ആര്യയും വീണയും ചരടുവലിക്കുന്നു! എലിമിനേഷന്‍ നോമിനേഷനില്‍ ഞെട്ടിത്തരിച്ച് താരങ്ങള്‍!

സുരേഷ് കൃഷ്ണയും പരീക്കുട്ടിയുമായിരുന്നു കഴിഞ്ഞ എലിമിനേഷനില്‍ ബിഗ് ബോസില്‍ നിന്നും പുറത്തേക്ക് പോയത്. ഇതിന് പിന്നാലെയായാണ് ബിഗ് ഹൗസിലേക്ക് രണ്ടുപേരെത്തിയത്. അതിനിടയിലായിരുന്നു പുതിയ ആഴ്ചയിലെ എലിമിനേഷന്‍ നോമിനേഷന്‍. ബിഗ് ഹൗസിലുള്ളവരില്‍ മിക്കവരുടെ പേരും ഇത്തവണത്തെ നോമിനേഷനില്‍ വന്നിട്ടുണ്ടെന്നുള്ളതാണ് മറ്റൊരു കാര്യം. പുതിയതായെത്തിയ ജസ്ല മാടശ്ശേരിക്കും ദയ അശ്വതിക്കും നോമിനേഷന്‍ നല്‍കാന്‍ അവസരമുണ്ടായിരുന്നില്ല.

പരിപാടിയില്‍ തുടരാന്‍ അര്‍ഹതയില്ലാത്തവരുടെ പേര് പറയാനായിരുന്നു ബിഗ് ബോസ് നിര്‍ദേശിച്ചത്. ഇതിന് പിന്നാലെയായാണ് താരങ്ങള്‍ പേരും കാരണങ്ങളും പറഞ്ഞത്. രണ്ട് പേരെയായിരുന്നു എല്ലാവരും നിര്‍ദേശിച്ചത്. ഒപ്പമുള്ളവരേയും സുഹൃത്തുക്കളായി കരുതുന്നവരുമൊക്കെ ഇത്തവണ നോമിനേഷനിലുണ്ട്. തുടക്കം മുതല്‍ത്തന്നെ എലിമിനേഷന്‍ നോമിനേഷനില്‍ കൃത്യമായി വന്നിരുന്ന എലീന ഇത്തവണയുമുണ്ടാവുമോയെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നേരത്തെ സജീവമായിരുന്നു. പുതിയ അംഗങ്ങളേയും ക്യാപ്റ്റനേയും ആര്‍ക്കും നോമിനേറ്റ് ചെയ്യാന്‍ കഴിയില്ലെന്നും ബിഗ് ബോസ് പറഞ്ഞിരുന്നു.

ആദ്യ അവസരം എലീനയ്ക്ക്

ആദ്യ അവസരം എലീനയ്ക്ക്

പ്രിയതമനേ ഞാന്‍ പോകുന്നു എന്ന് പറഞ്ഞ് എലീനയായിരുന്നു കണ്‍ഫഷന്‍ റൂമിലേക്ക് ആദ്യം പോയത്. എലീന തെസ്‍നി ഖാനെയും വീണയെയുമാണ് നാമനിര്‍ദ്ദേശം ചെയ്‍തത്. കഴിഞ്ഞയാഴ്ചത്തെ പ്രകടനത്തേയും വിലയിരുത്തിയായിരുന്നു എലീന തന്‍റെ അഭിപ്രായം വ്യക്തമാക്കിയത്. അടുത്തതായെത്തിയത് രഘുവായിരുന്നു. വീണയെയും പ്രദീപ് ചന്ദ്രനെയും നാമനിര്‍ദ്ദേശം ചെയ്‍തു.

ശാരീരീകക്ഷമത വേണ്ട കാര്യത്തില്‍ പിന്‍വാങ്ങുന്നു

ശാരീരീകക്ഷമത വേണ്ട കാര്യത്തില്‍ പിന്‍വാങ്ങുന്നു

ശാരീരികക്ഷമത വേണ്ട ഗെയിമില്‍ നിന്നും രജിത് കുമാര്‍ പിന്‍വാങ്ങുന്ന പതിവാണ്. ഇത് നിരവധി തവണയായി താന്‍ ശ്രദ്ധിക്കുന്നു. രജിത് കുമാറിനെയും രഘുവിനെയുമായിരുന്നു ആര്യ നോമിനേറ്റ് ചെയ്തത്. താനാണോ ക്യാപ്റ്റനെന്നായിരുന്നു കഴിഞ്ഞയാഴ്ച രഘു ചോദിച്ചത്. ഇത് നേരിട്ട് തന്നോട് ചോദിക്കാനുള്ള അവസരം നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹം അത് ഉപയോഗിച്ചില്ലെന്നും ആര്യ പറഞ്ഞിരുന്നു.

