സുജോയും അമൃതയും രഘുവും മാത്രമല്ല; ഫുക്രുവിനെതിരെ മോഹൻലാലും, താരത്തിന്റെ പരാതി
മാറ്റങ്ങളോട് കൂടിയാണ് ഓരോ ആഴ്ചയും ബിഗ് ബോസ് സീസൺ 2 ആരംഭിക്കുന്നത്. പ്രേക്ഷകരും മത്സരാർഥികളും ഒരിക്കലും ചിന്തിക്കാത്ത തരത്തിലുള്ള ടാസ്ക്കുകളായിരിക്കും അംഗങ്ങൾക്കായി നൽകുക. ഹൗസിലെ പരാതിപ്പെട്ടി മത്സരാർഥികൾക്കായി ബിഗ് ബോസ് നൽകി പുതിയ പണിയായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ഇത് വീട്ടിലെത്തിയത്. ക്യാപ്റ്റനെ കുറിച്ചുള്ള എന്ത് പരാതിയും അതിൽ എഴുതി ഇടാം. ഇത് തൊട്ട് അടുത്ത വാരാന്ത്യം എപ്പിസോഡിൽ മോഹൻലാൽ എത്തുമ്പോൾ എല്ലാവരേയും സാക്ഷിയാക്കി ഇത് വായിക്കും.
ഫുക്രുവിലൂടെയായിരുന്നു തുടക്കം. ഞായറാഴ്ചത്തെ എപ്പിസോഡിൽ മോഹൻലാൽ എത്തിയപ്പോഴാണ് പരാതികൾ വായിച്ചത്. പരാതിയിൽ എല്ലാം ഒരേ കൈയക്ഷരം ആയിരിക്കുമെന്ന് ഹൗസ് അംഗങ്ങൾ നേരത്തെ ട്രോളിയിരുന്നു. ഹാപ്പിയല്ലേ ഫുക്രു എന്ന് മോഹൻലാൽ ചോദിച്ച ശേഷമായിരുന്നു പരാതി വായിച്ച് തുടങ്ങിയത്

വനിതദിനാശംസകൾ പറഞ്ഞു കൊണ്ടായിരുന്നു കഴിഞ്ഞ ദിവസത്തെ എപ്പിസോഡ് ആരംഭിച്ചത്. അതിനു ശേഷം ഫുക്രുവിന്റെ ക്യാപറ്റൻ സിയെ കുറിച്ച് ഫുക്രുവിനോട് ചേദിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് പരാതിപ്പെട്ടിയിലേയ്ക്ക് കടന്നത്. തുറന്ന് നോക്കട്ടെ എന്ന് ചോദിച്ചു കൊണ്ടായിരുന്നു മോഹൻലാൽ പെട്ടി തുറന്നത്. പ്രാർഥിച്ചതിന് ശേഷം മോനേ ഇടത്തെ കൈകൊണ്ട് എടുക്കണോ വലത്തെ കൈ കൊണ്ട് എടുക്കണോ എന്ന് മോഹൻലാൽ ഫുക്രുവിനോട് ചോദിച്ചിരുന്നു. ഏത് കൈകൊണ്ട് എടുത്താലും പരാതിയല്ലേ എന്നായിരുന്നു പുക്രുവിന്റെ മറുപടി. എനിയ്ക്ക് നിർഭാഗ്യവശാൽ രണ്ട് കൈകൾ മാത്രമേയുളളൂ എന്ന് പറഞ്ഞതിന് ശേഷമായിരുന്നു പരാതികൾ വായിച്ചത്

