സെന്‍സ് വേണം, സെന്‍സിബിലിറ്റി വേണം, സെന്‍സിറ്റിവിറ്റി വേണം! ഹൗസില്‍ പൊട്ടിത്തെറിച്ച് മോഹന്‍ലാല്‍

അംഗങ്ങളും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്നത് മോഹൻലാൽ എത്തുന്ന വാരാന്ത്യം എപ്പിസോഡിന് വേണ്ടിയാണ്. ആഴ്ചയുടെ അവസാന വരമായ ശനി, ഞായർ, ദിവസങ്ങളിലാണ് മോഹൻലാൽ ബിഗ് ബോസ് ഹൗസ് അംഗങ്ങളെ കാണാനായി എത്തുന്നത്. ഒരുപാട് സംഭവവികാസങ്ങളായിരുന്നു ഈ ആഴ്ച ഹൗസിനുളളിൽ നടന്നത്. ഇതിനെ കുറിച്ച് മോഹൻലാൽ കൃത്യമായി ചോദിക്കുകയും ചെയ്തു.

എല്ലാ പ്രാവശ്യത്തേയും പോലെ രജിത്ത് കുമാറിനെതിരെ രൂക്ഷമായ വിമർശനമാണ് മറ്റ് മത്സരാർഥികൾ ഉന്നയിച്ചത്. മഞ്ജു പത്രോസ്, ആര്യ, ജസ്ല, എലീന എന്നിവർ രജിത്ത് കുമാറിന്റെ ക്യാപ്റ്റൻസിയ്ക്കെതിരെ വിമർശനം ഉന്നയിച്ചത്. രജിത് കുമാറിനേയും മഞ്ജു പത്രോസിനേയും കോടതിയ്ക്ക് സമാനമായ കൂട്ടിൽ കയറ്റി വിസ്തരിക്കുകയും ചെയ്തിരുന്നു. പരസ്പരം രൂക്ഷ വിമർശനങ്ങളായിരുന്നു ഇരുവരം ഉന്നയിച്ചത് . ബിഗ് ബിഗ് ബോസിൽ അനീതി നടത്തതായി ആർക്കെങ്കിലും തോന്നുന്നുണ്ടോ എന്നുള്ള ലാലേട്ടന്റെ ചോദ്യത്തിന് പിന്നാലെയായിരുന്നു ഹൗസ് ഒരു കോടതിയ്ക്ക് സമാനമായത്. രജിത്തും മഞ്ജുവും വാദ പ്രതിവാദത്തിലും ഏർപ്പെട്ടിരുന്നു.

 മഞ്ജുവിനോട്  ക്ഷുഭിതനായി

'വാ വിട്ട വാക്കും കൈവിട്ട ആയുധവും തിരിച്ചെടുക്കാന്‍ സാധിക്കില്ല' എന്ന ആറാം തമ്പുരാനിലെ ഡയലോഗ് പറഞ്ഞാണ് തുടങ്ങുന്നത്.രോഗം എന്നത് ഒരു അവസ്ഥയാണ്, മനസിന് അത് ബാധിച്ചയാള്‍, അതെല്ലാം മോശമായ വര്‍ത്തമാനമാണ്, അല്ലെ മഞ്ജു എന്ന് മോഹൻലാൽ ചോദിക്കുന്നുണ്ട്.ലാലേട്ട എനിക്കത് ഓര്‍മ്മയില്ലെന്നാണ് മഞജു ഉത്തരം നൽകുന്നത്.

 അടുത്തുള്ള  ആളിനോട് ചോദിക്കു

ഓർമയില്ലെന്ന് പറഞ്ഞ മഞ്ജുവിനോട് അടുത്തുള്ള ആളിനോട് ചോദിക്കു എന്നാണ് മോഹൻലാൽ പറയുന്നത്. നിങ്ങൾ ഒരുപാട് പേർ അപ്പോൾ അവിടെയുണ്ടായിരുന്നെന്നും മോഹൻലാൽ പറഞ്ഞു. എന്നാൽ അപ്പോഴും മഞ്ജുവിന് കര്യം മനസ്സിലായിട്ടില്ലായിരുന്നു. വീണ്ടും ഓർമയില്ലെന്ന് പറഞ്ഞ മഞ്ജുവിനോട് ഞാന്‍ എന്താ തമാശ പറയുകയാണോ എന്ന് മോഹന്‍ലാല്‍ ക്ഷുഭിതനാവുകയായിരുന്നു.

  ചോദ്യം രജിത്തിനോട്

ഒടുവിൽ രജിത്തിന്റെ ഊഴമെത്തി. രജിത്ത് അങ്ങനെ പറഞ്ഞിട്ടുണ്ടോ എന്ന് രജിത്തിനോട് മോഹന്‍ലാല്‍ ചോദിച്ചു. അങ്ങനെ പറഞ്ഞിട്ടുണ്ടെന്ന് രജിത്ത് പറയുകയും ചെയ്തു പാത്രം കഴുകി കൊണ്ട് നിൽക്കുമ്പോഴായിരുന്ന മഞ്ജുവിന്റെ ഭാഗത്ത് നിന്ന് മോശമായ വാക്ക് വീണതെന്നും നേരത്തെ ഇത് പറയാതെ വിടുകയായിരുന്നു എന്നും ഡോക്ടർ രജിത് കുമാർ പറഞ്ഞു.

 മമ്മൂട്ടിയുടെ ഡയലോഗ്

സെന്‍സ് വേണം, സെന്‍സിബിലിറ്റി വേണം, സെന്‍സിറ്റിവിറ്റി വേണം എന്ന മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ഡയലോഗ് പറഞ്ഞു കൊണ്ടാണ് പ്രശ്നം അവസാനിപ്പിച്ചത്. ഏറ്റവും ഒടുവിൽ താൻ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നതായും മഞ്ജു പറഞ്ഞു. ഒടുവിൽ എല്ലാവരു ചേർന്ന് നൃത്തം ചെയ്തു കൊണ്ടാണ് ആ പ്രശ്നം അവസാനിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X