യരുതെന്ന് ബിഗ് ബോസ് രേഷ്മയോട് പറഞ്ഞിരുന്നു.

ശരിക്കും അത് കെട്ടുകഥയല്ല, യഥാര്‍ഥ സംഭവമാണെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. കഴിഞ്ഞ ഒരാഴ്ച നടന്ന സംഭവങ്ങള്‍ വീണ്ടും കാണിച്ചിരുന്നു. നിയമാവലിയ്ക്ക് എതിരായ പ്രവര്‍ത്തികളാണ് അവിടെ നടന്നത്. ബിഗ് ബോസിനും മത്സരാര്‍ഥികള്‍ക്കും പ്രേക്ഷകര്‍ക്കുമെല്ലാം അതില്‍ പ്രതിഷേധമുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ബിഗ് ബോസ് പ്രേക്ഷകരുടെ എല്ലാവരുടെയും ചിന്ത രജിത്ത് വരുമോ എന്നതാണ്. അതിനൊരു തീരുമാനമുണ്ടാക്കാമെന്ന് അവതാരകന്‍ പറയുന്നു.

പിന്നാലെ രേഷ്മയെ ആക്ടിവിറ്റി ഏരിയയിലേക്ക് മോഹൻലാൽ വിളിപ്പിച്ചു. പിറന്നാള്‍ ആശംസകള്‍ അറിയിച്ചതിന് ശേഷം സുഖവിവരങ്ങള്‍ അന്വേഷിച്ചിരുന്നു. സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് നടന്നത്. ബിഗ് ബോസിനും പ്രേക്ഷകര്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്ക് അടക്കം അതില്‍ വിഷമമുണ്ടെന്ന് മോഹന്‍ലാല്‍ രേഷ്മയോട് പറയുന്നു. സമാധാനപരമായ ടാസ്‌കിനിടെയാണ് ഇത് നടന്നത്. ഏതൊരാള്‍ക്കും കണ്ണില്‍ മുളക് തേച്ചാല്‍ അത് വലിയൊരു അവസ്ഥയാണ്. കണ്ണിന് സുഖമില്ലാത്ത കാര്യം അദ്ദേഹത്തോട് പറഞ്ഞിരുന്നു. അതിന് എന്ത് മറുപടി ലഭിച്ചാലും അത് ശരിയാവുമെന്ന് കരുതുന്നില്ല.

മുഖത്ത് കണ്‍മഷിയോ മറ്റോ തേക്കാന്‍ വന്നുവെന്ന് കരുതിയാണ് ഞാന്‍ നിന്നതെന്ന് രേഷ്മ പറയുന്നു. അതൊക്കെ ശരി തന്നെയാണ്. എന്നാല്‍ അദ്ദേഹത്തിന് പറയാനും ചില കാര്യങ്ങളുണ്ടാവുമെന്ന് മോഹന്‍ലാല്‍ പറയുന്നു. അയാള്‍ അബദ്ധത്തില്‍ ചെയ്തതാണെന്ന് കരുതുന്നില്ല. എനിക്ക് മറക്കാന്‍ പറ്റുന്നില്ല. അതിന് ശേഷം എലീന എന്റെ അടുത്ത് വന്നപ്പോള്‍ പോലും എനിക്ക് മാനസികമായി തളര്‍ന്ന് നില്‍ക്കുന്നൊരു അവസ്ഥയാണ്. രജിത്തിന് പറയാന്‍ ഉള്ളത് എന്താണെന്ന് കേള്‍ക്കാന്‍ താല്‍പര്യമുണ്ടെന്ന് രേഷ്മ പറഞ്ഞിരുന്നു. അങ്ങനെ രജിത്തുമായി രേഷ്മ സംസാരിച്ചു. സംഭവിക്കാന്‍ പാടില്ലാത്ത കാര്യം നടന്നിട്ടും അതിനെ നല്ല രീതിയിലാണ് രേഷ്മ അഭിമുഖീകരിച്ചത്. ആ സ്വഭാവത്തെ താരം അനുമോദിച്ചിരുന്നു.


Click it and Unblock the Notifications