twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബിഗ് ബോസ് ഹൗസിൽ പണം മോഷണം, കളളൻ കപ്പലിൽ തന്നെ, ആളെ തേടി അംഗങ്ങൾ, ഒടുവിൽ സംഭവിച്ചത്

    |

    സംഭവ ബഹുലമായ സംഭവങ്ങൾ മാത്രമല്ല രസകരമായ നിരവധി സംഭവങ്ങളും ബിഗ് ബോസിൽ നടക്കുന്നുണ്ട്. മത്സരാർഥികൾ തമ്മിൽ നടക്കുന്ന അഭിപ്രായഭിന്നതകൾ ഒഴിച്ചാൽ ബാക്കി കൂടുതൽ സമയവും ചിരി പടർത്തുന്ന നിമിഷങ്ങളാകും വീടിനുള്ളിൽ ഉണ്ടാകുന്നത്. ബിഗ് ബോസ് നൽകുന്ന പല ടാസ്ക്കുകളും അത്തരത്തിലാണ്. ബിഗ് ബോസ് നൽകുന്ന മോണിങ് ടാസ്ക്ക് പലപ്പോഴും പ്രേക്ഷകരുടെ ഇടയിൽ ചിരി പടർത്താറുണ്ട്.

    ബിഗ് ബോസ് അംഗങ്ങൾക്ക് നൽകിയ ഏറ്റവും രസകരമായ ടാസ്ക്കുകളിൽ ഒന്നായിരുന്നു ഇത്തവണത്തെ ലക്ഷ്വറി ടാസ്ക്ക്. ആസ്വാദകരമായ ഒരുപാട് നല്ല മുഹൂർത്തങ്ങൾ ടാസ്ക്കിലുണ്ടായിരുന്നു. രണ്ട് ദിവസത്തെ ടാസ്ക്കായിരുന്നു ഇത്. ബിഗ് ബോസ് നൽകിയ നിർദ്ദേശമനുസരിച്ച് മികച്ച പ്രകടനമായിരുന്നു എല്ലാ അംഗങ്ങളും കാഴ്ചവെച്ചത്. ടാസ്ക്ക് അവസനിക്കുമ്പോൾ 1500 രൂപ അതിഥികളായി എത്തിയ ജസ്ലയും രജിത് കുമാറും അംഗങ്ങൾ വീതിച്ച് നൽകുകയും ചെയ്തു . എന്നാൽ ഇത് കൊണ്ട് ടാസ്ക്ക് കഴിഞ്ഞില്ല. ബിഗ് ബോസ് മറ്റൊരു പണി അംഗങ്ങൾക്കായി കാത്ത് വെച്ചിട്ടുണ്ട്.

    പൈസ മോഷണം  പോകരുത്

    ലക്ഷ്വറി ബജറ്റിന് വേണ്ടിയായിരുന്നു ഈ ടാസ്ക്ക്. ഹോട്ടൽ ജീവനക്കാരുടെ പെരുമാറ്റത്തിനും സർവീസിനും അനുസരിച്ച് പൈസ ടിപ്പായി നൽകണമെന്നായിരുന്നു അതിഥികളായ ജസ്ലയ്ക്കും രജിത് കുമാറിനും നൽകിയ നിർദ്ദേശം. നിർദ്ദേശം പോലെ തന്നെ 1500 രൂപ ഹോട്ടലിലെ ജോലിക്കാർക്ക് ഇവർ വീതിച്ചു നൽകുകയും ചെയ്തു. ടാസ്ക്ക് അവസാനിച്ചതായി പ്രഖ്യാപിച്ച ബിഗ് ബോസ് അംഗങ്ങൾക്ക് മറ്റൊരു നിർദ്ദേശവും നൽകി. തങ്ങൾക്ക് ലഭിച്ച തുക മോഷണം പോകരുത് എന്നായിരുന്നു നിർദ്ദേശം. പൈസ നഷ്ടപ്പെടാതെ നോക്കണമെന്നും പ്രത്യേകം നിർദ്ദേശം നൽകുകയും ചെയ്തു.

     ബിഗ് ബോസ് ഹൗസിൽ നിന്ന് മോഷണം

    ലഭിച്ച പണം കൃത്യമായി എഴുതി സൂക്ഷിക്കുകയായിരുന്നു അംഗങ്ങൾ. പ്രദീപിന്റേയും ആര്യയുടേയും നേത്യത്വത്തിലായിരുന്നു ഇത്. എന്നാൽ തലയണ ഉറയിൽ സൂക്ഷിച്ചിരുന്ന ദയയുടെ പണം മോഷണം പോകുകയായിരുന്നു. എല്ലാവരും ഒരുമിച്ച് തിരഞ്ഞുവെങ്കിലു പണം കണ്ടെത്താൻ ആയില്ല. തനിയ്ക്ക് ആര്യയേയും വീണയേയുമാണ് സംശയമെന്ന് ഫുക്രു പാഷണം ഷാജിയോട് പറഞ്ഞു. ഇത് ബിഗ് ബോസ് അംഗങ്ങൾക്ക് നൽകിയ രഹസ്യ ടാസ്ക്കാണോ എന്നുള്ള സംശയവും അംഗങ്ങളുടെ ഇടയിൽ ഉയരുന്നുണ്ട്.ആര്‍ക്കെങ്കിലും ബിഗ് ബോസ് ടാസ്ക് നല്‍കാതെ പണം മോഷ്ടിക്കാനാവില്ലെന്ന് പ്രദീപ് പറയുന്നു.

