രജിത്തും ദയയും നേര്‍ക്കുനേര്‍! ബിഗ് ബോസ് കോടതിയില്‍ തീപാറുന്ന വാദങ്ങള്‍! വീഡിയോ വൈറലാവുന്നു!
വ്യത്യസ്തമായ ടാസ്‌ക്കുകളാണ് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്കായി നല്‍കിക്കൊണ്ടിരിക്കുന്നത്. 50 ദിനം പിന്നിട്ട പരിപാടിയിലെ മത്സരങ്ങളും കടുത്തതായി വരികയാണ്. പരമാവധി പോയിന്റുകള്‍ നേടുകയെന്ന ലക്ഷ്യമാണ് മത്സരാര്‍ത്ഥികള്‍ക്കുള്ളത്. കൂടുതല്‍ പോയിന്റുകള്‍ നേടുന്നയാളെ നേരിട്ട് ഫിനാലെയിലേക്ക് പ്രവേശിപ്പിക്കുമെന്നും ബിഗ് ബോസ് പറഞ്ഞിരുന്നു. ഇതോടെ താരങ്ങളുടെ മത്സരബുദ്ധിയും കൂടിയിരിക്കുകയാണ്. സ്വര്‍ണ്ണം കുഴിച്ചെടുക്കുന്ന ടാസ്‌ക്കായിരുന്നു കഴിഞ്ഞയാഴ്ച ബിഗ് ബോസ് നല്‍കിയത്. ഇത്തവണ കോടതിയും വാദപ്രതിവാദങ്ങളുമൊക്കെയാണ് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്കായി ഒരുക്കിയത്.
തീപാറുന്ന കേസ്ഷീറ്റുകളുടെ ചുരുളഴിച്ചുകൊണ്ട് ബിഗ് ബോസ് കോടതിയുടെ വാതില്‍ ഇന്ന് തുറക്കുമെന്ന് വ്യക്തമാക്കുന്ന പ്രമോ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. രഘു ജഡ്ജിയായപ്പോള്‍ വാദിക്കുന്നത് ഫുക്രുവാണ്. രജിത്തും ദയയുമാണ് വാദിയും പ്രതിയുമാവുന്നതെന്നും വ്യക്തമാക്കുന്ന പ്രമോയാണ് പുറത്തുവന്നിട്ടുള്ളത്. കോടതിയില്‍ വാദം നടക്കുമ്പോള്‍ അത് കേള്‍ക്കാന്‍ കൂടിയിരിക്കുന്നവര്‍ നിശബ്ദരായിരിക്കണമെന്ന നിര്‍ദേശവും ബിഗ് ബോസ് നല്‍കുന്നുണ്ട്. ആവേശകരമായ ഗെയിമുമായാണ് ഇത്തവണയും ബിഗ് ബോസ് എത്തുന്നതെന്ന് വ്യക്തമാക്കുന്ന വീഡിയോയാണ് പുറത്തുവന്നിട്ടുള്ളത്.

Recommended Video
രജിത്തുമായുള്ള അടുപ്പത്തെക്കുറിച്ചും അദ്ദേഹത്തിന്റെ പെരുമാറ്റത്തിലെ വ്യത്യാസത്തെക്കുറിച്ചുമൊക്കെ ദയ അശ്വതി തുറന്നുപറഞ്ഞിരുന്നു. കണ്ണിന് അസുഖം ബാധിച്ച് പുറത്തേക്ക് പോയ ദയ അശ്വതി കഴിഞ്ഞ ദിവസമായിരുന്നു ബിഗ് ബോസിലേക്ക് തിരിച്ചെത്തിയത്. മാഷ് മിണ്ടുന്നില്ലെന്നും മുന്‍പ് പല സാഹചര്യങ്ങളിലും തന്നോട് ചെയ്ത കാര്യങ്ങളെക്കുറിച്ചുമൊക്കെ പറഞ്ഞ് താരം വികാരധീനയായിരുന്നു. മാഷ് പറയുന്നതില്‍ വാസ്തവമില്ലെന്നും ദയ പറഞ്ഞിരുന്നു. മാഷിന് പറയാനുള്ള സാഹചര്യം ഒരുക്കുന്നത് ദയയാണെന്നും ഇതൊരു മത്സരമാണെന്നും ആ രീതിയിലാണ് മുന്നോട്ട് പോവേണ്ടതെന്നുമുള്ള ഉപദേശങ്ങളും മറ്റ് മത്സരാര്‍ത്ഥികള്‍ ദയയ്ക്ക് നല്‍കിയിരുന്നു.


Click it and Unblock the Notifications