ആദ്യ പരാതി വായിച്ചതിനു ശേഷം ചിരിയായിരുന്നു മോഹൻലാലിന്റെ ആദ്യ പ്രതികരണം. ഫുക്രു റോക്സ്... ലാലാട്ട അവനെ വിട്ടേരെ എന്നാിരുന്നു പരാതി. കേട്ടയുടൻ തന്നെ രേഷ്മയാണ് ആ പരാതിക്കാരി എന്ന് ഫുക്രു പറഞ്ഞു. കാരണം ഇന്ന് രാവിലെ പരാതി എഴുതിയിട്ട കാര്യം ഇവൾ എന്നോട് പറഞ്ഞിരുന്നു എന്നും ഫുക്രു പറഞ്ഞു. എന്താ രേഷ്മ അവനെ വെറുതെ വിടണോ എന്ന് മോഹൻലാൽ രേഷമയോട് ചോദിച്ചു.. ഇവന്റെ നേരത്തയുള്ള ക്യാപ്റ്റൻ സി ടാസ്ക്ക് താൻ കണ്ടതായിരുന്നു . കഴിഞ്ഞ തവണത്തേത് വെച്ചു നോക്കുമ്പോൾ ഇത്തവണ ഒരുപാട് കൺട്രോൾഡ് ആയിരുന്നു. അടിയുണ്ടാക്കിയതു പോലും ക്യാപ്റ്റൻ എന്ന നിലയിൽ ആയിരുന്നു. ടാസക്കിന്റെ സ്പിരിറ്റിലായിരുന്നു.

അടുത്ത പരാതി ഡെയ്ലി ഡാസ്ക്കിൽ പങ്കെടുക്കാതെ മാറി നിന്നതായിരുന്നു. ക്യാപറ്റൻ ആയിട്ടു പോലും ഫുക്രു ടാസ്ക്കിൽ പങ്കെടുത്തിയിരുന്നില്ല എന്നാതായിരുന്നു അടുത്ത പരാതി. താൻ ഇത് ബിഗ് ബോസിനോടും പിന്നീട് വീട്ടിലെ അംഗങ്ങളെ വിളിച്ച് ചേർത്ത് സോറി പറഞ്ഞിരുന്നു എന്ന് ഫുക്രുനൃ മറുപടി നൽകി. എന്നാൽ ഇത് എഴുതിയ ആൾ ആരാണെന്ന് അറിയാമോ എന്ന് മോഹൻലാൽ ചോദിക്കുന്നുണ്ട്. അറിയില്ലെന്നും കൈയക്ഷരം കണ്ടാൽ പറയാമെന്നും ഫുക്രു പറയുന്നു. തുടർന്ന് ആ പരാതി മോഹൻലാൽ കാണിക്കുകയായിരുന്നു. സുജോയുടെ പേരായിരുന്നു ഫുക്രു പറഞ്ഞത് എന്നാൽ അത് ശരിയായിരുന്നു. പബ്ലിക്കായി മാപ്പ് ചോദിക്കുന്നു എന്ന് ഫുക്രു പറഞ്ഞപ്പോൾ, മാപ്പ് ചോദിച്ചാലും ഇല്ലെങ്കുലും എല്ലാവരും ചെയ്യേണ്ട കാര്യം ഒരാൾ ചെയ്യാണ്ടിരിക്കുന്നത് തെറ്റാണ്. അങ്ങനൊയാണെങ്കിൽ എല്ലാവർക്കും മാറി നിന്നാൽ പോരെ എന്നും സുജോ ചോദിക്കുന്നു.

