രാത്രിയിലെ പരീക്കുട്ടിയുടെ ഭാവമാറ്റം പേടിപ്പിച്ചെന്ന് രഘു! ആര്യയെ നോമിനേറ്റ് ചെയ്ത് ഡോക്ടർ
ദിവസങ്ങൾ കഴിയുന്തോറും ബിഗ്ബോസ് ഹൗസിൽ മത്സരം മുറുകുകയാണ്. ഇനി വരും ദിവസങ്ങൾ മത്സരാർഥികളെ സംബന്ധിച്ച് അത്ര സുഖകരമായിരിക്കില്ല. ഇതിനുളള സൂചന അവതാരകനായ മോഹൻലാൽ നൽകിയിട്ടുമുണ്ട്. ബിഗ് ബോസ് ഹൗസിലെ പുതിയ വാരം ആരംഭിച്ചിരിക്കുകയാണ്. രാജിനി ചാണ്ടി,സോമദാസ് എന്നിവർ ഷോയിൽ നിന്ന് ഇതിനേടകം പുറത്തു പോയിട്ടുണ്ട്. ഇനി അടുത്തതായി പുറത്ത് പോകുന്നത് ആരൊക്കെയാണെന്നാണ് പ്രേക്ഷകർക്ക് അറിയേണ്ടത്.
പതിവ് പോലെ ഈ ആഴ്ചത്തെ നോമിനേഷൻ പ്രക്രീയ ബിഗ്ബോസ് ഹൗസിൽ നടന്നു. ബിഗ് ബോസ്സില്‍ സജീവമല്ലാത്തവരും തുടരാൻ യോഗ്യതയില്ലാത്തവരുമായവരുടെ പേര് പറയാനായിരുന്നു നിര്‍ദ്ദേശം. പതിവ് തെറ്റിക്കാതെ ഓരോ അംഗങ്ങളും രണ്ട് മത്സരാർഥികളുടെ പേരും കാരണവും ബിഗ്ബോസിനു മുന്നിൽ വെളിപ്പെടുത്തി.
Recommended Video

സുരേഷിന്റേയും പരീക്കുട്ടിയുടേയും പേരുകളാണ് തെസ്നി നിർദ്ദേശിച്ചത്. രണ്ട് പേരും തനിയ്ക്ക് പ്രിയപ്പെട്ടവരാണെന്നും പേര് പറയണമെന്നുള്ളതു കൊണ്ടാണ് പറയുന്നതെന്നും തെസ്നിഖാൻ പറഞ്ഞു. സുരേഷിന്റെ ആരോഗ്യ പ്രശ്നങ്ങളാണ് കാരണമായി തെസ്നി ഖാൻ പറഞ്ഞത്. ബിഗ്ബോസിന്റെ പല നിയമങ്ങളും പരീക്കുട്ടി പാലിക്കുന്നില്ലെന്നും തെസ്നി പറഞ്ഞു. പിന്നീട് എത്തിയത് രജിത് കുമാറായിരുന്നു. ആര്യയുടേയും രേഷ്മയുടേയും പേരാണ് നിർദ്ദേശിച്ചത്. ആര്യ പ്രതീക്ഷിച്ചത് പോലെ ഉയരുന്നില്ലെന്നായിരുന്നു രജിത്തിന്റെ കണ്ടെത്തൽ.

പിന്നീട് എത്തിയത് പരീക്കുട്ടിയായിരുന്നു. ആർജെ രഘുവിനേയും പാഷണം ഷാജിയേയും ആയിരുന്നു നോമിനേറ്റ് ചെയ്തത്. രണ്ട് പേരും വീട്ടിൽ സജീവമല്ലെന്നുളള കാരണമാണ് പരീക്കുട്ടി പറഞ്ഞത്. ഭക്ഷണം കഴിക്കുമ്പോൾ മാത്രമാണ് പാഷണം ഷാജി സജീവമാകുന്നതെന്നും പരീക്കുട്ടി പറഞ്ഞു. അലക്സാൻഡ്രയേയു എലീനയേയുമായിരുന്നു ഫുക്രുവും നിർദ്ദേശിച്ചത്. ആവശ്യമില്ലാതെ കുറ്റപ്പെടുത്തുന്നു തെറ്റായ കാര്യങ്ങള്‍ പറയുന്നു എന്നാണ് അലസാൻഡ്രയെയെ കുറിച്ച് ഫുക്രു പറഞ്ഞു. എലീനയെ കുറിച്ച് പഴയ കാര്യം തന്നെയാണ്. ഇപ്പോഴും അതൊക്കെ ആവർത്തിക്കുന്നുണ്ടെന്നും ബിഗ്ബോസിനു മുന്നിൽ പറഞ്ഞു.