പാഷാണം ഷാജിയും വീണയും

പാഷാണം ഷാജിയും വീണയും

രഘുവിനെയും അലസാൻഡ്രയെയുമായിരുന്നു പാഷാണം ഷാജി നോമിനേറ്റ് ചെയ്‍തത്. വീണ രഘുവിനെയും സുജോയെയും നാമനിര്‍ദ്ദേശം ചെയ്‍തു. മഞ്ജു പത്രോസ് വീണയെയും രഘുവിനെയുമാണ് നാമനിര്‍ദ്ദേശം ചെയ്‍തത്. തെസ്‍നി ഖാൻ വീണയെയും ആര്യയെയും നാമനിര്‍ദ്ദേശം ചെയ്‍തു. രജിത് കുമാര്‍ ആര്യയെയും പാഷാണം ഷാജിയെയും നാമനിര്‍ദ്ദേശം ചെയ്‍തു. പ്രദീപ് ചന്ദ്രൻ രജിത് കുമാറിനെയും തെസ്‍നി ഖാനെയും നാമനിര്‍ദ്ദേശം ചെയ്‍തു. രേഷ്‍മ തെസ്‍നി ഖാനെയും വീണയെയും നാമനിര്‍ദ്ദേശം ചെയ്‍തു.

ക്യാപ്റ്റന്‍സിയിലെ അപാകം

ക്യാപ്റ്റന്‍സിയിലെ അപാകം

ക്യാപറ്റന്‍സിയിലെ പിഴവായിരുന്നു പ്രദീപ് ചന്ദ്രനെ നോമിനേറ്റ് ചെയ്യുന്നതിന് കാരണമായി എല്ലാവരും പറഞ്ഞത്. അലസാൻഡ്ര പ്രദീപ് ചന്ദ്രനെയും വീണയെയും നാമനിര്‍ദ്ദേശം ചെയ്‍തു. സുജോ വീണയെയും പ്രദീപ് ചന്ദ്രനെയും നാമനിര്‍ദ്ദേശം ചെയ്‍തു. ഫുക്രു വീണയെയും ആര്യയെയും നാമനിര്‍ദ്ദേശം ചെയ്‍തമാണ്. അവരുടെ സ്നേഹം ഫേക്കായി കാണിക്കുന്നത് പോലെയാണ് തനിക്ക് തോന്നുന്നതെന്നും ഫുക്രു പറഞ്ഞിരുന്നു.

Recommended Video

Bigg Boss Malayalam : രജിത്തിനെ ഫുക്രു ചതിച്ചപ്പോള്‍ കട്ടക്ക് കൂടെ നിന്ന് ജനങ്ങള്‍
ഇത്തവണ ലിസ്റ്റിലുള്ളവര്‍

ഇത്തവണ ലിസ്റ്റിലുള്ളവര്‍

മത്സരാര്‍ത്ഥികളുടെ നോമിനേഷന്‍ പുറത്തുവന്നതിന് പിന്നാലെയായാണ് ബിഗ് ബോസ് ഇത്തവണ അന്തിമ ലിസ്റ്റ് പുറത്തുവിട്ടത്. എഴുന്നേല്‍ക്കാനുള്ളവരൊക്കെ റെഡിയായിക്കോളൂയെന്ന് രഘു പറഞ്ഞിരുന്നു. രഘുവിന്റെ പേരായിരുന്നു ആദ്യം വിളിച്ചത്. പിന്നാലെയായി വിളിച്ചവരുടെ പേര് കേട്ട് എല്ലാവരും ഒരുപോലെ ഞെട്ടിയിരുന്നു. വീണ നായര്‍, തെസ്‌നി ഖാന്‍, രജിത് കുമാര്‍, പ്രദീപ് ചന്ദ്രന്‍, ആര്യ ഇവരാണ് ഇത്തവണ നോമിനേഷനിലുള്ളത്. ആദ്യമായി എലിമിനേഷന്‍ ലിസ്റ്റില്‍പ്പെടാത്തതിന്റെ സന്തോഷത്തിലായിരുന്നു എലീന. എലീനയ്ക്ക് കരച്ചില്‍ വരുന്നുവെന്നായിരുന്നു ഇതിനിടയില്‍ ചിലരുടെ കമന്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X