അടുത്തത് എടുക്കട്ടെ എന്ന് അനുവാദം ചോദിച്ചു കൊണ്ടായിരുന്നു ലോട്ട് എടുത്തത്. ക്യാപ്റ്റൻ പക്ഷപാതവും ദേഷ്യത്തോടേയും പെരുമാറുന്നു എന്നതായിരുന്നു പരാതി. എന്നാൽ ക്യാപ്റ്റൻ എന്ന നിലയിൽ താൻ അങ്ങനെ ചെയ്തിട്ടില്ലെന്നും ടാസ്ക്കിലെ കാര്യമായിരിക്കും ഇവർ പറയുന്നതെന്നും ഫുക്രു പറഞ്ഞു. ഇത് എഴുതിയആളെ കുറിച്ച് ചോദിച്ചപ്പോൾ അറിയില്ലെന്നായിരുന്നു ഫുക്രുവിന്റെ മറുപടി. പരാതി കാണിച്ചു കൊടുത്തപ്പോൾ സാൻഡ്രയായിരിക്കും എഴുതിയതെന്ന് ഫുക്രു പറഞ്ഞു. എന്നാൽ അത് ശരിയായിരുന്നു.. പരാതിയിൽ ഉറച്ചു നിൽക്കുകയായിരുന്നു. തന്നെ ലക്ഷ്യമിടുന്നതായി തോന്നിയെന്നും ഇവൻ പറഞ്ഞു. എന്നാൽ സാൻഡ്രയുടെ ജോലികളിൽ മാത്രമേ താൻ ഇടപെട്ടിട്ടുള്ളുവെന്ന പറഞ്ഞ ഫുക്രുവിനോട് തന്റ ജോലി കൃത്യമായി ചെയ്യാൻ തനിയ്ക്ക് അറിയാമെന്നായിരുന്നു സാൻഡ്ര മറുപടി നൽകിയത്.

പിന്നീട് രഘുവിന്റേയും സുജോയുടേയും അമൃതയുടേയും പരാതികൾ വായിച്ചു,. സ്ത്രീകളോട് മോശമായി പെരുമാറി എന്നായിരുന്നു സുജോയുടെ പരാതി. എന്നാൽ ടാസ്ക്ക് ചെയ്യുമ്പോൾ താൻ ക്യാപ്റ്റൻ അല്ല മത്സരാർഥി മാത്രമാണെന്നും ഗെയിം കളിക്കാൻ വേണ്ടിയാണ് വന്നതെന്നും ഫുക്രു വാദിച്ചു. എന്നാൽ ഫുക്രു ഉപയോഗിച്ച വാക്ക് ഇവിടെ പറയാൻ പറ്റില്ലെന്ന് സുജോ പറഞ്ഞപ്പോൾ നിങ്ങൾക്ക് തെറ്റായി തോന്നിയെങ്കിൽ മാപ്പ് പറയുന്നു എന്നും ഫുക്രു പറഞ്ഞു. ഇതേ പരാതി തന്നെയായിരുന്നു അമൃതയും എഴുതിയത്. ഇരുവരോടു ഫുക്രു മാപ്പ് പറഞ്ഞു. ഡെയ്ലി ടാസ്ക്കിൽ പങ്കെടുത്തില്ല എന്ന പരാതിയാണ് രഘുവും പറഞ്ഞത്.
Recommended Video

ഒരു ക്യാപ്റ്റൻ എന്ന നിലയിൽ മറ്റുള്ളവർക്ക് മാതൃക പുരുഷൻ ആകേണ്ട ആൾ ആരും അറിയാത അസമയങ്ങളിൽ ബാത്ത് റൂമിൽ പോയി പുകവലിക്കുന്നു എന്നായിരുന്നു പരാതി. എന്നാൽ താൻ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ലെന്നും ആര് എഴുതിയാലും ബാത്ത് റൂമിന്റെ ഭാഗത്ത് പോയി ഇരുന്നു പുകവലിക്കാറില്ലെന്നും ഫുക്രു പറഞ്ഞു. അപ്പോൾ ഇപ്പോഴും ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ല എന്നായിരുന്നു മറപടി. എന്നാൽ ഇത് ഞാൻ ചുമ്മ എഴുതിയതാണെന്ന് മോഹൻലാൽ പറഞ്ഞു. അങ്ങനെ വലിക്കാതിരിക്കാൻ താൻ വെറുതെ എഴുതിയതാണെന്ന് പരാതി കാണിച്ചു കൊണ്ട് മോഹൻലാൽ പറഞ്ഞു


Click it and Unblock the Notifications