സുരേഷിനേയും രജിത് കുമാറിനേയുമാണ് മഞ്ജു നോമിനേറ്റ് ചെയ്തത്. സുരേഷ് രജിത് കുമാറിന് വ്യക്തിഹത്യ നടത്തുവെന്നായിരുന്നു കാരണമായി മഞ്ജു പറഞ്ഞത്. സുരേഷിന്റെ കള്ളൻ പരാമർശത്തോടുള്ള വിയോജിപ്പും മഞ്ജു രേഖപ്പെടുത്തി. രജിത് കുമാറിന്റെ സംസാരം ശരിയല്ലെന്നും തന്റെ ജോലിയെ താഴത്തി കാണിക്കുന്ന രീതിയിൽ സംസാരിച്ചുവെന്നും നോമിനേറ്റ് ചെയ്തു കൊണ്ട് മഞ്ജു പറഞ്ഞു. ഫുക്രുവിനെ തന്നെയാണ് സാൻഡ്രയും നോമിനേറ്റ് ചെയ്തത്. പെട്ടെന്ന് ദേഷ്യം വരുന്നയാളാണ്, ക്ഷമ ചോദിച്ചാല്‍ പോലും അംഗീകരിക്കില്ല എന്ന് വ്യക്തമാക്കി. മറ്റൊരാൾ രജിത് കുമാറായിരുന്നു. രജിത് കുമാര്‍ എല്ലാവരെയും ഉപദേശിക്കുകയാണ്, മറ്റുള്ളവരെ സദസ്സിനു മുന്നില്‍ മോശമായി ചിത്രീകരിക്കുന്നുണ്ടെന്നും സാൻഡ്ര പറഞ്ഞു.

വീണ നായർ നോമിനേറ്റ് ചെയ്തത് രജിത് കുമാറിനേയും എലീനയേയും ആയിരുന്നു. എലീന ആകെ മാറിയെന്നും താന്നോട് അധികം മിണ്ടുന്നില്ലെന്നും അടുപ്പം കാണിക്കുന്നില്ലെന്നും വീണ പറഞ്ഞു. ആദ്യ തവണ നോമിനേഷനു വന്നതിനു ശേഷം രജിത് കുമാര്‍ അഭിനയിക്കുകയാണ്. നേരത്തെ ഉള്ള സ്വാഭാവികത ഇല്ലെന്നും വീണ നായര്‍ പറഞ്ഞു. ആര്യയും എലീനയെ നോമിനേറ്റ് ചെയ്തു. മറ്റൊന്ന് പരീക്കുട്ടിയായിരുന്നു. അഭിനയിക്കുകയാണെന്നാണ് പരീക്കുട്ടിയെ കുറിച്ച് ആര്യ പറഞ്ഞത്. രേഷ്‍മ പറഞ്ഞത് രജിത് കുമാറിനെയും വീണ നായരെയുമാണ്. എല്ലാവരേയും ഒരുപോലെ കാണുന്നില്ലെന്നും ഫുക്രുവിന് അധികം ഭക്ഷണം കൊടുത്തതായിരുന്നു രേഷ്മ വീണയെ നോമിനേറ്റ് ചെയ്യാനുളള കാരണമായി പറഞ്ഞത്. മറ്റൊരാൾ രജിത് കുമാറായിരുന്നു. ഇഷ്ടം പിടിച്ചു പറ്റാൻ അദ്ദേഹം ശ്രമിക്കുകയാണെന്ന് രേഷ്മ അഭിപ്രായപ്പെട്ടു

പിന്നീട് എത്തിയത് രഘു ആയിരുന്നു. പരീക്കുട്ടിയുടേയും രജിത് കുമാറിന്റേയും പേരാണ് നിർദ്ദേശിച്ചത്. പരീക്കുട്ടിക്ക് പെട്ടെന്ന് മാനസിക ബുദ്ധിമുട്ടുണ്ടാകുകയും പെരുമാറുന്നത് കണ്ടപ്പോള്‍ പേടി തോന്നിയെന്നും രഘു പറഞ്ഞു. ഒരു ദിവസം രാത്രി നോക്കിയപ്പോൾ അവൻ കണ്ണ് തുറന്നു കിടക്കുകയായിരുന്നെന്നും, ചോദിച്ചപ്പോൾ പെട്ടെന്ന് വീട്ടുകാരെ ഓർമ വന്നുവെന്നുമായിരുന്നു പറഞ്ഞത്. കണ്ടപ്പോള്‍ പേടി തോന്നി. ഇവിടെ നില്‍ക്കുമ്പോള്‍ അവന്റെ മാനസിക അവസ്ഥ കൂടുതൽ ബുദ്ധിമുട്ടാകുകയേ ഉള്ളൂ. ആത്മാർഥ സുഹൃത്തിനെ നോമിനേറ്റ് ചെയ്യുന്നത് ഏറെ വിഷമമുളള കാര്യമുളള കാര്യമാണെന്നും രഘു പറഞ്ഞു. പിന്നീട് രജിത് കുമാറിന്റെ പേരാണ് നിർദ്ദേശിച്ചത്. അദ്ദേഹം മറ്റുള്ളവരെ വ്യക്തിഹത്യ നടത്തുകയാണെന്നും രഘു പറഞ്ഞു.

തെസ്നിഖാനോയും വീണയേയുമാണ് എലീന നോമിനേറ്റ് ചെയ്തത്. തെസ്നി ആക്ടീവ് ആകാൻ വേണ്ടി ആക്ടീവ് ആകുകയാണെന്നായിരുന്നു എലീനയുടെ കണ്ടെത്തൽ. വീണയുടെ പേരായിരുന്നു പിന്നീട് പറഞ്ഞത്. പ്രദീപ് ചന്ദ്രൻ രജിത് കുമാറിനെയും അലസാൻഡ്രയെയും ആണ് പറഞ്ഞത്. നിലനില്‍ക്കാൻ വേണ്ടി ഓരോ തവണയും വ്യക്തിത്വം മാറ്റിപ്പിടിക്കുകയാണെന്നു പ്രദീപ് അഭിപ്രായപ്പെട്ടു.


Click it and Unblock the Notifications