ഹൗസിൽ രസകരമായ മാറ്റം, ബിഗ് ബോസ് മാറിയോ, പുതിയ ശബ്ദം കേട്ട് ചിരിച്ച് മത്സരാർഥികൾ

കെട്ടിലും മട്ടിലും ഏറെ മാറ്റത്തോടെയാണ് ബിഗ് ബോസ് സീസൺ 2 ആരംഭിച്ചത്. ഹൗസിന്റെ ഘടനയും അന്തരീക്ഷവും മത്സരാർഥികളുടെ തിരഞ്ഞെടുപ്പും ആദ്യം മുതൽ തന്നെ ഏറെ ശ്രദ്ധിക്കപ്പട്ടിരുന്നു. ഇത് ഒരുപരിധിവരെ ഷോയ്ക്ക് മൈലേജ് നൽകുകയും ചെയ്തിരുന്നു. ഇത് ആദ്യ സീസണിലേക്കാലും മികച്ച കാഴ്ചക്കാര സൃഷ്ടിക്കുകയും ചെയ്തിരുന്നു

ബിഗ് ബോസ് അതിന്റെ നാലാം വാരത്തിലേയ്ക്ക് കടക്കുകയാണ്. നാല് പേർ പിരിഞ്ഞു പോകുകയും പകരം രണ്ടു പേർ ഹൗസിൽ എത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ സീസണിൽ നിന്നും ഏറെ വ്യത്യസ്തമായിട്ടുള്ള രസകരമായ ടാസ്ക്കുകളാണ് ഈ സീസണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇപ്പോഴിത ബിഗ് ബോസ് ഹൗസിൽ പുതിയ മാറ്റം കൊണ്ടു വന്നിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ബിഗ് ബോസിന്റെ ശബ്ദം

ബിഗ് ബോസ് ശബ്ദത്തിൽ കൂടി നൽകുന്ന നിർദേശമനുസരിച്ചാണ് അംഗങ്ങൾ ഹൗസിനുളളിൽ ജീവിക്കുന്നത്. കനത്ത ഗംഭീരമായ ശബ്ദം മാത്രമാണ് വീട്ടിനുളളിൽ അംഗങ്ങളെ ആകെ തേടി എത്തുന്നത്. എന്നാൽ ഇപ്പോൾ ബിഗ് ബോസിന്റെ ശബ്ദം കാണികളേയും അംഗങ്ങളേയും ഞെട്ടിപ്പിച്ചിരിക്കുകാണ്. ഹാർടായ ശബ്ദ പ്രതീകക്ഷിച്ചിരുന്ന മത്സരാർഥികളെ തേടിയെത്തിയത് നർമ രസമുള്ള മറ്റൊരു ശബ്ദമാണ്. സാധാരണ ബിഗ് ബോസിന്റെ ശബ്ദത്തിനോട് ഒറ്റവാക്കിൽ മാത്രം പ്രതികരിക്കുന്ന അംഗങ്ങൾ നർമത്തിന്റെ അതേ നാണയത്തിൽ തിരിച്ചടിക്കുകയാണ് . പുതിയ ബിഗ് ബോസിനെ കയ്യടികളോടേയും ആരവത്തോടേയുമാണ് അംഗങ്ങൾ സ്വീകരിച്ചത്‌.

Recommended Video

Bigg Boss Malayalam Season 2 Day 25 Review | FilmiBeat Malayalam
  ബിഗ്  ബോസിന്റെ രസകരമായ ചോദ്യം

ലക്ഷ്വറി ടാസ്ക്കിൽ മത്സരാർഥികളുടെ പ്രകടനം വിലയിരുത്തുന്നതിന് വേണ്ടി അംഗങ്ങൾ ഒത്തു കൂടിയപ്പോഴാണ് പുതിയ ബിഗ് ബോസിന്റെ എൻട്രി. സാധാരണയിൽ നിന്ന് വ്യത്യസ്തമായിട്ടായിരുന്നു ബിഗ് ബോസ് അംഗങ്ങളോട് സംസാരിച്ചു തുടങ്ങിയത്. ഇത് ആദ്യം തന്നെ മത്സരാർഥികളെ ഞെട്ടിപ്പിച്ചിരുന്നു. അമ്പരപ്പോടെയായണ് അംഗങ്ങൾ ആദ്യം മുതൽ അവസാനം വരെ കേട്ടിരുന്നത്. ആഞ്ജാപിക്കുന്നതിന് പകരം ഏറെ സോഫ്റ്റായിട്ടായിരുന്നു അംഗങ്ങളോട് ബിഗ്ബോസ് സംസരിച്ചത്.

  ചിരിപടർത്തിയ നിമിഷം

ബിഗ് ബോസ് ഹൗസിൽ ചിരി പടർത്തിയ ഒരു നിമിഷമായിരുന്നു ഇത്. ലക്ഷ്വറി ടാസ്ക്കില്ഡ‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാത്തവരെ കണ്ടു പിടിക്കാൻ ആവശ്യപ്പെട്ട് കൊണ്ടായിരുന്നു ബിഗ് ബോസ് സന്ദേശം എത്തിയത്. ഇതാദ്യമായിട്ടാണ് ചിരിച്ച് കൊണ്ട് അംഗങ്ങൾ ജയിലിലേയ്ക്ക് പോകുന്നത്. ബിഗ് ബോസ് ഹൗസിലെ രസകരമായ നിമിഷങ്ങളിലൊന്നാണ് ഇത്. ബിഗ് ബോസ് അംഗങ്ങൾക്ക് കൊടുക്കാൻ കരുതി വെച്ചിരിക്കുന്ന പണിയുടെ സൂചനയാണോ ഈ മാറ്റമെന്ന് കണ്ട് തന്നെ അറിയേണ്ടതുണ്ട്

   ലക്ഷ്വറി ടാസ്ക്ക്

പ്രേക്ഷകരും മത്സരാർഥികളും ഒരുപോലെ ആസ്വദിച്ച ഒരു ടാസ്ക്കായിരുന്നു ഇത്തവണത്തെ ലക്ഷ്വറി ടാസ്ക്ക്. അതിന് തൊട്ട് മുന്നത്തെ ആഴ്ചകളിൽ ബുദ്ധിയും ശക്തിയും വേഗതകയും കൊണ്ട് നേരിടേണ്ട ടാസ്ക്കുകളായിരുന്നു മത്സരാർഥികൾക്കായി നൽ‌കിയത്. എന്നാൽ ഇത്തവണ അതിൽ നിന്ന് വ്യത്യസ്തമായ സ്കിറ്റായിരുന്നു അംഗങ്ങൾക്ക് നൽകിയത്. ഇത്തവണ ബിഗ് ബോസ് ഹൗസിൽ എത്തിയതിൽ പൂരിഭാഗം പേരും അഭിനേതാക്കളാണ്. അതിനാൽ തന്നെ തങ്ങൾക്ക് ലഭിച്ച വേഷം മികച്ചതാക്കാൻ ഇവർക്ക് കഴിഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X