നിലവിളിച്ച് സാൻഡ്ര, രജിത്തിന് പിന്നാലെ സുജോയും, കൺഫഷൻ റൂമിലേയ്ക്ക് വിളിപ്പിച്ച് ബിഗ് ബോസ്
ക്യാപ്റ്റൻസി ടാസ്ക്കുകൾ ബിഗ് ബോസ് ഹൗസിൽ എന്നും വില്ലനാവാറുണ്ട്. നോമിനേഷനിൽ നിന്ന് രക്ഷപ്പെടാനുള്ള ഏറ്റവും എളുപ്പ വഴിയാണ് ക്യാപ്റ്റൻ സി ടാസ്ക്ക്. ക്യാപറ്റൻ ആകുക എന്നതിലുപരി നോമിനേഷനിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗമായിട്ടാണ് ക്യാപ്റ്റൻ സി ടാസ്ക്കിനെ മത്സരാർഥികൾ കാണുന്നത്.
ബിഗ് ബോസ് ഹൗസിൽ വീണ്ടും ഒരു ക്യാപ്റ്റൻ സി ടാസ്ക്കിന് കളമൊരുങ്ങുകയാണ്. ഏറെ പ്രത്യേകതയുള്ള ക്യാപ്റ്റൻ സി ടാസ്ക്കാണിത്. ഭൂരിഭാഗം ആഴ്ചയിലും ക്യാപ്റ്റൻസി ടാസ്ക്കിലേയ്ക്ക് മത്സരിക്കാൻ രജിത് കുമാർ ഉണ്ടാകുമായിരുന്നു ഡോക്ടറില്ലാത്ത ആദ്യത്തെ ക്യാപ്റ്റൻ സിയാണിത്.

പോയ ആഴ്ചകളിൽ നിന്ന് വ്യത്യസ്തമായ ക്യാപ്റ്റൻ സി ടാസ്ക്കായിരുന്നു ഈ ആഴ്ചയിലേത്. സാധാരണ ഗതിയിൽ ടാസ്ക്കുകളിലൂടെയോ മത്സരാർഥികൾ നിർദ്ദേശിക്കുന്ന മൂന്ന് പേരാകും ക്യാപ്റ്റൻ സിയിൽ പങ്കെടുക്കുക. എന്നാൽ ഇത്തവണ അതിൽ നിന്ന് വ്യത്യാസമായി എല്ലാവർക്കും ടാസ്ക്കിൽ പങ്കെടുക്കാമെന്ന് ബിഗ് ബോസ് അറിയിച്ചു. ക്യാപ്റ്റന്റെ അഭാവത്തിലാണ് ബിഗ് ബോസ് ഹൗസിൽ ക്യാപ്റ്റൻസി ടാസ്ക്ക് നടക്കുന്നത്.
Recommended Video

കോയിൻ ജാക്കറ്റിൽ പരസ്പരം ഒട്ടിക്കലാണ് ടാസ്ക്ക്. ആരുടെ ജാക്കറ്റിലാണോ ബസർ ശബ്ദം കേൾക്കുമ്പോൾ കോയിൻ ഇല്ലാത്തത് അവരായിരിക്കും ക്യാപ്റ്റൻ. മത്സരാർഥികൾ ഏറെ ആവേശത്തോടെയാണ് ടാസ്ക്കിൽ പങ്കെടുത്തത്. സൗഹൃദം മറന്നു കൊണ്ട് ഗെയിം കളിക്കുന്ന മത്സരാർഥികളെയാണ് പുറത്തു വന്ന പ്രെമോ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ബിഗ് ബോസ് മത്സരാർഥികൾക്ക് നൽകിയ സിംഗിൾ ടാസ്ക്കായിരുന്നു ഇത്.

ബിഗ് ബോസ് ഹൗസിൽ വീണ്ടും പാടില്ലാത്തത് സംഭവിച്ചിരിക്കുകയാണ്. ടാസ്ക്കിനിടയിൽ സുജോയ്ക്ക് പരിക്ക് പറ്റിയിരിക്കുകയാണ്. അത്തരത്തിലുള്ള വീഡിയോയാണ് ഇപ്പോൾ പുറത്തു വരുന്നത്. ടാസ്ക്കിൽ നിന്ന് രക്ഷപ്പെടാനായി വീട്ടിലേയ്ക്ക് ഓടി കയറുന്ന സുജോയെ വീഡിയോയിൽ കാണാം.വീ ടിനകത്തേക്ക് ഓടിക്കയറുന്ന സുജോയേയും വാതിലിനടുത്തുള്ള ഭിത്തിയില്‍ ഇടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. അകത്ത് കയറിയും എന്തോ അപകടം സംഭവിക്കുന്നതായാണ് പ്രെമോ.

പുറത്തു വന്ന വീഡിയോയിൽ സാൻഡ്രയുടെ നിലവിളി വ്യക്തമായി കേൾക്കാം. സുജോ എന്ന് വിളിച്ചു കൊണ്ട് നിൽക്കുന്ന സാൻഡ്രയെ വീഡിയോയിൽ കാണാം. എന്താണ് സഭവിച്ചതെന്ന് അറിയാതെ എല്ലാവരും വീട്ടിനുള്ളിലേയ്ക്ക് ഓടിയെത്തുകയായിരുന്നു. തുടർന്ന് സുജോയെ ബിഗ് ബോസ് കൺഫഷൻ റൂമിലേയ്ക്ക് വിളിപ്പിക്കുകയായിരുന്നു. തലയിൽ കൈ വെച്ച് ഇരിക്കുന്ന സുജോയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. രജിത്ത് കുമാറിന് പിന്നാലെ സുജോയും വീട് വിട്ട് പോകുമോ എന്നാണ് എലമ്ലാവരും ആകാംക്ഷയോടെ നോക്കുന്നത്. ബിഗ് ബോസ് ഹൗസിലെ ശക്തനായ മത്സരാർഥിയാണ് സുജോ.


Click it and Unblock the Notifications