         ബിഗ് ബോസിലെ  ചർച്ച

    ബിഗ് ബോസ് ഹൗസിലെ പ്രധാന ചർച്ച പണം മോഷണത്തെ കുറിച്ചായിരുന്നു. അംഗങ്ങൾ പരസ്പരം പേരുകൾ നിർദ്ദേശിക്കുന്നുണ്ടെങ്കിലു ഒരു വ്യക്തയുണ്ടായിട്ടില്ല. എന്നാൽ‌ ബിഗ് ബോസ് രഹസ്യ ടാസ്ക്ക് നൽകാതെയാണോ പണം മോഷ്ടിച്ചത് എന്നുള്ള സംശയവും അംഗങ്ങളിൽ പലരും പ്രകടിപ്പിക്കുന്നുണ്ട്. തന്നെ സംശയം ഉണ്ടോ എന്ന് രജിത് കുമാർ ഫുക്രുവിനോട് ചോദിക്കുന്നുണ്ട്. താൻ തന്നെ പണം നൽകിയിട്ട് അത് സ്വന്തമായി മോഷ്ടിക്കുമോ എന്നു ഡോക്ടർ ചോദിക്കുന്നുണ്ട്.

    മോഷണത്തിനു  പിന്നിൽ വീണ

    എന്നാൽ താനാണ് മോഷണത്തിന് പിന്നിലെന്ന് ബിഗ് ബോസിനോട് വീണ തുറന്നു പറയുകയാണ്. ടാസ്ക്ക് നൽകാതെയാണ് താൻ ഇത് ചെയ്തതെന്നും തെറ്റാണെങ്കിൽ തന്നെ വിളിപ്പിക്കണമെന്നും വീണ പറയുന്നുണ്ട്. താനാണ് മോഷണത്തിന് പിന്നിലെന്ന് വീണ ആവർത്തിച്ച് ആര്യയോടു മഞ്ജുവിനോടും പറയുന്നുണ്ട്. എന്നാൽ ഇത് വിശ്വസിക്കാൻ ഇവർ കൂട്ടാക്കാൻ തയ്യാറാകുന്നില്ല. എന്നാൽ ഏറ്റവും ഒടുവിൽ സത്യാവസ്ഥ ആര്യയെ വീണ പറഞ്ഞു മനസ്സിലാക്കുന്നുണ്ട്. എല്ലാവരേയും വിഴിച്ച് ചേർത്ത് ഈ കാര്യം തുറന്ന് പറയാനാണ് വീണയോട് ആര്യ ഉപദേശിച്ചത്. അല്ലെങ്കിൽ അംഗങ്ങൾ എതിരാകുമെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്.

    Recommended Video

    Bigg Boss Malayalam Season 2 Day 24 Review | FilmiBeat Malayalamn
    പണം തിരികെ ലഭിച്ചു

    പണം ഇരുന്ന സ്ഥലത്ത് തന്നെ തിരികെ വയ്ക്കാമെന്നായിരുന്നു വീണയുടെ പ്ലാൻ. ടാസ്ക്ക് എന്താണെന്ന് അറിയാതെ സംഭവിച്ച പോയതാണെന്ന് വീണ വീണ്ടും ആവർത്തിക്കുന്നുണ്ട്. ഫുക്രു വീട് മുഴുവൻ പണം തപ്പുന്നുണ്ട്. അതു കൊണ്ട് പാഷണം ഷാജിയോട് വിവരം പറയമെന്നും അദ്ദേഹത്തിനെ കൊണ്ട് പണം എടുപ്പിക്കാമെന്നും ആര്യ ബുദ്ധി പറഞ്ഞു കൊടുക്കുന്നുണ്ട്. എന്നാൽ ഷാജിയ്ക്കും ആര്യയുടെ അഭിപ്രായം തന്നെയായിരുന്നു.പിന്നീട് ഫുക്രുവിനോട് വീണ കാര്യം പറയുകയായിരുന്നു. വീണയെ സഹായിക്കാമെന്ന് പറഞ്ഞ ഫുക്രു പണം തിരികെ കിട്ടിയതായി മറ്റ് അംഗങ്ങളെ അറിയിക്കുകയായിരുന്നു

    English summary
    bigg boss malayalam season 2 Money Theft at House
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X